For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിൽ ആർക്കൊപ്പം പ്രവർത്തിക്കണമെന്ന് ചോദ്യം; രസകരമായ മറുപടിയുമായി ഫഹദ്

  |

  മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. വളരെ ചെറിയ കാലം കൊണ്ട് മലയാളവും കടന്ന് തെന്നിന്ത്യയിൽ ആകെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫഹദ് ഇന്ന്. മലയാളത്തിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനെന്നാണ് മലയാള സിനിമ പ്രേമികൾ ഫഹദിന് നൽകിയിരിക്കുന്ന വിശേഷണം.

  ഓരോ സിനിമ വരുമ്പോഴും വിസ്മയിപ്പിക്കുന്ന ഫഹദിനെ തേടി നിരവധി ഓഫറുകളാണ് ബോളിവുഡിൽ നിന്നടക്കം വന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പുഷ്‌പ, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തിനെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. തെലുങ്കിലും തമിഴിലും തിളങ്ങിയ ഫഹദ് ബോളിവുഡിലേക്ക് ഇനി എന്ന് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

  Fahadh faasil

  മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ, കഥയും ക്ലൈമാക്‌സും റെഡി; സിനിമ പണിപ്പുരയിലെന്ന് വിനീത്

  പൃഥ്വിരാജും ദുൽഖറും തിളങ്ങിയ ബോളിവുഡിൽ ഇനി ഷൈൻ ചെയ്യാൻ പോകുന്ന മലയാളി താരം ഫഹദ് തന്നെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനിടയിൽ തന്റെ ബോളിവുഡ് പ്രവേശനത്തിനെ പറ്റി ഫഹദ് പറഞ്ഞ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ രസകരമായ മറുപടി. ഒരു ബോളിവുഡ് നടനൊപ്പമോ സംവിധായകനൊപ്പമോ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആര്‍ക്കൊപ്പമായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് എനിക്ക് വേണ്ട പ്രതിഫലം നല്‍കുന്ന ആള്‍ക്കൊപ്പം വര്‍ക്ക് ചെയ്യും എന്നായിരുന്നു ഫഹദ് പറഞ്ഞത്.

  സിനിമയുടെ ബജറ്റ് എന്നെ എക്സൈറ്റ് ചെയ്യിക്കുന്നില്ല, ഞാൻ വില്ലനുമാകും നായകനുമാകും: ടൊവിനോ തോമസ്

  അങ്ങനെ ഒന്ന് വരുമ്പോൾ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഇവിടെ ഇപ്പോള്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒരുപാട് സിനിമകൾ ഉണ്ട്. അതിനെക്കാള്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് വന്നാല്‍ ആ സിനിമ ചെയ്യുമെന്ന് ഫഹദ് പറഞ്ഞു.

  ഒരു സിനിമ തിരഞ്ഞെടുക്കുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും സംവിധയകനിൽ ഏറെ താൻ അതിന്റെ തിരക്കഥാകൃത്തിനെയാണ് ആശ്രയിക്കുക എന്നും ഫഹദ് പറഞ്ഞു. താൻ എന്താണ് ചെയ്യേണ്ടത് എന്താണ് അവർക്ക് വേണ്ടത് എന്നൊക്കെ അറിയുന്നത് എഴുത്തുക്കാരനായിരിക്കും. എന്ത് ചെയ്യണം എങ്ങനെയൊക്കെ ചെയ്യണമെന്ന് ഞാന്‍ എപ്പോഴും അവരോട് ചോദിച്ചുകൊണ്ടിരിക്കും. ആ ചർച്ചകളാണ് എപ്പോഴും സഹായിക്കുന്നത്. ആ ചര്‍ച്ചകള്‍ തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ഫഹദ് പറയുന്നു.

  മിന്നൽ മുരളി രണ്ടാം ഭാഗം ഒടിടിയിലേക്കോ?, തന്റെ ആഗ്രഹം വ്യക്തമാക്കി ടൊവിനോ

  കൃത്യമായി പ്ലാൻ ചെയ്താണ് താൻ സിനിമകളുടെ ഷെഡ്യുളുകൾ വെക്കുന്നതെന്നും ഫഹദ് പറഞ്ഞു. എല്ലായ്‌പ്പോഴും ഏറ്റവും എളുപ്പമുള്ള ഷെഡ്യൂള്‍ വെക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും അമിതമായി ജോലി ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യാറുള്ളൂ. തനിക്ക് ആവശ്യമായ സമയം എപ്പോഴും എടുക്കാറുണ്ടെന്നും ഫഹദ് പറഞ്ഞു.

  അതേസമയം, മലയൻകുഞ്ഞാണ്‌ ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദിന്റെ മലയാളം ചിത്രമായിരുന്നു 'മലയൻകുഞ്ഞ്'.

  ഞാൻ ഒരു വിളിക്കായി കാത്തിരിക്കുകയാണ്; ലോകേഷ് യൂണിവേഴ്സിലേക്ക് എത്താൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട

  ഉരുൾപൊട്ടലിന്റെ ഭീകരത കാണിച്ചു തന്ന 'മലയൻകുഞ്ഞ്' മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുപ്പത് വർഷത്തിന് ശേഷം റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സംവിധായകൻ മഹേഷ് നാരായണനാണ്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും.

  Read more about: fahadh faasil
  English summary
  Actor Fahadh Faasil gives an interesting reply regarding his Bollywood entry goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X