ടൊവിനോ പണ്ട് പെട്രോള്‍ വാങ്ങാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന കാലമുണ്ട്; കൂതറ ഓര്‍മ്മ പങ്കുവച്ച് ഭരത്

മലയാളികള്‍ക്ക് സുപരിചിതനാണ് നടനാണ് ഭരത്. ശങ്കറിന്റെ ബോയ്‌സിലൂടെ അരങ്ങേറിയ ഭരത്തിനെ മലയാളികള്‍ അന്നും ഇന്നും ഓര്‍ക്കുന്നത് ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയുടെ പേരിലാണ്. ഫോര്‍ ദ പീപ്പിളിലെ ലജ്ജാവതിയെ എന്ന ഗാനം തീര്‍ത്ത ഓളം മലയാളികള്‍ ഒരിക്കലും മറക്കില്ല. ഇന്ന് തമിഴിലെ തിരക്കേറിയ നടനാണ് ഭരത്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഭരത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലും ഭരത് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ചിട്ടുള്ള ടൊവിനോ തോമസിനെക്കുറിച്ചുള്ള ഭരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കൂതറ എന്ന ചിത്രത്തിലാണ് ഭരതും ടൊവിനോ തോമസും ഒരുമിച്ച് അഭിനയിച്ചത്. മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ കൂതറയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ്. ശ്രീനാഥിന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയെക്കുറിച്ചും സണ്ണി വെയ്‌നെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചുമെല്ലാം ഭരത് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Tovino Thomas

മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ടൊവിനോ. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗണ്‍ ടു എര്‍ത്താണെന്നും ഭരത് പറയുന്നു. പിന്നാലെ കൂതറ ചെയ്യുമ്പോള്‍ നടന്ന രസകരമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിനും ഭരത് മറുപടി പറഞ്ഞു. ഇത് ഇപ്പോള്‍ പറയുന്നതില്‍ എനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിന്നുമാണ് അവന്‍ ഇവിടെ വരെ എത്തിയത്. അവന്റെ വളര്‍ച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്. സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ. ഇന്‍ഡസ്ട്രിയില്‍ ആരുമില്ലാതൊരാള്‍ നേരിടേണ്ടി വരുന്ന വേദനകള്‍ എനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാള്‍ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയമാണെന്നും ഭരത് പറയുന്നു.

പിന്നാലെ കൂതറയിലെ മറ്റൊരു താരമായ സണ്ണി വെയ്‌നെക്കുറിച്ചും ഭരത് മനസ് തുറന്നു. സണ്ണി ഭയങ്കര കോമഡിയാണെന്നാണ് ഭരത് പറയുന്നത്. കാഴ്ചയില്‍ ഭയങ്കര സീരിയസാണ്. ശബ്ദവും സീരിയസാണ്. പക്ഷെ ഏറ്റവും കൂടുതല്‍ തമാശ പറയുകയും ഏറ്റവും ക്യൂട്ട് ആയ വ്യക്തിയുമാണ് സണ്ണി. അവനെ അറിയാന്‍ തുടങ്ങിയാല്‍ അത് മനസിലാകും. സണ്ണിയുടെ വളര്‍ച്ചയും ശ്രദ്ധേയമാണെന്നും ഭരത് പറയുന്നു. കൂതറ ചെയ്യുമ്പോള്‍ സണ്ണിയും കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. ഇന്നവന്‍ ഒരുപാട് സിനിമകള്‍ ചെയ്തു. നായകനും ക്യാരക്ടര്‍ റോളും ചെയ്തു. നിര്‍മ്മാതാവുമായി മാറി ഇപ്പോള്‍ എന്നും ഭരത് ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ കുറുപ്പിലെ നായകനായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും ഭരത് മനസ് തുറന്നു. കുറുപ്പില്‍ ഭരതും അഭിനയിച്ചിരുന്നു.

എന്റെ അനുഭവത്തില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍. പലപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളുമായി മാത്രം ക്ലോസ് ആകുന്നൊരാളാണ്. പക്ഷെ ഞാന്‍ അവനുമായി സംസാരിച്ചപ്പോള്‍ വളരെ സിംപിള്‍ ആയൊരു വ്യക്തിയാണെന്നാണ് മനസിലായതെന്നും ഭരത് പറയുന്നു. തന്റെ ക്രാഫ്റ്റിനെക്കുറിച്ച് വളരെയധികം പാഷന്‍ ഉണ്ട്. പിന്നാലെ സല്‍മാന്‍ ഖാനെക്കുറിച്ചും ഭരത് സംസാരിച്ചു. ശരിക്കും ഡോണ്‍ ആണ് സല്‍മാന്‍ ഖാന്‍ എന്നാണ് ഭരത് പറയുന്നത്. ഇരുവരും ഒരുമിച്ച് രാധെയില്‍ അഭിനയിച്ചിരുന്നു. സല്‍മാന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴെ സെറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുമെന്നാണ് ഭരത് പറയുന്നത്. പിന്നാലെ സൈക്കിളില്‍ സ്ലിപ്പറൊക്കെ ഇട്ട് അദ്ദേഹവും വരുമെന്നും വരവൊക്കെ സിമ്പിള്‍ ലുക്കിലാങ്കെിലും ഒരു ഡോണിന്റെ ഓറ അദ്ദേഹത്തിനുണ്ടെന്നാണ് ഭരത് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X