ഞാന്‍ എന്തൊക്കയോ പറഞ്ഞെന്ന് പറയുന്നു, കണ്ടിട്ട് ചിരി വന്നു; ഉണ്ണി മുകുന്ദനെപ്പറ്റി അങ്ങനെ പറഞ്ഞുവോ? ബാല

നടന്‍ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലുള്ള പ്രശ്‌നം വലിയ വിവാദായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ സിനിമയായ മാളികപ്പുറവുമായി ബന്ധപ്പെട്ട് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബര്‍ ചെയ്ത വീഡിയോയ്ക്ക് പിന്നാലെ ഇയാളെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നാലെ സംഭവത്തില്‍ ഉണ്ണി മുകുന്ദനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു. ഈ വിഷയത്തില്‍ നടന്‍ ബാലയുടെ പ്രതികരണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ നടന്‍ ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നതാണ്.

വീഡിയോ കണ്ട് ഞാന്‍ ചിരിച്ചു പോയി

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും താന്‍ പറയാത്ത കാര്യങ്ങളാണ് ഈ വീഡിയോയിലുള്ളതെന്നും ബാല പറയുന്നു. തന്റെ ഒഫീഷ്യല്‍ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. പ്രതികരണത്തിന് കാരണമായ ചാനലിലെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളും ബാല വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. ബാലയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കുറച്ച് നേരം മുമ്പൊരു വീഡിയോ കണ്ട് ഞാന്‍ ചിരിച്ചു പോയി. ഞാന്‍ എന്തൊക്കയോ പറഞ്ഞുവെന്ന് പറഞ്ഞ് വര്‍ത്ത ഇട്ടിരിക്കുന്നു. ഞാന്‍ വളരെ വ്യക്തമായി തന്നെ ഒരു പ്രസ്താവന നല്‍കിയിരുന്നു. അതിന്റെ ലിങ്ക് കാണാം. ഞാന്‍ പറഞ്ഞത് മീഡിയ ഇല്ലെങ്കില്‍ നടനില്ല, നടനില്ലെങ്കില്‍ മീഡിയ ഇല്ല എന്നാണ്. നമ്മളെല്ലാം ഒരു കുടുംബമായി ഒരുമിച്ച് പോകാം എന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ വാക്കുകള്‍ അതില്‍ കേള്‍ക്കാം.

അവര്‍ തന്നെ ഉണ്ടാക്കി

എന്തൊക്കയോ ഞാന്‍ പറയാത്ത കാര്യങ്ങള്‍, ഞാന്‍ അവര്‍ക്ക് അഭിമുഖം കൊടുത്തത് പോലെ എന്റെ പഴയ അഭിമുഖങ്ങളിലെ ഭാഗമൊക്കെ കട്ട് ചെയ്ത് ഇട്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞത് പോലെ അവര്‍ തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. സൂപ്പര്‍ സ്‌ക്രിപ്റ്റാണ്. ചാനലിന്റെ പേര് ദയവ് ചെയ്ത് കള്ളക്കാര്യം എന്നാക്കി മാറ്റണം. ഓള്‍ ദ ബെസ്റ്റ് എന്ന് പറഞ്ഞാണ് ബാല വീഡിയോ അവസാനിപ്പിക്കുന്നത്.

ഒരു ഫാമിലിയായി

അതേസമയം സംഭവത്തില്‍ ബാല തന്റെ അഭിപ്രായം നേരത്തെ അറിയിച്ചിരുന്നു. എല്ലാ സീനും പെര്‍ഫെക്ടായിരിക്കണം രാജമൗലി പടം പോലെ ഇരിക്കണം എന്ന ആവശ്യമില്ല. ചില മിസ്റ്റേക്‌സ് വരും. മീഡിയയും ഒരുപാട് കുത്തിപൊളിക്കാന്‍ പാടില്ല. അതിന് റിയാക്ഷനായി ഒരുപാട് ദേഷ്യപ്പെടാനും പാടില്ല എന്നാണ് ബാല അഭിപ്രായപ്പെട്ടത്. രണ്ടും ബാലന്‍സ്ഡായി പോകണം. നമ്മളെല്ലാം ഒരു ഫാമിലി അല്ലേ. മീഡിയ ഇല്ലെങ്കില്‍ സിനിമാ നടന്മാരുണ്ടോ. സിനിമാ നടന്മാരില്ലെങ്കില്‍ മീഡിയയുണ്ടോ. അതുകൊണ്ട് ഒരു ഫാമിലിയായി ട്രാവല്‍ ചെയ്യുന്നത് എന്നും നല്ലതെന്നും ബാല പറഞ്ഞിരുന്നു

ഉണ്ണി മുകുന്ദന്‍ നന്നായി ഇരിക്കട്ടെ

'ഉണ്ണി മുകുന്ദന്‍ നന്നായി ഇരിക്കട്ടെ. ആ യുട്യൂബ് വ്‌ലോഗറും നല്ല മനുഷ്യനാണ്. എനിക്ക് പേഴ്‌സണലി അറിയാം. ഫോണില്‍ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യമായാണ് സംസാരിച്ചത്. ഒരു നടനാകുമ്പോള്‍ ഞാന്‍ ഈ സമൂഹത്തിന് ഒരു എക്‌സാംബിളാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കാണുന്നതാണ്. അതുകൊണ്ട് നമ്മള്‍ പറയുന്ന വാക്കുകള്‍ എക്‌സാംബിള്‍ ആയിരിക്കണമെന്നാണ് ബാല പറയുന്നത്. കുറ്റമായി പറയുന്നതല്ല എന്റെ ആ?ഗ്രഹമാണ്. ചിലപ്പോള്‍ ഉണ്ണി ടെന്‍ഷനില്‍ പറഞ്ഞതായിരിക്കാം. എന്ത് സിറ്റുവേഷന്‍ ആണെങ്കിലും കണ്‍ട്രോള്‍ പോകാന്‍ പാടില്ലെന്നും ബാല വ്യ്ക്തമാക്കിയിരുന്നു.

ഉണ്ണി മുകുന്ദനൊപ്പം ഭാവിയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അഭിനയം പ്രൊഫഷന്‍ ആണെന്നും ബാല പറയുന്നുണ്ട്. അതേസമയം സാഹചര്യം വരികയാണെങ്കില്‍ ബാലയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ തനിക്കും പ്രശ്‌നമില്ലെന്ന് ഉണ്ണി മുകുന്ദനും പറഞ്ഞിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X