twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ സപ്പോര്‍ട്ട് ചെയ്‌തേക്കണേ; എന്ന് ഫഹദ്, ചന്തുനാഥ് പറയുന്നു

    |

    ഫഹദ് ഫാസില്‍ ചിത്രം മാലിക് കണ്ടവര്‍ ഒരു നടനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചിട്ടുണ്ടാകും. റിഷഭ് എന്ന പോലീസ് ഉദ്യോഗസ്ഥനായ നടനായിരുന്നു അത്. താടിയെടുത്തതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. പതിനെട്ടാം പടിയിലൂടെ ഒരുപാട് പേരുടെ മനസില്‍ ഇടം നേടിയ ചന്തുനാഥാണ് ആ നടന്‍. നാടക വേദികളിലൂടെ വന്ന്, സഹസംവിധായകന്‍ ആയി ഇപ്പോള്‍ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടുകയാണ് ചന്തുനാഥ്.

    പുതിയ കൂട്ടിനൊപ്പം സാക്ഷി മാലിക്; ക്യൂട്ട് ചിത്രങ്ങളിതാ

    പതിനെട്ടാം പടിയിലെ പ്രകടനമാണ് ചന്തുവിനെ മഹേഷിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഫഹദിനെക്കുറിച്ചും ചന്തു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.

    എന്നെ സപ്പോര്‍ട്ട് ചെയ്‌തേക്കണേ

    ഫഹദിനെ വിലയിരുത്താന്‍ താന്‍ ആരുമല്ലെന്നാണ് ചന്തുനാഥ് പറയുന്നത്. അദ്ദേഹത്തിന്റെ വളര്‍ച്ച നാം എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതാണ്. അത്രയും വലിയ പെര്‍ഫോമര്‍ ആയ അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് 'ഫഹദിക്ക എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ ഒന്ന് കണ്ണടച്ചേക്കണേ' എന്നാണു. പക്ഷേ അദ്ദേഹം പറഞ്ഞത് 'അയ്യോ ബ്രോ ഞാന്‍ പതറിപ്പോയാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തേക്കണേ' എന്നും. ചന്തുനാഥ് പറയുന്നു.

    അഭിനയത്തോട് വലിയ പാഷന്‍

    കൂടെ അഭിനയിക്കുന്ന ആള്‍ ചെയ്യുന്ന കണ്ണുകൊണ്ടുള്ള ചെറിയ ആക്ഷന്‍ പോലും നന്നായിരുന്നു എന്ന് അദ്ദേഹം പറയുമെന്നും താരം പറയുന്നു. ഗിവ് ആന്‍ഡ് ടേക്ക് ആണ് അവിടെയൊക്കെ സംഭവിച്ചത്. അഭിനയത്തോട് വലിയ പാഷന്‍ ആണ് അദ്ദേഹത്തിന്. നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആ ചെറിയ മനുഷ്യനില്‍നിന്നും വരുന്ന എനര്‍ജി അപാരമാണെന്നും ചന്തുനാഥ് വാചാലനാകുന്നു.

    കണ്ണുകളില്‍ എല്ലാമുണ്ട്

    അദ്ദേഹത്തിന്റെ കണ്ണുകളില്‍ എല്ലാമുണ്ട്. ഒപ്പം അഭിനയിക്കുമ്പോള്‍ നമുക്ക് ഒന്നും തോന്നില്ല, കാരണം നമ്മുടെ പാര്‍ട്ട് നന്നാക്കണം എന്നായിരിക്കും നമ്മുടെ മനസ്സില്‍, അപ്പോള്‍ ഒപ്പം നില്‍ക്കുന്നവരുടെ അഭിനയം ആസ്വദിക്കാന്‍ കഴിയില്ല. അതുകഴിഞ്ഞ് സ്‌ക്രീനില്‍ കാണുമ്പോളാണ് അതിന്റെ അപാര സാധ്യത മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പുവരെ നിന്ന ആളല്ല, പിന്നെ അദ്ദേഹം, പ്രായമായ അലി ഇക്ക ആയി മാറുകയാണെന്നും ചന്തുനാഥ് പറയുന്നു. ഫഹദിന്‍റെ സമയം മെനക്കെടുത്താന്‍ പാടില്ലല്ലോ അതുകൊണ്ട് ഞാന്‍ നന്നായി തയാറെടുത്താണ മുന്നില്‍ നിന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Recommended Video

    Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan
    ട്വല്‍ത് മാന്‍

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ട്വല്‍ത് മാന്‍ ആണ് ചന്തുവിന്റെ പുതിയ സിനിമ. അത് വേറൊരു തരം ഷൂട്ടിംഗും കഥാപാത്രവുമാണെന്നും ലാലേട്ടനും ജീത്തു സാറിനുമൊപ്പം വീണ്ടും സഹകരിക്കുക എന്ന ആവേശവുമുണ്ടെന്നും താരം പറയുന്നു. ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ചിത്രത്തിലെ വേഷമെന്നും ചന്തുനാഥ് പറയുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു മാലിക് റിലീസ് ചെയ്തത്.

    Read more about: fahadh faasil
    English summary
    Actor Chandunath Shares His Experience Of Acting With Fahadh Faasil And Malik
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X