ഇന്നലെ കുടുംബസമേതം, ഇന്ന് മക്കള്‍ക്കൊപ്പം; മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം ദിലീപ്
താരങ്ങളെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് താരങ്ങളുടെ മക്കളും. അവരെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ക്ക് എപ്പോഴും ആകാംഷയുണ്ടാകും. മലയാളത്തില്‍ നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യരുടേയും നടന്‍ ദിലീപിന്റേയും മകളാണ് മീനാക്ഷി. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
മീനാക്ഷിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം ദിലീപ് പങ്കുവച്ചിരുന്നു. ഓണാഘോഷത്തിനിടെ എടുത്ത ചിത്രമായിരുന്നു ദിലീപ് പങ്കുവച്ചത്. ഇപ്പോഴിതാ പുതിയൊരു ചിത്രവും ദിലീപ് പങ്കുവച്ചിരിക്കുകയാണ്. ഇത്തവണ ചിത്രത്തില്‍ ദിലീപിനൊപ്പം മീനാക്ഷിയും ഇളയമകള്‍ മഹാലക്ഷ്മിയുമുണ്ട്. ചുവന്ന വസ്ത്രം അണിഞ്ഞാണ് ചിത്രത്തില്‍ ദിലീപും മഹാലക്ഷ്മിയും എത്തിയിരിക്കുന്നത്. അതേസമയം പരമ്പരാഗത ശൈലിയിലുള്ള കേരള സാരിയണിഞ്ഞാണ് മീനാക്ഷിയെത്തിയത്.

കഴിഞ്ഞ ദിവസം ദിലീപ് പങ്കുവച്ച കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമായിരുന്നു ദിലീപ് പങ്കുവച്ചത്. ചിത്രത്തില്‍ മഹാലക്ഷ്മിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന മീനാക്ഷിയുമുണ്ട്. എല്ലാവരും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. വളരെ അപൂര്‍വ്വമായിട്ട് മാത്രമെ ഇതുപോലൊരു കുടുംബ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
നാളുകള്‍ക്ക് ശേഷം കാവ്യയേയും കാണാന്‍ സാധിച്ചുവെന്ന സന്തോഷവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ദിലീപിന്റേയും കാവ്യയുടേയും മകളാണ് മഹാലക്ഷ്മി. മീനാക്ഷി പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ദിലീപ് എത്തിയത്. ഈ ചിത്രവും വൈറലായി മാറുകയാണ്.
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വരെ ഇങ്ങനെ സിനിമയിലേക്ക് എത്തിയവരാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആരാധകര്‍ പലപ്പോഴും ചോദിക്കാറുണ്ട്. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അമ്മയെ പോലെ താനുമൊരു അടിപൊളി നര്‍ത്തകിയാണെന്ന് മീനാക്ഷി ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തില്‍ മീനാക്ഷി നൃത്തം ചെയ്തിരുന്നു. നടി നമിത പ്രമോദും ഒപ്പമുണ്ടായിരുന്നു. മൂന്നു പേരും അടുത്ത സുഹൃത്തുക്കളാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എന്നാല്‍ താന്‍ അഭിനയത്തിലേക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ തന്നെ തുടരണമെന്നുമാണ് ഡോക്ടറാകാന്‍ പഠിക്കുന്ന മീനാക്ഷി പറയുന്നത്.
അതേസമയം കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ദിലീപിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. നാദിര്‍ഷയാണ് സിനിമയുടെ സംവിധാനം. ആത്മസുഹൃത്തുക്കള്‍ ഒരുമിക്കുന്ന സിനിമയിലെ നായിക ഉര്‍വശിയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നുമുള്ള ദിലീപിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട്: ദിലീപ് ഫെയ്‌സ്ബുക്ക്


Click it and Unblock the Notifications