For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെയൊരു വിവാഹം എനിക്ക് ഉണ്ടാവുമെന്ന് വിചാരിച്ചില്ല, ഒരുപാട് പ്രണയാഭ്യർത്ഥന നടത്തി, പക്ഷെ!; ഗിന്നസ് പക്രു

  |

  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. നടന്‍ എന്നതിലുപരി സംവിധായകനും നിർമ്മാതാവുമൊക്കെയാണ് അദ്ദേഹം. തന്റെ ശരീര പരിമിതികളെ നേട്ടങ്ങളാക്കി മാറ്റി ലോകം അറിയുന്ന താരമാകാൻ പക്രുവിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷകളിലെല്ലാം തന്റെ സാന്നിധ്യമറിയിക്കാൻ പക്രുവിന് കഴിഞ്ഞിട്ടുണ്ട്.

  മിമിക്രി വേദികളിൽ നിന്നാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം നേടാൻ പക്രുവിന് കഴിഞ്ഞിരുന്നു. ഇന്ന് സിനിമകൾക്കപ്പുറം മിനിസ്‌ക്രീനിലും നടൻ സജീവമാണ്. റിയാലിറ്റി ഷോകളിൽ അവതാരകനായും ജഡ്ജായുമെല്ലാം അദ്ദേഹത്തെ കാണാം.

  Also Read: കല്യാണത്തിന് എത്ര ദിവസമുണ്ടെന്ന് നോക്കി ഇരുന്ന ആളാണ് ഞാന്‍; ഇപ്പോള്‍ ആ ക്രഷില്ല, മനസ് തുറന്ന് നടി നമിത പ്രമോദ്

  ഇപ്പോഴിതാ, ഗിന്നസ് പക്രുവിന്റെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും കോളേജ് പ്രണയത്തെ കുറിച്ചുമൊക്കെ നടൻ സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'ജഗതി ചേട്ടനൊപ്പം അമ്പിളി അമ്മാവൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. സിനിമയുടെ സീരിയസ്‌നസ് ഒന്നുമില്ലാതെ ചെയ്ത സിനിമയാണത്. അതിലെ ആദ്യത്തെ ഷോട്ടോക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ആന പുറത്തായിരുന്നു. എനിക്ക് ആണെങ്കിൽ ആനയെ ഭയങ്കര ഇഷ്ടമാണ്. പറഞ്ഞപ്പടെ ഞാൻ ആന പുറത്തൊക്കെ കേറി.

  പക്ഷെ ആനയുടെ രോമം പിന്നിൽ കുത്തിയിട്ട് ഇരിക്കാൻ കഴിയാതെയായി പിന്നെ ജഗതി ചേട്ടൻ പറഞ്ഞിട്ട് ഒരു തുണിയൊക്കെ ഇട്ടാണ് ഇരുത്തിയത്. അതിൽ ആന തുമ്പി കൈകൊണ്ട് എന്നെയെടുത്ത് മുകളിൽ വെക്കുന്ന രംഗം ഉണ്ടായിരുന്നു. ആന എടുത്ത് വന്നപ്പോൾ എന്റെ തല താഴെയും കാല് മുകളിലും ആയി പോയി. പിന്നെ വേണ്ടെന്ന് വെച്ചു.

  ജഗതി ചേട്ടൻ നല്ല സപ്പോർട്ട് ആയിരുന്നു. ക്യാമറയെ ഫേസ് ചെയ്യാൻ ഒക്കെ പറഞ്ഞ് തന്നത് ജഗതി ചേട്ടനാണ്. അമ്പിളി ചേട്ടൻ അന്ന് തിരക്കിട്ട് സിനിമകൾ ചെയ്യുന്ന സിനിമയാണ്. അന്ന് അദ്ദേഹം എന്നോട് കാണിച്ച കരുതൽ വലുതാണ്,' പക്രു പറഞ്ഞു.

  തന്റെ വിവാഹത്തെ കുറിച്ചും കോളേജ് കാലത്തെ പ്രണയത്തെ കുറിച്ചുമൊക്കെ പക്രു സംസാരിക്കുന്നുണ്ട്. 'അമ്മയാണ് വിവാഹത്തിന് ചുക്കാൻ പിടിച്ചത്. എന്തെങ്കിലും ഒരു പെൺകുട്ടിയെ പ്രണയിച്ച് അടിച്ചോണ്ട് പോരുന്ന തരത്തിലുള്ള വിവാഹമേ എനിക്ക് ഉണ്ടാവൂ എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്ന ഒരു വിവാഹം എനിക്ക് ഉണ്ടാവില്ലെന്ന് ഞാൻ വിചാരിച്ചു.

  'നമ്മൾ വിചാരിക്കാത്തത് പോലെയാണ് കാര്യങ്ങൾ നടക്കുക എന്ന് പറഞ്ഞത് പോലെ, സാധാരാണ ഒരു വീട്ടിലെ കുട്ടിയെ വിവാഹം കഴിച്ചു,'

  'കോളേജിൽ പഠിക്കുമ്പോൾ മുന്നിൽ കാണുന്ന നല്ല പെൺകുട്ടികളോട് എല്ലാം പ്രണയമായിരുന്നു. ഞാൻ വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ ആലോചിക്കുമായിരുന്നു , ഞാൻ എത്ര പേരോട് പ്രണയാഭ്യർത്ഥന നടത്തി. എത്ര പേർ നല്ലതായിരുന്നു എന്നൊക്കെ. പക്ഷെ എന്റെ മുഖം കണ്ടാൽ ആരെങ്കിലും പ്രണയിക്കുമോ! എല്ലാവർക്കും വാത്സല്യമായിരുന്നു,'

  'ഇന്ന് മുഖത്ത് അൽപം പൗരുഷം ഒക്കെയുണ്ട്. അന്ന് ഭയങ്കര ദയനീയ അവസ്ഥ ആയിരുന്നു. പെൺപിള്ളേരൊക്കെ എന്നെ എടുത്ത് ഒക്കത്ത് വെച്ചിട്ടുണ്ട്. പെൺകുട്ടികൾ ഒന്നും നോ പറയുന്നതിൽ ആയിരുന്നില്ല എനിക്ക് ടെൻഷൻ. കൂട്ടുകാർ കേട്ടോ എന്നതാണ്. അറിഞ്ഞാൽ കളിയാക്കി ഇല്ലാതാകും. അവരൊക്കെ കാണുമ്പോൾ ഞാൻ എപ്പോഴും പെൺകുട്ടികളുടെ കൂടെയാണ്. രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പെട്ട പാട് എനിക്കെ അറിയൂ,'

  Also Read: 'എന്നെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത ഞാൻ‌ തന്നെ ടിവിയിൽ കണ്ടു, ഞാൻ മോശക്കാരനാണെന്ന് ​പറഞ്ഞ് നടക്കുന്നു'; സുധീർ

  'മോളെ ഞാൻ എടുത്തിട്ടുണ്ട്. ഇപ്പോൾ മോൾ എന്നെ എടുക്കാറുണ്ട്. പിടിച്ച് പോക്കാനൊക്കെ നോക്കും. ഒരു നായിക എന്നെ എടുത്ത് വിഷമിച്ചിട്ടുണ്ട്. അത്ഭുത ദ്വീപിൽ മല്ലിക കപൂർ. ആ പാട്ടിൽ മുഴുവൻ എടുത്ത് നിൽക്കുകയായിരുന്നു.

  'ഒരിക്കൽ അമേരിക്കയിൽ ഒരു ഷോയ്ക്ക് പോയി. അവിടെ എമിഗ്രെഷൻ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥ എന്നെ കണ്ട് അങ്ങ് എടുത്തു. എന്നിട്ട് ഭയങ്കര ലാളന. ഇവർ ആണെങ്കിൽ എന്നെ മറ്റവർക്ക് കൊടുക്കുന്നില്ല,' അങ്ങനെ ഓരോ അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ടെന്നും പക്രു പറഞ്ഞു.

  Read more about: guinness pakru
  English summary
  Actor Guinness Pakru Opens Up About His Marriage And College Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X