ആദ്യ സിനിമ പരാജയപ്പെട്ടു, രണ്ടാമത്തെ സിനിമയ്ക്ക് നല്‍കിയ അഡ്വാന്‍സ് അവര്‍ തിരിച്ചുവാങ്ങി: ബിജു മേനോന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ താരം. രണ്ടാം വരവില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച ബിജു മേനോന്‍ തന്റെ അഭിനയ പ്രതിഭ കൊണ്ട് ഒരോ സിനിമയും പുതിയ അനുഭവമാക്കി മാറ്റുകയാണ്. അവസാനം പുറത്തിറങ്ങിയ ആര്‍ക്കറിയാം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ നിറകയ്യടി നേടുകയായിരുന്നു ബിജു മേനോന്‍.
അതേസമയം തന്റെ സിനിമ കരിയറിന് തുടക്കം ബിജു മേനോനെ സംബന്ധിച്ച് നല്ലതായിരുന്നില്ല. ആദ്യ സിനിമ തന്നെ പരാജയപ്പെട്ടു. തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിജുമേനോന്‍. ഇതേക്കുറിച്ച് താരം ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബിജു മേനോന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ സിനിമ കഴിഞ്ഞ് ഒരു കണ്‍ഫ്യൂഷനില്‍ ഇരിക്കുകയായിരുന്നു താന്‍. എന്തു ചെയ്യണമെന്നറിയില്ല. പഠനം തുടരണമോ അതോ സിനിമയാണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു. തന്റെ ആദ്യ സിനിമ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാള്‍ അഡ്വാന്‍സ് തന്നു എന്നാല്‍ ആദ്യ സിനിമ പരാജയപ്പെട്ടതോടെ അവര്‍ ആ അഡ്വാന്‍സ് തിരികെ വാങ്ങി. ആ സമയത്ത് തനിക്കറില്ലായിരുന്നു എന്തായിരിക്കും സിനിമയിലെ തന്റെ ഭാവിയെന്ന് ബിജു മേനോന്‍ ഓര്‍ക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ വന്നതോടെ അച്ഛനോട് ഉപദേശം തേടുകയായിരുന്നു ബിജു മേനോന്‍ ചെയ്തത്. എന്തു ചെയ്യണമെന്ന് അച്ഛനോട് ചോദിച്ചു. നീ ഇതുവരെ എന്താണ് ചെയ്ത് കൊണ്ടിരുന്നത് എന്നായിരുന്നു അച്ഛന്റെ മറുപടി. പഠിക്കുകയായിരുന്നു എന്ന് താന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ തുടര്‍ന്ന് പഠിക്കൂവെന്ന് അച്ഛന്‍ തന്നോട് പറഞ്ഞുവെന്നും ബിജു മേനോന്‍ പറയുന്നു. അങ്ങനെ പഠിക്കാന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ വീണ്ടും പഠിക്കാനായി തയ്യാറെടുക്കുമ്പോഴാണ് തന്നെ തേടി പ്രേം പ്രകാശിന്റെ ഹൈവെ എന്ന ചിത്രത്തിലേക്ക് വിളി വരുന്നതെന്ന് ബിജു മേനോന്‍ ഓര്‍ക്കുന്നു.
ഒരു പോലീസ് കഥാപാത്രമാണെന്നും വലിയ റോളൊന്നുമല്ലെന്നും പക്ഷെ നീ ചെയ്താല്‍ നന്നാകുമെന്നും പ്രേം പ്രകാശ് പറഞ്ഞു. അങ്ങനെയാണ് താന്‍ ഹൈവേയില്‍ അഭിനയിക്കുവാന്‍ തീരുമാനിക്കുന്നതെന്നും ബിജു മേനോന്‍ പറയുന്നു. ആദ്യ സിനിമയില്‍ ഷമ്മി ചേട്ടന്‍, ചിപ്പി ഒക്കെയായിരുന്നു താരങ്ങള്‍. വലിയ താരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഹൈവയില്‍ സുരേഷ് ഗോപി, ഭാനുപ്രിയ, ജനാര്‍ദ്ദനന്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നതെന്നും ബിജു മേനോന്‍ ഓര്‍ക്കുന്നു.

വലിയ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ഭയങ്കര ചമ്മലായിരുന്നുവെന്ന് ബിജു മേനോന്‍ പറയുന്നു. ലൊക്കേഷനില്‍ താന്‍ അവരുടെ അടുത്തേക് പോകാതെ മാറി മാറി നില്‍ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ബ്രേക്ക് ടൈമില്‍ സുരേഷേട്ടന്‍ തന്നെ വിളിച്ച് എന്താണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചു. എല്ലാവരും ഒരുമിച്ചിരിക്കണമെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കണമെന്നൊക്കെ പറഞ്ഞു. അത്തരത്തില്‍ തനിക്ക് ഊഷ്മളമായൊരു അനുഭവം ലഭിക്കുന്നത് സുരേഷ് ഗോപിയില്‍ നിന്നാണെന്നാണ് ബിജു മേനോന്‍ പറയുന്നത്.
Recommended Video

താരങ്ങള്‍ വര്‍ക്കൗട്ടിലും ജിമ്മിലുമൊക്കെ വളരെയധികം സമയം ചെലവിടുന്ന കാലമാണിത്. എന്നാല്‍ എന്തുകൊണ്ട് ഇതൊന്നുമില്ലെന്ന ചോദ്യത്തിനും ബിജു മേനോന്‍ മറുപടി പറയുന്നുണ്ട്. താന്‍ ജിമ്മിലൊക്കെ പോകാന്‍ തീരുമാനിക്കുമ്പോഴായിരിക്കും പ്രായമുള്ള കഥാപാത്രങ്ങളൊക്കെ വരികയെന്നും അവര്‍ക്ക് മസില്‍ പറ്റില്ലല്ലോയെന്നും ബിജു മേനോന്‍ പറയുന്നു. അതേസമയം പൊതുവെ തനിക്ക് ഫിറ്റ്‌നസിനോട് അത്ര വലിയ ചായ്വ് ഇല്ലെന്നും ബിജു മേനോന്‍ പറയുന്നു. നടത്തമൊക്കെ ഉണ്ടെന്നല്ലാതെ വേറെയൊന്നുമില്ലെന്ന് ബിജു മേനോന്‍ പറയുന്നു.
അത്തരത്തിലുള്ള ശരീരം ഇഷ്ടമല്ലെന്നും അതേസമയം നാടകന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അത്തരത്തിലുള്ള ശരീരം പറ്റില്ലെന്നും എന്നാല്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നോക്കാവുന്നതേയുള്ളൂവെന്നും ബിജു മേനോന്‍ പറയുന്നു.


Click it and Unblock the Notifications