ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരിക്കുമ്പോള്‍ ബെഡ് റൂമില്‍ കയറി, ഭാര്യ അവനെ അടിക്കാന്‍ പോയതാണ്; തുറന്നടിച്ച് ബാല

മലയാളികളുടെ പ്രിയ നടനാണ് ബാല. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ബാല. ബാലയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലും ബാല വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ആറാട്ട് എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി അപമര്യാദയായി പെരുമാറിയെന്ന് ബാല പറഞ്ഞിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ സന്തോഷ് വര്‍ക്കിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് ബാല. എബിസി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ തുറന്നു പറച്ചില്‍.

bala

സന്തോഷ് വര്‍ക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നില്‍ നിര്‍ത്തിയാണ് അയാള്‍ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണെന്നും ബാല പറയുന്നു. എന്റെ ഭാര്യയോട് ഞാന്‍ വഴക്കിട്ടാല്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബാല പറയുന്നു.

തനിക്കും ഭാര്യയ്ക്കും ഇടയില്‍ വലിയൊരു പ്രശ്‌നമുണ്ടായെന്നും ബാല പറയുന്നു. സന്തോഷ് വര്‍ക്കി വീട്ടില്‍ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കുമായിരുന്നുവെന്നും ബാല പറയുന്നു. വീട്ടിലേക്ക് വരുമ്പോള്‍ കോളിങ് ബെല്‍ അടിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വര്‍ക്കിയ്ക്ക് ഇല്ലെന്നും വീട്ടില്‍ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.

സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ടെന്നാണ് ബാല പറയുന്നത്. ഭാര്യയും ഭര്‍ത്താവും ബെഡ് റൂമിലിരിക്കുമ്പോള്‍ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടന്‍ എന്നോ കാമഭ്രാന്തന്‍ എന്നോ അല്ലേ വിളിക്കേണ്ടതെന്നും ബാല പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സന്തോഷ് വര്‍ക്കിയോട് ചോദിച്ച് നോക്കാനും ഇല്ല എന്നാണ് പറയുന്നതെങ്കില്‍ അവന് ദൈവം ശിക്ഷ കൊടുക്കുമെന്നും ബാല പറയുന്നു.

bala

അതിനായിരുന്നു താന്‍ സന്തോഷ് വര്‍ക്കിയെ തെറിവിളിച്ചത്. ഒരു സ്ത്രീയ്ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്. എലിസബത്ത് സന്തോഷ് വര്‍ക്കിയെ അടിക്കാന്‍ പോയതാണെന്നും ബാല പറയുന്നുണ്ട്. ദൈവത്തിന് പോലും അങ്ങനെ ചെയ്യാനുള്ള അവകാശമില്ലെന്നും തന്റെ നായയ്ക്ക് പോലും അവിടേക്ക് വരരുതെന്ന ബോധമുണ്ടെന്നും ബാല പറയുന്നു. എലിസബത്തിന് സന്തോഷ് വര്‍ക്കിയോട് ദേഷ്യമുണ്ടന്നും ബാല പറയുന്നു. താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് ഓണക്കോടിയൊക്കെ കൊടുത്തതെന്നും ബാല പറയുന്നു.

സന്തോഷ് വര്‍ക്കിയെ തങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും അയാള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ബാല പറയുന്നു. തന്റെ കുഞ്ഞിന്റെ തലയില്‍ തൊട്ട് ഇതൊക്കെ നടന്നതാണെന്ന് ഞാന്‍ സത്യം ചെയ്യാമെന്നും ബാല പറയുന്നുണ്ട്. തന്നെ വച്ച് പ്രശസ്തനാകാന്‍ ശ്രമിക്കുകയാണ് സന്തോഷ് വര്‍ക്കിയെന്നും അയാളുടെ അമ്മയെ ഓര്‍ത്ത് താന്‍ ക്ഷമിക്കുകയാണെന്നും ബാല പറയുന്നു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X