എല്ലാം കഴിഞ്ഞ് കല്യാണം കഴിക്കാൻ നിന്നാൽ നടക്കില്ലെന്ന് മനസിലായി! ദൈവം രക്ഷിച്ചതാണ് അന്ന്: ജിപി

സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. അടയാളങ്ങൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ജിപി ഡാഡി കൂൾ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഡി4 ഡാൻസിലെ അവതാരകനായെത്തിയത് മുതലാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇന്ന് നടനായും അവതാരകനായും യൂട്യൂബറായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ജിപി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം നടൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

36-കാരനായ ജിപി ഇപ്പോഴും അവിവാഹിതനാണ്. അവതാരകനായി എത്തിയപ്പോൾ മുതൽ നിരവധി ആരാധികമാരുടെ ഹൃദയം കീഴടക്കാൻ ജിപിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിമുഖങ്ങളിലെല്ലാം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾ ജിപിക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ ഏറ്റവു പുതിയ അഭിമുഖത്തിൽ വിവാഹിതനാകാൻ ഒരുങ്ങുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ.

Govind Padmasoorya

അടുത്തിടെ ജിപിയുമായുള്ള ഒരു വീഡിയോയിൽ നടി മിയ ജിപിയോട് ഇനിയെങ്കിലും ഒന്ന് കല്യാണം കഴിച്ച് കാണാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിപി. പ്രേക്ഷകരും അച്ഛനും അമ്മയും വല്യമ്മയും എല്ലാവരും തന്റെ വിവാഹത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്ന് ജിപി പറഞ്ഞു.

'ഇത്രയും കാലം അതെന്റെ പ്രയോരിറ്റി ആയിരുന്നില്ല. 33-ാം വയസ്സുവരെ വിവാഹം ആലോചിക്കരുത് എന്ന് വീട്ടിൽ പറഞ്ഞിരുന്നു. ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പുറകെ ആയിരുന്നു. എനിക്ക് എന്റെ കരിയർ ആയിരുന്നു തലയിൽ. സിനിമയിൽ രക്ഷപ്പെടണം എന്നായിരുന്നു',

'ഇപ്പോൾ പ്രായത്തിന്റെ പക്വതയോ എന്തോ, എല്ലാം കഴിഞ്ഞു കല്യാണം കഴിക്കാൻ നിന്നാൽ അത് നടക്കില്ല എന്ന് മനസ്സിലായി. ഇപ്പോൾ വീട്ടിൽ വിവാഹം ആലോചിക്കാൻ പറഞ്ഞിട്ടുണ്ട്. അത് തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരിക്കും. ഒരു ഉത്തരം കിട്ടുമ്പോൾ ഉറപ്പായും ഞാൻ അനൗൺസ് ചെയ്യും', ജിപി പറഞ്ഞു.

അടുത്തിടെ ജിപിയുടെ വാഹനം അപകടത്തിൽ പെട്ടത് വാർത്തയായിരുന്നു. ആ സംഭവത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ വിശദീകരിച്ചു. 'ഓപ്പോസിറ്റ് വന്ന വണ്ടി ഞാൻ ഓടിച്ച വാഹനത്തിന്റെ നേർക്ക് കയറി വരികയായിരുന്നു. ആ വണ്ടി മറ്റേതോ വണ്ടിയെ ഇടിക്കാതെ ഇരിക്കാൻ വെട്ടിച്ചെടുത്തതാണ്. ഞാൻ നോക്കുമ്പോൾ എതിർദിശയിൽ നിന്നും എന്റെ നേർക്ക് ഒരു വണ്ടി വരുന്നു. ഒന്നും ചെയ്യാൻ ഇല്ല. എനിക്ക് ആകെ ചെയ്യാൻ ഉള്ളത്, റോഡിൽ നിന്നും വണ്ടി ഇറക്കുക എന്നുള്ളതാണ്',

'അങ്ങനെ വണ്ടി ഇറക്കാനായി പോയപ്പോൾ നമ്മുടെ വണ്ടി മറ്റൊരു വണ്ടിയിൽ പോയി ഇടിച്ചു. എന്റെ വണ്ടിയിലെ എയർബാഗൊക്കെ ഓപ്പണായി. വണ്ടിക്ക് പതിനാല് ലക്ഷം രൂപയുടെ പണി വന്നിട്ടുണ്ട്. ഏകദേശം രണ്ടുമാസത്തോളമെടുക്കും വണ്ടി ഇനി തിരികെ കിട്ടാൻ. ഒരാൾക്കും ഒന്നും സംഭവിച്ചില്ല. എന്നെ ഒരാൾ കൊന്നില്ല, ഞാനും ഒരാളെ കൊന്നില്ല എന്നുള്ളത് വലിയ ആശ്വാസമായി,'

Govind Padmasoorya

'സംഭവം കേസായി. സ്വാഭാവികമായിട്ടും ഇൻഷുറൻസ് ഉണ്ടാകും. രണ്ടുകൂട്ടർക്കും നഷ്ടമുണ്ടാകില്ല. കുറെ വണ്ടികൾ ഇൻവോൾവ്ഡ് ആയ സംഭവം ആണ്. എന്റെ നാട്ടിൽ വച്ചാണ് സംഭവം ഉണ്ടാകുന്നത്. നാട്ടുകാരൊക്കെ നല്ല സഹകരണമായിരുന്നു. കേസ് എടുത്തിരിക്കുന്നത് എതിരെ വന്ന വണ്ടിയുടെ പേരിലാണ്. റോഡിൽ പറഞ്ഞിരിക്കുന്ന സ്പീഡിലാണ് ഞാൻ പോയത്',

'വണ്ടി കുറച്ചു കാശ് ഇറക്കിയാൽ ശരിയാക്കാൻ കഴിയും. എന്നാൽ ഞാൻ കാരണം ഒരു മനുഷ്യന് എന്തെങ്കിലും സംഭവച്ചിരുന്നെങ്കിലോ, എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലോ. വലിയ ഈശ്വരാധീനം ആണ്. കണ്ണിൽ കൊള്ളേണ്ടത് പുരകത്തിൽ കൊണ്ട് എന്ന് പറയുന്നതുപോലെയാണ്. ദൈവം രക്ഷിച്ചു എന്നേ ഞാൻ പറയൂ', ജിപി പറഞ്ഞു.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X