സിനിമകളിൽ നിന്ന് മാറ്റിനിർത്തി! എന്താണ് കാരണമെന്ന് മമ്മൂട്ടിയോട് തന്നെ ചോദിച്ചു; മറുപടി ഇങ്ങനെ!; ദേവൻ പറയുന്നു

സുന്ദരനായ വില്ലൻ എന്ന വിശേഷണത്താൽ മലയാള സിനിമാ ലോകത്ത് ശ്രദ്ധനേടിയിട്ടുള്ള നടനാണ് ദേവൻ. നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവൻ ഏറ്റവും കൂടുതൽ തിളങ്ങിയത് വില്ലൻ വേഷങ്ങളിലാണ്. 1984 ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയുടെ നിർമാതാവായാണ് ദേവൻ സിനിമാരം​ഗത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത വർഷം കൈയും തലയും പുറത്തിടരുത് എന്ന സിനിമയിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു.

ഊഴം, അരണ്യകം തുടങ്ങിയ സിനിമകളിൽ നായകനായി അഭിനയിച്ച ദേവൻ പിന്നീട് വില്ലൻ‌ വേഷങ്ങളിലേക്കും സഹനായക വേഷങ്ങളിലേക്കും മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ദേവൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മിനിസ്ക്രീൻ പരമ്പരകളിലും അദ്ദേഹം തിളങ്ങി. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത നടനാണ് ദേവൻ. അടുത്ത കാലത്ത് ദേവൻ നടത്തിയ പല പ്രസ്താവനകളും ചർച്ചയായി മാറിയിരുന്നു.

mammootty devan

തന്നെ സിനിമകളിൽ നിന്നും മനഃപൂർവ്വം മാറ്റി നിർത്തിയിട്ടുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ നടൻ പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ദേവന്റെ വളർച്ച ഭയന്നിരുന്നുവെന്ന് ചില സംവിധായകരും പറഞ്ഞിട്ടുണ്ട്. തന്നെ സിനിമയിൽ നിന്ന് മനഃപൂർവം മാറ്റിനിർത്തുന്നതിനെ കുറിച്ച് ഒരിക്കൽ മമ്മൂട്ടിയോട് താൻ നേരിട്ട് ചോദിച്ചിട്ടുണ്ടെന്ന് ദേവനും ഒരിക്കൽ പറയുകയുണ്ടായി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് നടൻ.

സംവിധായകരുടെയും നിർമ്മാതാക്കളുടെയും തീരുമാനം ആയിരിക്കുമോ ഈ മാറ്റിനിർത്തലിന് കാരണമെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. സംവിധായകരുടെ താല്പര്യത്തേക്കാൾ ഏറെ സൂപ്പർ സ്റ്റാറുകൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം നടപ്പിലാക്കാനാണ് ബുദ്ധിമുട്ടെന്ന് ദേവൻ പറയുന്നു. അങ്ങനെ ചെയ്യാൻ കഴിയുന്ന ഒന്നോ രണ്ടോ സംവിധായകരെ കാണൂ. ബാക്കി എല്ലാവരും അവരുടെ ഇഷ്ടം മനസിലാക്കി പ്രവർത്തിക്കുന്നവരാണ്. സൂപ്പർ താരങ്ങൾ പറയണം എന്നൊന്നുമില്ല. ഇയാളെ ഇട്ടാൽ അവർക്ക് ഇഷ്ടമാകില്ലെന്ന് ചില സംവിധായകർക്ക് തന്നെ തോന്നും, ദേവൻ പറയുന്നു.

നാളെ എന്ത് സംഭവിക്കും എന്നാലോചിച്ച് ഒന്നും മിണ്ടാതിരിക്കാൻ എനിക്ക് പറ്റില്ല. ചോദിക്കാനുള്ളത് ചോദിക്കുന്ന ആളാണ് ഞാൻ. കാരണം ഞാനൊരു രാഷ്ട്രീയക്കാരനാണ്. അങ്ങനെയാണ് മമ്മൂട്ടിയോട് നേരിട്ട് എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നത്. അതും പല സംവിധായകരും എന്നോട് പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ്. അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അപ്പോൾ പറയുകയെന്നും ദേവൻ പറയുന്നു.

ഒരിക്കൽ നേരിട്ട് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സിനിമയിൽ ഞാൻ വില്ലനായി അഭിനയിക്കുകയാണ്. പൊതുവെ വില്ലന്മാർക്ക് എഴുത്തുകാർ ഷൈൻ ചെയ്യാൻ ഒന്നും നൽകാറില്ല. ആ സിനിമയിൽ എനിക്കൊരു ഇൻട്രൊഡക്ഷൻ സീൻ ഉണ്ട്. ആ ഷോട്ടിൽ വില്ലന്റെ പവർ കാണിക്കാനായി ഞാൻ നിൽപ്പിൽ വ്യത്യാസം വരുത്തി ചെയ്തു. ഷോട്ട് എടുക്കുമ്പോൾ നായകൻ ഇത് കാണുന്നുണ്ട്.

mammootty devan

ഷോട്ട് എടുത്ത ശേഷം സംവിധായകനും ക്യാമറാമാനും എല്ലാം ഓക്കേ പറഞ്ഞു. അടുത്ത ഷോട്ടിന്റെ കാര്യങ്ങളിലേക്ക് പോയി. അപ്പോഴേക്കും നായകൻ സംവിധായകനോട് ചെന്ന് സംസാരിച്ചു. ഉടനെ സംവിധായകൻ വന്നിട്ട് ഷോട്ട് റീടേക്ക് ചെയ്യാം. ആ പോസ് സാധാരണ പോലെ മതി എന്ന് പറഞ്ഞു. ഇതാണ് സിനിമയ്ക്ക് അകത്ത് നടക്കുന്നത്. സിനിമയിൽ അവർ ഷൈൻ ചെയ്യണം എന്നാണ് നായകന്മാർ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി അവർ അതെല്ലാം ശ്രദ്ധിക്കും. ഇത് എല്ലാവരുടെയും അനുഭവമാണ്.

എനിക്ക് ആരെയും പേടിയില്ലാത്തത് കൊണ്ട് തുറന്നു പറയുന്നതാണ്. ഇതൊക്കെ സഹിച്ചു നിൽക്കുന്ന ആർട്ടിസ്റ്റുകളും ഉണ്ട്. അന്ന് ഞാൻ മമ്മൂട്ടിയോട് ഇക്കാര്യം നേരിട്ട് ചോദിക്കുമ്പോൾ അങ്ങനെ ഒന്നും ഇല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോയെന്നും ദേവൻ ചോദിക്കുന്നു.

More from Filmibeat

Read more about: devan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X