മകള്‍ക്ക് അച്ഛനെ വേണം, അത് കോടതി പറയേണ്ടതില്ല, അമ്മ അറിഞ്ഞിരിക്കണം; അമൃതയ്‌ക്കെതിരെ ബാല

മറ്റ് നാടുകളില്‍ നിന്നും മലയാള സിനിമയിലേക്ക് വന്ന ഒരുപാട് പേരുണ്ട്. അങ്ങനെ വന്ന് മലയാളികളുടെ മനസില്‍ മായാത്തൊരു ഇടം നേടിയവരുമുണ്ട്. ഇക്കൂട്ടത്തില്‍ മുന്നിലാണ് നടന്‍ ബാലയുടെ സ്ഥാനം. തമിഴ്‌നാട്ടുകാരനാണ് ബാല. അച്ഛനും ചേട്ടനുമൊക്കെ തമിഴ് സിനിമാ ലോകത്തെ പ്രമുഖര്‍. എന്നാല്‍ ബാല താരമാകുന്നത് മലയാളത്തിലാണ്. മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടാന്‍ ബാലയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന് തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല, ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റേയും പേരിലാണ് ബാല അറിയപ്പെടുന്നത്. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും ഇപ്പോഴും മലയാളികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. രണ്ടാമതും വിവാഹിതനായെങ്കിലും ഈ ദാമ്പത്യത്തിനും അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ രണ്ടാം ഭാര്യ.

Bala

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ബാലയും എലിസബത്തും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ഇരുവരും. ബാലയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം എലിസബത്ത് കൂടെ തന്നെ നിന്നിരുന്നു. എന്നാല്‍ ബാലയും എലിസബത്തും പിരിഞ്ഞു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ബാലയും എലിസബത്തും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. നാളിതുവരെ ഇരുവരും എവിടേയും പരസ്പരം ചെളിവാരിയെറിയുകയും ചെയ്തിട്ടില്ല.

അതേസമയം ബാലയും ആദ്യ ഭാര്യ അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. തന്റെ മകളെ കാണാന്‍ അമൃത അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പലവട്ടം ബാല രംഗത്തെത്തിയിരുന്നു. പക്ഷെ ബാലയുടെ വാദങ്ങള്‍ തന്നെ അവഹേളിക്കാന്‍ വേണ്ടി മാത്രമാണെന്നം മകളെ കാണണമെന്ന് ഒരിക്കല്‍ പോലും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അമൃത പറഞ്ഞത്.ഇപ്പോഴിതാ സെല്ലുലോയ്ഡ്് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

''മകളെ മിസ് ചെയ്യുന്നുണ്ട്. എന്നെന്നും. മകളേയും അച്ഛനേയും പിരിക്കരുതെന്നും മകള്‍ക്ക് അച്ഛനെ ആവശ്യമുണ്ടെന്നും അറിഞ്ഞിരിക്കേണ്ടത് അമ്മയാണ്. അത് കോടതി പറഞ്ഞു കൊടുക്കേണ്ടതില്ല. വീട്ടുകാര്‍ പറഞ്ഞു കൊടുക്കേണ്ടതില്ല. നാട്ടുകാര്‍ പറഞ്ഞു കൊടുക്കേണ്ടതില്ല. മകള്‍ക്ക് അച്ഛന്‍ വേണോ എന്ന് കോടതി ചോദിക്കേണ്ടതില്ല, മകള്‍ക്ക് അച്ഛന്‍ വേണം. അച്ഛനും മകള്‍ വേണം. ഇത് ലോക നിയമമാണ്. ഇതെന്തിനാണ് മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കുന്നത്? സ്വയം ചിന്തിച്ചാല്‍ പോരേ? എന്തിനാണ് ഇത്രയും കമന്റും ചര്‍ച്ചയുമൊക്കെ'' എന്നാണ് ബാല പറയുന്നത്.

Bala

എന്തുകൊണ്ടാണ് താന്‍ സിനിമ ചെയ്യാന്‍ വൈകുന്നതെന്നും ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്. ഞാന്‍ കാത്തിരിക്കുകയാണ്. ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ഇന്ററസ്റ്റിംഗ് ആയിരിക്കണം. എന്റെ വിശ്വാസം ഞാന്‍ നല്ലൊരു നടനാണെന്നാണ്. അതിന്റെ പരാമവധി തരാന്‍ സാധിക്കണം. സിനിമ വിജയിക്കുകയും വേണം. സിനിമ വിജയിച്ചാല്‍ മാത്രമേ എന്നെ ഡെലവപ്പ് ചെയ്യാന്‍ പറ്റൂ. എന്നാലേ ഇന്‍ഡസ്ട്രിയ്ക്കും ഗുണമുള്ളൂ. ആ ഒരു പോയന്റിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നാണ് ബാല പറയുന്നത്.

കാശിന് വേണ്ടിയായിരുന്നുവെങ്കില്‍ ഈ ഒന്നര കൊല്ലത്തിനിടെ എനിക്ക് 20 പടമെങ്കിലും ചെയ്യാമായിരുന്നു. ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്. ചുമ്മാ സിനിമകള്‍ ചെയ്താല്‍ എന്നിലുള്ള വിശ്വാസം നഷ്ടമാകും. ഞാന്‍ ഭൂമിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ചത്തു പോയ ഒരാള്‍ക്ക് ജീവിതം തന്നെ തരാന്‍ ദൈവത്തിന് സാധിക്കുമെങ്കില്‍ നല്ല പടം തരാന്‍ ദൈവത്തിന് സാധിക്കില്ലേ? അതുവരെ കാത്തിരിക്കണം. അതാണ് എന്റെ തൊഴില്‍ ധര്‍മ്മം എന്നാണ് ബാല പറയുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X