'മാമാട്ടിയെന്ന് പേരിട്ടത് അവൾ! യുകെജിയിൽ പഠിക്കുകയാണ്, ഭയങ്കര കാന്താരിയാണ്'; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്

ദിലീപിന്റെയും കുടുംബത്തിന്റെയും ഓരോ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടാറുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞത് മുതലാണ് ദിലീപ് പ്രേക്ഷകർക്കിടയിൽ സ്ഥിരം ചർച്ചയാകുന്നത്. നിരവധി ഗോസിപ്പുകളാണ് നടനെതിരെ പിന്നീട് വന്നത്. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകളായിരുന്നു ഏറെയും. ഒടുവിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾ ശരിയാകുന്നതും പ്രേക്ഷകർ കണ്ടു. കാവ്യയെ ദിലീപ് വിവാഹം ചെയ്തു.

ഇപ്പോൾ കാവ്യക്കും മക്കൾക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടൻ. വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് കാവ്യയുടെ പൂർണ ശ്രദ്ധ. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മുൻപ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ കണ്ടിരുന്നത്.

dileep mahalaksmi

ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർക്ക്, 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മകളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ ഒരു സംഭവവും നടൻ പങ്കുവച്ചു. 'ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്‌കൂളിൽ പോകുന്നതിന് മുൻപ് ഇവൾ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു.

'അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല. ഞാൻ പോകുവാ' എന്ന്. വോയ്‌സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോൾ നമ്മൾ എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ' എന്നു പറഞ്ഞു', ദിലീപ് പറയുന്നു. മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. കാവ്യയും മകളുമൊക്കെ ഇപ്പോൾ ചെന്നൈയിലാണ് താമസമെന്നും ദിലീപ് വ്യക്തമാക്കി.

മാമാട്ടി എന്ന പേര് മോൾ തന്നെ അവൾക്കിട്ടതാണെന്നും ദിലീപ് പറഞ്ഞു. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്നൊക്കെ പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് പറഞ്ഞത്. അത് പിന്നീട് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയായിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ചെറുപ്പത്തിൽ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നും ദിലീപ് പറഞ്ഞു.

dileep mahalaksmi

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. മലയാള സിനിമയിലേയ്ക്കുള്ള തമന്നയുടെ അരങ്ങേറ്റം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു അവസാനം പുറത്തിറങ്ങിയത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X