twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വേദനിച്ചിരിക്കുന്ന എന്നെ സച്ചി പുറകിൽ നിന്ന് കെട്ടിപ്പിടിക്കും; ഡൽഹിയിൽ പോയപ്പോൾ മനസ്സു നിറയെ അവനായിരുന്നു'

    |

    മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബിജു മേനോൻ. വില്ലനായും സഹ നടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

    കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ബിജു മേനോൻ പുരസ്‌കാരം ഏറ്റവു വാങ്ങിയിരുന്നു. ഭാര്യ സംയുക്ത വർമയ്ക്കും മകൻ ദക്ഷിനും ഒപ്പമാണ് താരം ചടങ്ങിൽ എത്തിയത്. അയ്യപ്പനും കോശിക്ക് ആയിരുന്നു ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ.

    Also Read: 'സിം​ഗിൾ ലൈഫിൽ ഇത്രയേറെ വേദനയോ?, റൊമാന്റിക് സാഹചര്യത്തില്‍ തനിച്ചായല്ലോ'; വൈറലായി അർച്ചനയുടെ വീഡിയോ!Also Read: 'സിം​ഗിൾ ലൈഫിൽ ഇത്രയേറെ വേദനയോ?, റൊമാന്റിക് സാഹചര്യത്തില്‍ തനിച്ചായല്ലോ'; വൈറലായി അർച്ചനയുടെ വീഡിയോ!

    അവാർഡ് വാങ്ങാൻ പോകുന്നേരം സച്ചിയായിരുന്നു മനസു നിറയെ

    ഇപ്പോഴിതാ, ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്ന് സച്ചിക്ക് ഉറപ്പുണ്ടായിരുന്നു എന്ന് പറയുകയാണ് ബിജു മേനോൻ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവവും അവാർഡ് വാങ്ങാൻ പോകുന്നേരം സച്ചിയായിരുന്നു മനസു നിറയെ എന്നും താരം പറയുന്നുണ്ട്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ.

    'അയ്യപ്പനും കോശിയുടെയും ചിത്രീകരണ സമയത്ത് അവാർഡിനെക്കുറിച്ചോ അംഗീകാരങ്ങളെക്കുറിച്ചോ ആരും ചിന്തിച്ചിട്ടില്ല. പക്ഷേ, അയ്യപ്പൻ നായർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടും എന്ന് സച്ചി അന്നേ ഉറപ്പു പറഞ്ഞിരുന്നു. കോശിയാകാൻ സമ്മതിക്കുമ്പോൾ പൃഥ്വിരാജിനും അത് അറിയാമായിരുന്നു. സിനിമയുടെ അവസാനം പ്രേക്ഷകർ അയ്യപ്പൻ നായർക്കൊപ്പമേ നിൽക്കൂ എന്ന്. അത് സ്ക്രിപ്റ്റിന്റെ മികവാണ്',

    Also Read: അമ്മ എന്നെ ആർക്കോ കൊടുത്തു, ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി; കുട്ടിക്കാലത്തെ നീറുന്ന ഓർമ്മ പങ്കുവച്ച് ഭാഗ്യലക്ഷ്‌മിAlso Read: അമ്മ എന്നെ ആർക്കോ കൊടുത്തു, ഞാൻ അവിടെനിന്ന് ഇറങ്ങി ഓടി; കുട്ടിക്കാലത്തെ നീറുന്ന ഓർമ്മ പങ്കുവച്ച് ഭാഗ്യലക്ഷ്‌മി

    ആ ഭാഗത്തെക്കുറിച്ച് നീ സംസാരിക്കരുത്,' എന്ന് സച്ചി പറയും

    ക്ലൈമാക്സിലെ സംഘട്ടനരംഗങ്ങൾ വളരെ പ്രയാസ മേറിയതായിരുന്നു. രാജു ശാരീരികമായി വളരെ ഫിറ്റായിരുന്നു. ഞാൻ അങ്ങനെയല്ല. എനിക്കു നടുവേദനയുണ്ട്. ഞാൻ സച്ചിയോടു പല തവണ ചോദിക്കും. ഇങ്ങനെ റോഫൈറ്റ് ആയിട്ടു തന്നെ വേണോയെന്ന്. 'മിണ്ടരുത്. ആ ഭാഗത്തെക്കുറിച്ച് നീ സംസാരിക്കരുത്,' എന്ന് സച്ചി പറയും,

    'ചെളിയിൽ കിടന്നാണ് അടി. കാല് വഴുതാൻ തുടങ്ങിയപ്പോൾ മണൽ നിറച്ചു. മണലും വെള്ളവും ചേർന്നപ്പോൾ അത് ഉറച്ചു. വീഴുമ്പോൾ ശരിക്കുമുള്ള കോൺക്രീറ്റിൽ വീഴുന്നതുപോലെ. ഓരോ ഷോട്ട് കഴിയുമ്പോഴും ഞാൻ സച്ചിയെ നോക്കും. അവൻ എന്റെ കൺമുന്നിൽ പെടാതെ പതുങ്ങി നടക്കും. ഇടയ്ക്ക് വേദനിച്ചിരിക്കുന്ന എന്നെ പുറകിൽനിന്ന് കെട്ടിപ്പിടിക്കും. അങ്ങനെ പൂർത്തിയാക്കിയ സിനിമയാണത്. എല്ലാം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു,'അയ്യപ്പൻ നായർ ഒരുപടി മുകളിലാടാ'. അവാർഡ് വാങ്ങാൻ ചെന്നപ്പോൾ അതൊക്കെ ഓർത്തു. അവിടെ ഇരിക്കുമ്പോഴൊക്കെ എന്റെ കണ്ണു നിറഞ്ഞിരുന്നു,'

    Also Read: 'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്Also Read: 'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്

    അവാർഡ് കിട്ടിയിട്ടും ആഘോഷിക്കാൻ ആർക്കും മൂഡ് ഇല്ല

    'ഡൽഹിയിലേക്കു പോകുമ്പോൾ സച്ചിയായിരുന്നു മനസ്സു നിറയെ. ഓരോരുത്തരും അവാർഡ് വാങ്ങാൻ കയറുമ്പോൾ ആ സിനിമയിലെ സീനുകൾ കാണിക്കും, പാട്ടു വയ്ക്കും. ഞങ്ങളുടെ ഒക്കെ മനസ്സിൽ ആ നിമിഷം സച്ചിയുണ്ടായിരുന്നു. സ്ക്രീനിൽ ഓരോ ദൃശ്യം പ്രദർശിപ്പിക്കുമ്പോഴും അതു ഷൂട്ട് ചെയ്ത ഓർമകളിലേക്കു പോയി,' ബിജു മേനോൻ പറഞ്ഞു.

    അവാർഡിന് സച്ചി കൂടെ ഉണ്ടായിരുന്നെങ്കിൽ തകർത്തേനെയെന്നും ബിജൂ മേനോൻ പറയുന്നുണ്ട്, 'ഞാൻ സംയുക്തയോടു പറയുകയായിരുന്നു, അവനുണ്ടായിരുന്നെങ്കിൽ ഞങ്ങൾ പോകുന്ന പോക്കൊരു പോക്കായിരിക്കും എന്ന്. അവാർഡ് കിട്ടിയിട്ടും ആഘോഷിക്കാൻ ആർക്കും മൂഡ് ഇല്ല. ചിരിച്ചു ബഹളം വയ്ക്കാനുള്ള സന്തോഷം ആരുടെയും മുഖത്ത് ഉണ്ടായിരുന്നില്ല. രാജു വിളിച്ചിട്ടില്ല ഇതുവരെ. എന്താണെന്നറിയില്ല. നഞ്ചിയമ്മയെ കണ്ട് സംസാരിച്ചു. ഞങ്ങൾ എപ്പോൾ കണ്ടാലും അങ്ങനെയാണ്. എപ്പോഴും ചിരി. ഭയങ്കര നൈർമല്യമുള്ള ഒരു സ്ത്രീയാണ്,' ബിജു മേനോൻ കൂട്ടിച്ചേർത്തു.

    Also Read: 'ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും'; മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നെന്ന് നാദിർഷAlso Read: 'ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും'; മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നെന്ന് നാദിർഷ

    എനിക്കാ നിമിഷത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല

    താൻ പുരസ്‌കാരം വാങ്ങി തിരിച്ചെത്തുമ്പോൾ സംയുക്തയുടെയും മകന്റെയും കണ്ണ് നിറഞ്ഞു ഇരിക്കുകയായിരുന്നെന്നും ബിജു മേനോൻ പറഞ്ഞു. 'പുരസ്കാരം വാങ്ങി മാധ്യമങ്ങളെ ചുറ്റി പിറകിലൂടെ വേണം വരാൻ. സംയുക്തയും മോനും അവിടെയാണ്. ഞാൻ നോക്കുമ്പോൾ രണ്ടുപേരും കണ്ണു നിറഞ്ഞാണിരിക്കുന്നത്. എനിക്കാ നിമിഷത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല,' ബിജു മേനോൻ പറഞ്ഞു.

    Read more about: biju menon
    English summary
    Actor Biju Menon Emotionally Opens Up About Director Sachy And Receiving National Award - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X