നീ ആ പടത്തിൽ അഭിനയിച്ചാൽ സെറ്റ് കത്തിക്കും എന്നായിരുന്നു ഭീഷണി; സംഭവം അറിഞ്ഞ മമ്മൂക്ക ചെയ്തത്!: ബിജുക്കുട്ടൻ

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബിജുക്കുട്ടൻ. സിനിമകളിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടൻ മിമിക്രി വേദികളിൽ നിന്നുമാണ് സിനിമയിൽ എത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിൽ സജീവമാണ് താരം. മമ്മൂട്ടി നായകനായ പോത്തൻ വാവയിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തു കൊണ്ടായിരുന്നു ബിജുക്കുട്ടന്റെ സിനിമ അരങ്ങേറ്റം. ഇപ്പോഴിതാ, ആ സിനിമയിലേക്ക് താൻ എത്തിയ കഥ പറയുകയാണ് നടൻ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജുക്കുട്ടൻ.

ഞാനും ടിനി ടോമും പക്രുവും കൂടി 5 സ്റ്റാർ കോമഡി ഷോ എന്ന പേരിൽ സ്റ്റേജ് പ്രോഗ്രാം ചെയ്ത് നടക്കുന്ന സമയമാണ്. വിദേശത്ത് 45 പരിപാടികൾ വന്നു നിൽക്കുമ്പോഴാണ് എന്നെ പോത്തൻ വാവയിലേക്ക് വിളിക്കുന്നത്. അത് എഗ്രിമെന്റ് ചെയ്തും പോയി. അപ്പോഴാണ് ആന്റോ ജോസഫ് ചേട്ടൻ സിനിമയിലേക്ക് വിളിക്കുന്നത്. ഏതോ ചെറിയ വേഷമാണെന്ന് കരുതി ഞാൻ പ്രോഗ്രാമിന്റെ കാര്യം പറഞ്ഞപ്പോഴേക്കും പുള്ളി വെച്ചു.

biju kuttan

അദ്ദേഹം പറഞ്ഞറിഞ്ഞിട്ട് രണ്ടു ദിവസം കഴിഞ്ഞ് ടിനിയും എന്നെ വിളിച്ചു. ആന്റോ ചേട്ടൻ വിളിച്ചിട്ട് നീ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞത് എന്താണെന്ന്. ടിനിക്കും വലിയ വേഷമാണെന്ന് അറിയില്ല. നമ്മുടെ പരിപാടിയുടെ സമയത്ത് ആണെന്ന് ഒക്കെ പറഞ്ഞപ്പോൾ അവനും വെച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ആന്റോ ചേട്ടൻ വീണ്ടും വിളിച്ചു. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല വലിയ സിനിമയാണെന്ന് പറഞ്ഞു. ഞാൻ ഇല്ലെന്ന് ആവർത്തിച്ചു. അതോടെ അദ്ദേഹം കട്ട് ചെയ്‌തെന്ന് ബിജുക്കുട്ടൻ പറയുന്നു.

മൂന്നാമത്തെ തവണയും അദ്ദേഹം വിളിച്ചു. മമ്മൂക്കയുടെ സിനിമയാണ്. മമ്മൂക്കയുടെ ഒപ്പം ഉള്ള ആദ്യം മുതൽ അവസാനം വരെ വരുന്ന കഥാപാത്രമാണെന്ന് പറഞ്ഞു. സംവിധായകൻ ജോഷി സാറാണ്. ഉഷ ഉതുപ്പ് ആദ്യമായി അഭിനയിക്കുന്നതാണ്. ലാൽ ക്രിയേഷൻ ചെയ്യുന്ന ബിഗ് ബജറ്റ് സിനിമാണെന്നും കൂടി പറഞ്ഞതോടെ ഞാൻ സ്റ്റാക്കായി പോയി. അത് മനസിലാക്കിയിട്ട് ആവണം അദ്ദേഹം കട്ട് ചെയ്തു.

ഞാൻ ഉടനെ ടിനിയെ വിളിച്ചു പറഞ്ഞു അവനും എന്നെ വിടണം എന്നൊക്കെ ഉണ്ട്. പക്ഷേ ഒരു സൊല്യൂഷൻ കാണണമെന്ന് അവൻ പറഞ്ഞു. ഞാൻ പ്രോഗ്രാം കോർഡിനേറ്ററായ മമ്മിക്കയെ (മമ്മി സെഞ്ച്വറി) വിളിച്ചു. അദ്ദേഹം അത് വലിയ പ്രശ്നമാകും എന്നൊക്കെ പറഞ്ഞു. ആകെ പെട്ട് പോയി. പിന്നെ ദുബായിലെ പ്രോഗ്രാമിന്റെ ആളുകൾ വിളിക്കാൻ തുടങ്ങി. അവരൊക്കെ പതിയെ ചൂടാവാൻ തുടങ്ങി.

നഷ്ടപരിഹാരം തരേണ്ടി വരും എന്നൊക്കെ പറഞ്ഞ് അവസാനം ഭീഷണി ലെവലിലേക്ക് എത്തി. നാട്ടിൽ നിന്നൊക്കെ കോളുകൾ വന്നു. അവസാനം ഇത് മമ്മൂക്ക അറിഞ്ഞു. വീട്ടിലേക്ക് വിളിപ്പിച്ചു. ആന്റോ ചേട്ടനോടൊപ്പം ഞാൻ പോയി. മമ്മൂക്കയെ മുൻപ് കണ്ട് പരിചയമൊക്കെ ഉള്ളതാണ്. ഒരുപാട് സംസാരിച്ചിട്ടില്ല എന്ന് മാത്രം, ബിജുക്കുട്ടൻ പറയുന്നു.

നീയെന്താടാ മമ്മൂട്ടിയുടെ പടത്തിൽ അഭിനയിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. കാര്യങ്ങൾ പറഞ്ഞപ്പോൾ എത്ര ദിവസത്തെ പരിപാടിയാണെന്ന് ചോദിച്ചു. അതൊക്കെ പറഞ്ഞ ശേഷം, ഞാൻ ഒരൊറ്റ ചോദ്യം ചോദിക്കും അതിന് നീ ഒറ്റ ഉത്തരം തരണമെന്ന് പറഞ്ഞു. 'നിനക്ക് സിനിമയിൽ അഭിനയിക്കണോ, മിമിക്രിക്കാരനായി നടക്കണോ'. ഞാൻ പറഞ്ഞു സിനിമയിൽ അഭിനയിക്കണമെന്ന്.

'എങ്കിൽ പൊയ്ക്കോളൂ' എന്നായിരുന്നു മറുപടി. അതേ പറഞ്ഞുള്ളു. എന്നാൽ ഇതിനൊരു അവസാനം ആവാത്ത കൊണ്ട് എനിക്ക് ടെൻഷനായിരുന്നു. ഷൂട്ടിങ് തുടങ്ങാൻ രണ്ടു ദിവസം ഉള്ളപ്പോഴും ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന കാര്യമൊക്കെ വിട്ടു നിൽക്കുകയാണ്. അതിനിടെ ഇവിടെ ഉള്ള ഏതോ ടീം വിളിച്ച് ഷൂട്ട് എവിടെയാണ് സെറ്റ് ഇട്ടേക്കുവല്ലേ. നീ അതിൽ അഭിനയിച്ചാൽ ഞങ്ങൾ സെറ്റ് കത്തിക്കുമെന്ന് ഒക്കെ പറഞ്ഞു.

biju kuttan mammootty

ഞാൻ ആന്റോ ചേട്ടനെ വിളിച്ചു, അദ്ദേഹം ലാലേട്ടനെ (ലാൽ) വിളിച്ചു. അദ്ദേഹം എന്നിട്ട് എന്നെ വിളിച്ച് ആരാണെന്ന് ഒക്കെ ചോദിച്ചു. എനിക്കാകെ പേടിയായി. ഞാൻ അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നീ അവർക്ക് കൃത്യം റൂട്ട് പറഞ്ഞ് കൊടുത്തിട്ട് വരാൻ പറ. അവന്മാർക്ക് കത്തിക്കാൻ തീപ്പട്ടിയോ മണെണ്ണയോ എന്തെങ്കിലും വേണമോ എന്ന് കൂടി ചോദിച്ചേക്ക് എന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി.

അങ്ങനെ ഞാൻ പോയി. ആ രാത്രിയിലാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പോകുവാണല്ലോ എന്ന ടെൻഷൻ എനിക്ക് വന്നത്. അന്ന് മമ്മൂക്ക ചെയ്തത് എന്താണെന്ന് വെച്ചാൽ, എന്നെ ഇവിടത്തെ ഷൂട്ട് കഴിഞ്ഞ് പരിപാടിക്ക് അയക്കും, അവിടെ രണ്ടു പരിപാടി കഴിഞ്ഞ് ഇങ്ങോട്ട് കൊണ്ടുവരും. എല്ലാ എമിഗ്രെഷൻ കാര്യങ്ങളും മമ്മൂക്കയാണ് നോക്കിയത്. എല്ലാ പരിപാടിയിലും ഞാൻ പങ്കെടുത്തു. രണ്ടും നടന്നു. സെറ്റിലൊക്കെ എനിക്ക് പോകണമെന്ന് പറഞ്ഞ് ഷൂട്ട് വേഗത്തിലാക്കിയത് ഒക്കെ മമ്മൂക്കയാണെന്നും ബിജുക്കുട്ടൻ പറഞ്ഞു.

More from Filmibeat

Read more about: biju kuttan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X