മരണത്തിൽ നിന്നും രക്ഷപ്പെട്ടത് എട്ട് തവണ! സ്നേഹമാണ് വലിയ മരുന്നെന്ന് മനസിലാക്കി; എലിസബത്തിന് നന്ദി പറഞ്ഞ് ബാല
മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടനാണ് ബാല. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലുമെല്ലാം ആരാധകർക്ക് പ്രിയങ്കരനാണ് നടൻ. ഒരു തുറന്ന പുസ്തകം പോലെയാണ് ബാലയുടെ ജീവിതം. നടന്റെ വ്യക്തി ജീവിതം എന്നും വാർത്തകളിൽ നിറയാറുണ്ട്. കരൾ രോഗത്തെ തുടർന്ന് അതീവഗുരുതരാവസ്ഥയിലേക്ക് പോയ നടൻ ഈയ്യടുത്താണ് രോഗത്തെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല.
ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും ആരാധകർക്ക് സുപരിചിതയാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ബാലയുടെ തിരിച്ചുവരവിൽ ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നത് എലിസബത്താണ്. ഇരുവരും ഒരുമിച്ച് വീഡിയോകൾ ചെയ്യുകയും അഭിമുഖങ്ങളിലും പൊതുവേദികളിലും ഒന്നിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ബാലയെയും എലിസബത്തിനെയും ഒന്നിച്ചു കാണാറില്ല. ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമില്ല.

ഇരുവരെയും ഒരുമിച്ച് കാണാത്തത് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയാണ്. മറ്റൊരിടത്തു തന്റെ ജോലിത്തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് എലിസബത്ത് എന്നാണ് എലിസബത്തിന്റെ പുതിയ വീഡിയോകളിൽ നിന്നും മനസിലാകുന്നത്. എങ്കിലും എന്തുകൊണ്ടാണ് ഇരുവരും തങ്ങളുടെ പോസ്റ്റുകളിൽ രണ്ടുപേരെയും കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ എലിസബത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാല. മരണത്തിൽ നിന്നും തന്നെ തിരിച്ചുകൊണ്ടുവന്നതിന് ഡോക്ടർമാർക്കും അധ്യാപകർക്കും നന്ദി പറയുന്നതിനിടെ ഭാര്യ എലിസബത്തിനും നന്ദി പറയുകയായിരുന്നു ബാല. ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന സോഷ്യൽ മീഡിയയുടെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ പരാമർശം.
അമൃത ആശുപത്രിയിൽ നേഴ്‌സസ് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് ബാല. ഇവിടെ വെച്ച് തന്റെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങളും ബാല പങ്കുവയ്ക്കുകയുണ്ടായി. 19-ാം വയസ് മുതൽ മരണം തന്റെയരികിൽ വന്നു മടങ്ങിയത് എട്ടു തവണയെന്നു ബാല പറഞ്ഞു. ആ പ്രായത്തിൽ മരിച്ചുപോകും എന്ന് കരുതിയിട്ടും താൻ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒരിക്കൽ മരണത്തിൽ നിന്നും രക്ഷയില്ല എന്ന് കരുതി കതകു കുറ്റിയിട്ട് ഇരുന്ന കാര്യത്തെക്കുറിച്ചും ബാല സംസാരിച്ചു.
ഒരിക്കൽ അവശനിലയിലായ തന്നെ രക്ഷപെടുത്താൻ ഒരു നേഴ്സ് രാത്രി ഒരു മണിക്ക് ഓടിവന്ന കാര്യവും ബാല വേദിയിൽ പങ്കുവെച്ചു. ബാല കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. നേഴ്‌സുമാർ, ഡോക്ടർമാർ, ഭാര്യ എലിസബത്ത് എന്നിവർക്ക് ബാല നന്ദി പ്രകാശിപ്പിച്ചു. ആദ്യമായാണ് പൊതുവേദിയിൽ ഇങ്ങനെ എലിസബത്തിന്റെ പേരെടുത്തു പറഞ്ഞ് ബാല നന്ദി പറയുന്നത്. സ്നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താൻ അന്ന് മനസിലാക്കിയെന്നും ബാല പറയുകയുണ്ടായി. ബാല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്.

നിരന്തരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ആളാണ് ബാല. ഒരിടയ്ക്ക് എലിസബത്തിന് ഒപ്പമുള്ള വീഡിയോകളുമായി എത്തിയിരുന്ന നടൻ കുറച്ചു നാളുകളായി കൂട്ടുകാർക്കും, സന്നദ്ധ പ്രവർത്തനങ്ങളിൽ ഭാഗമായവർക്കുമൊപ്പമാണ് സോഷ്യൽ മീഡിയയിൽ എത്താറുള്ളത്. യൂട്യൂബ് ചാനലുമൊക്കെയായി സജീവമായ എലിസബത്താക്കട്ടെ, മാതാപിതാക്കൾക്കൊപ്പമോ അല്ലെങ്കിൽ തനിച്ചോ ഉള്ള വ്‌ളോഗുകളാണ് പോസ്റ്റ് ചെയ്യാറുള്ളത്.
എലിസബത്തിന്റെ ജന്മദിനത്തിന് ബാലയും ബാല പുത്തൻ കാർ വാങ്ങിയപ്പോൾ എലിസബത്തും കൂടെ ഉണ്ടായിരുന്നില്ല. ഇതൊക്കെയാണ് ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന തരത്തിലുള്ള ചർച്ചകളിലേക്ക് എത്തിച്ചത്. അതേ സമയം ബാല ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്തും, ശസ്ത്രക്രിയക്ക് മുൻപും ശേഷവുമെല്ലാം കൂടെയുണ്ടായിരുന്നത് എലിസബത്താണ്. ഇവരുടെ വിവാഹ വാർഷികം പോലും ആശുപത്രിയിൽ വെച്ചാണ് ആഘോഷിച്ചത്.


Click it and Unblock the Notifications