For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് ഐസിയുവില്‍ കിടക്കുമ്പോഴും ഞാന്‍ സ്‌റ്റേജില്‍ കോമഡി ചെയ്യുകയാണ്; നൊമ്പരത്തെക്കുറിച്ച് ഗിന്നസ് പക്രു

  |

  മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രുവെന്ന അജയ കുമാര്‍. മിമിക്രി വേദികളിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലെത്തുന്നത്. തുടക്കത്തില്‍ കോമഡി വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് നായകനായും സംവിധായകനായുമൊക്കെ കയ്യടി നേടിയ പക്രു ഗിന്നസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. ഇതോടെയാണ് പേരിനൊപ്പം ഗിന്നസ് എന്ന് ചേര്‍ക്കപ്പെടുന്നത്.

  Also Read: പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കാൻ പേടി; എന്നെ കണ്ട് മുഖം തിരിച്ച കൂട്ടുകാരികൾ; അനുശ്രീ

  പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളുടെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യനാണ് ഗിന്നസ് പക്രു. ഇപ്പോഴിതാ തന്റെ ആര്‍ക്കുമറിയാത്ത ജീവിത കഥകള്‍ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ പക്രു അതിഥിയായി എത്തുന്നതിന്റെ പ്രൊമോ വീഡിയോകള്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  വാടക വീട്ടില്‍ താമസിക്കുന്ന കാര്യത്തില്‍ റെക്കോര്‍ഡിട്ട ആളാണെന്ന് കേട്ടിട്ടുണ്ട്. 20 വാടക വീട്ടില്‍ താമസിച്ചിട്ടുണ്ടെന്ന് കേട്ടല്ലോ? എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനാണ് ഗിന്നസ് പക്രു മറുപടി നല്‍കുന്നത്. 20 ഒരു സാമാന്യ നമ്പറാണ്. എനിക്ക് ഒരു വീട്ടില്‍ താമസിക്കാന്‍ നേരം ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. സ്‌കൂള്‍ അടുത്താണോ? കുറേ ദൂരം ബസ് സ്‌റ്റോപ്പിലേക്ക് നടക്കമണോ എന്നൊക്കെയുള്ള കുറേ കാര്യങ്ങളുണ്ടെന്നാണ് താരം പറയുന്നത്.

  Also Read: പലരുടേയും മുഖംമൂടി തിരിച്ചറിഞ്ഞു, ഭയന്നോടാന്‍ എനിക്ക് മനസില്ല; ചതിച്ചവര്‍ക്ക് നന്ദിയെന്ന് സജി

  അതേസമയം തങ്ങളെ വാടകക്കാര്‍ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. മോന്‍ നല്ലൊരു നിലയിലെത്തിയിട്ട് വേണം വീട് വെക്കാന്‍ എന്ന് അമ്മ പറയുമായിരുന്നു. വെക്കും, ഒന്നല്ല മൂന്ന് വീട് അമ്മയ്ക്ക് ഞാന്‍ വച്ച് തരുമെന്ന് പറയുമായിരുന്നു ഞാന്‍ എന്നും താരം പറയുന്നുണ്ട്. എന്നിട്ട് മൂന്ന് വീട് വച്ചോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് താരം ചിരിക്കുന്നതും പ്രൊമോ വീഡിയോയിലുണ്ട്.

  ഗിന്നസ് പക്രു എന്ന പേരിട്ടത് ആരാണെന്നും താരം പറയുന്നുണ്ട്. ഒരു സൂപ്പര്‍സ്റ്റാറാണെന്നാണ് വീഡിയോയില്‍ പറയുന്നത്. അങ്ങനെ ഇടാമെന്ന് കരുതി ഇട്ടതല്ല. ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് അയച്ച് തരികയായിരുന്നു. ഇത് ആഘോഷിക്കേണ്ടതാണെന്ന് പറയുകയും അതോടെ അവിടെ അതിനുള്ളൊരു സെറ്റപ്പ് റെഡിയാവുകയായിരുന്നു. പിന്നീട് ഷോട്ടെടുക്കാന്‍ നേരം പിന്നില്‍ നിന്നും അദ്ദേഹം ഗിന്നസ്, ഗിന്നസ് പക്രു എന്ന് വിളിച്ചു. അത് കേട്ടതും കൊള്ളമല്ലോ എന്നെനിക്ക് സ്‌ട്രൈക്ക് ചെയ്യുകയായിരുന്നുവെന്നും പക്രു പറയുന്നുണ്ട്.

  ആ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് പ്രൊമോ വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. എന്നാലത് മമ്മൂക്കയാണെന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്. ഈ കഥ നേരത്തേയും താരം പലപ്പോഴിയാ പങ്കുവച്ചിട്ടുള്ളതാണ്. തന്റെ കുഞ്ഞി

  സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ ഹൃദയം തുടിച്ചി നിമിഷങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നതായി പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുണ്ട്. കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി. കുട്ടി ജനിച്ചതിന് ശേഷമാണ് അറിയുന്നത്. വല്ലാത്ത അവസ്ഥയിലേക്ക് പോയി. എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടങ്ങള്‍ ആയിരുന്നുവെന്നും താരം പറയുന്നതായി പ്രൊമോ വീഡിയോയിലുണ്ട്. കുഞ്ഞ് ഐസിയുവില്‍ കിടക്കുമ്പോഴും ഞാന്‍ സ്‌റ്റേജില്‍ നിന്ന് കോമഡി അവതരിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

  പരിപാടികള്‍ക്കായി കൊണ്ടു പോയിരുന്നതെല്ലാം അമ്മയായിരുന്നു. എടുത്ത് കൊണ്ടും കൈ പിടിച്ച് നടത്തിയുമെല്ലാം അമ്മ കൊണ്ടു പോയിട്ടുണ്ട്. വിവാഹ സമയ്ത്ത് ബന്ധുക്കള്‍ തന്നെ ഇത് നടക്കില്ലെന്നും പത്ത് ദിവസം തികയ്ക്കില്ലെന്നും വരെ പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നതായി പ്രൊമോ വീഡിയോയിലുണ്ട്. വിശദമായി അറിയാന്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം.

  അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ പക്രു സിനിമയിലെത്തുന്നത്. പിന്നീട് പതിയെ മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. നായകനായും സഹ നടനായുമെല്ലാം അജയകുമാര്‍ കയ്യടി നേടിയിട്ടുണ്ട്. ഇളയരാജായാണ് നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

  Read more about: guinnes pakru
  English summary
  Actor Guinnes Pakru Talks About Doing Skits On Stage While His Daughter Was in ICU
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X