എന്നെ അറിയാം, പക്ഷേ ഫഹദിനെ അറിയില്ല; ദിവ്യ പിള്ളയെ ഓഡിഷൻ ചെയ്ത കഥ പറഞ്ഞ് വിനീത് കുമാർ

മലയാള സിനിമാ, ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. ഇതിനോടകം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിവ്യ വിവിധ ടെലിവിഷൻ ഷോകളിൽ അതിഥിയായും വിധികർത്തവായുമെല്ലാം ഭാഗമായിട്ടുണ്ട്.

2015 ൽ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയായിരുന്നു ദിവ്യ പിളളയുടെ അരങ്ങേറ്റം. നടൻ വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു അത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള അഭിനയിച്ചു. ഇതോടെ നടിയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു.

ടൊവിനോ തോമസ് നായകനായ കള ആയിരുന്നു ദിവ്യയ്ക്ക് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടി കൊടുത്ത ചിത്രം

ടൊവിനോ തോമസ് നായകനായ കള ആയിരുന്നു ദിവ്യയ്ക്ക് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടി കൊടുത്ത ചിത്രം. ചിത്രത്തിലെ ദിവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സൈമണ്‍ ഡാനിയല്‍ ആണ് ദിവ്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടനും സംവിധായകനുമായ വിനീത് കുമാറാണ് ചിത്രത്തിൽ നായകനായി എത്തിയത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ ദിവ്യയെ കുറിച്ച് വിനീത് പറഞ്ഞ ഒരു രസകരമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദിവ്യയുടെ ആദ്യ ചിത്രമായ അയാൾ ഞാനല്ലയ്ക്ക് വേണ്ടി ദിവ്യയെ ഓഡിഷന് വിളിച്ചപ്പോൾ ഉണ്ടായ സംഭവമാണ് വിനീത് പറഞ്ഞത്.

ഞാൻ അന്ന് അയാൾ ഞാനല്ല എന്ന സിനിമയ്ക്ക് വേണ്ടി ഓരോരുത്തരെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു

'ഞാൻ അന്ന് അയാൾ ഞാനല്ല എന്ന സിനിമയ്ക്ക് വേണ്ടി ഓരോരുത്തരെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കല്യാണ വീട്ടിൽ നിന്നുള്ള ഫോട്ടോയിൽ ദിവ്യയെ എന്റെ അസിസ്റ്റന്റ് കാണിച്ചു തരുന്നത്. എനിക്ക് അറിയുന്ന ആളുടെ കല്യാണം ആയിരുന്നു അത്. അപ്പോൾ തന്നെ ഞാൻ അയാളെ വിളിച്ചു ദിവ്യയുടെ നമ്പർ വാങ്ങി വിളിച്ചു,'

'ദിവ്യ അന്ന് ദുബായിൽ നല്ല ജോലിയൊക്കെയായി വെൽ സെറ്റിൽഡ് ആണ്. ഞാൻ വിളിച്ചപ്പോൾ ഭാഗ്യത്തിന് ദിവ്യക്ക് എന്നെ അറിയായിരുന്നു. എന്റെ പഴയ സിനിമയൊക്കെ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ ഫഹദിനെ അറിയില്ല. പിന്നെ ഫഹദ് ആരാണെന്നും എന്താണെന്നും ഫഹദിന്റെ പ്രസക്തി എന്താണെന്നും ഒക്കെ പറഞ്ഞു കൊടുത്ത ശേഷം ആള് ഇവിടെ വന്ന് ഓഡിഷൻ ചെയ്ത് സിനിമയുടെ ഭാഗമായി,' വിനീത് പറഞ്ഞു.

 ഫഹദിനെ അറിയില്ലെന്ന് അല്ല, ഫഹദിന്റെ ബാംഗ്ലൂർ ഡെയ്‌സ് കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്ന് ആയിരുന്നു പറഞ്ഞത്

അതേസമയം, ഫഹദിനെ അറിയില്ലെന്ന് അല്ല, ഫഹദിന്റെ ബാംഗ്ലൂർ ഡെയ്‌സ് കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്ന് ആയിരുന്നു പറഞ്ഞത് എന്ന് ദിവ്യ വിശദീകരിച്ചു. മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് രീതിയിലുള്ള സിനിമയാണ് സൈമണ്‍ ഡാനിയേല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആഗസ്റ്റ് 19 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത് വളരെ സംഘര്‍ഷഭരിതവും ഉദ്വേഗജനകമായ രംഗങ്ങളും അടങ്ങിയതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് സാജന്‍ ആന്റണിയാണ്.

More from Filmibeat

Read more about: divya pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X