നിർമ്മലിന്റെ ആദ്യ രാത്രിയിൽ കൂടെ കിടന്നത് ഞാനാണ്, രണ്ടു ദിവസം അങ്ങനെ: നടന്റെ പ്രണയവിവാഹത്തെക്കുറിച്ച് ഹരീഷ്

മലയാളി പ്രേക്ഷകർക്ക് സുപരിചതനായ താരമാണ് ഹരീഷ് കണാരന്‍. മിമിക്രി വേദികളിലും കോമഡി റിയാലിറ്റി ഷോകളിലും തിളങ്ങിയ ഹരീഷ് അതിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഒരു റിയ;റിയാലിറ്റി ഷോയിൽ ജാലിയന്‍ കണാരന്‍ എന്ന തള്ളു വീരനായി കയ്യടികൾ വാങ്ങിക്കൂട്ടിയ ഹരീഷ് അങ്ങനെ ഹരീഷ് കണാരനായി മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹരീഷ് കണാരന്‍.

ഹരീഷിനെ പോലെ തന്നെ കോമഡി റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ആളാണ് നിർമ്മൽ പാലാഴി. അടുത്ത സുഹൃത്തുക്കളാണ് ഹരീഷ് കണാരനും നിര്‍മ്മലും. മിമിക്രി വേദികളിലേക്ക് എത്തുന്നത് മുന്നേ തുടങ്ങിയതാണ് ഇവർക്കിടയിലെ സൗഹൃദം. ഇവർ ഒന്നിച്ച് ചെയ്തിട്ടുള്ള സ്‌കിറ്റുകൾ എല്ലാം ഹിറ്റായി മാറിയിട്ടുണ്ട്.

നിർമ്മലിനും ഭാര്യ അഞ്ജുവിനും പ്രണയിക്കാൻ അവസരം ഒരുക്കി

കുടുംബപരമായെല്ലാം ഇതേ സൗഹൃദം നിലനിര്‍ത്തുന്നവരാണ് ഇരുവരും. നിർമ്മലിന്റെ പ്രണയത്തിലും വിവാഹത്തിനും ഒക്കെ പിന്തുണ നൽകിയത് ഹരീഷ് ആയിരുന്നു. ഇപ്പോഴിതാ, നിര്‍മ്മലിന്റെ പ്രണയവിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഹരീഷ് സംസാരിച്ചതാണ് ശ്രദ്ധനേടുന്നത്.

പടച്ചോനെ ഇങ്ങള് കത്തോളി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി യൂ ടോക്കിന് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് പ്രിയസുഹൃത്തിനെക്കുറിച്ചും വാചാലനായത്. നിർമ്മലിനും ഭാര്യ അഞ്ജുവിനും പ്രണയിക്കാൻ അവസരം ഒരുക്കി നൽകിയതിനെ കുറിച്ചെല്ലാം നടൻ സംസാരിക്കുന്നുണ്ട്.

നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്

'നിര്‍മ്മല്‍ പ്രണയത്തിലായിരുന്ന സമയത്ത് അഞ്ജുവിനെയും വിളിച്ച് എന്റെ വീട്ടിലേക്കാണ് വരുന്നത്. രാവിലെ ക്ലാസിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന അഞ്ജു, ക്ലാസിലേക്ക് പോവാതെ നിർമാലിനോടൊപ്പം നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം അവന്‍ തിരികെ അവളെ വീട്ടിലേക്ക് കൊണ്ടുവിടും. അതുമുതലാണ് നിര്‍മ്മലുമായുള്ള ബന്ധം തുടങ്ങുന്നത്.

ഞാന്‍ വിവാഹിതനായ ശേഷമാണ് അവരുടെ വിവാഹം. എന്റെ പ്രണയത്തില്‍ നിര്‍മ്മലിന്റെ സഹായമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ ഞാനും ഭാര്യയും മാത്രമേയുള്ളൂ. അവര്‍ വന്ന് സംസാരിച്ചിരിക്കും, ഞങ്ങളൊന്നിച്ച് ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിക്കും. അന്ന് അവനൊരു ബൈക്കുണ്ടായിരുന്നു. അതിലാണ് അഞ്ജുവിനെ കൊണ്ടുവരുന്നതും കൊണ്ട് ചെന്നാക്കുന്നതും.

ഞാന്‍ പ്രണയിച്ച് കല്യാണം കഴിച്ചതാണോല്ലോ

ഒരു പ്രോഗ്രാം കഴിഞ്ഞ് വരുന്ന സമയത്താണ് ഞാന്‍ അവനോട് അവളെ വിളിച്ച് കൊണ്ടുവരാന്‍ പറയുന്നത്. അവളുടെ വീട്ടില്‍ പ്രശ്‌നമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ പ്രണയിച്ച് കല്യാണം കഴിച്ചതാണോല്ലോ, എന്റെ ഭാര്യ വാശിക്ക് നിന്നതാണ്. അവള്‍ക്ക് രണ്ട് ചേച്ചിമാരുണ്ട്, അവരുടെ ഭര്‍ത്താക്കന്മാർ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. എന്നെയേ കെട്ടൂ എന്ന വാശിയിലായിരുന്നു ഭാര്യ. വേറെ കല്യാണം കഴിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന ലെവലിലായിരുന്നു അവള്‍.

അവരുടെ വിവാഹം നടത്തിയത്

നിര്‍മ്മലിന്റെയും അഞ്ജുവിന്റെയും കാര്യത്തെക്കുറിച്ച് ഞാന്‍ ഭാര്യയോടും പറഞ്ഞിരുന്നു. അവളുടേയും സപ്പോര്‍ട്ടുണ്ട് അവര്‍ക്ക്. നിര്‍മ്മലിനോട് അവളെ വിളിച്ച് ഇറക്കി വരാന്‍ പറഞ്ഞതിനെക്കുറിച്ചൊക്കെ ഞാന്‍ ഭാര്യയോട് സംസാരിച്ചിരുന്നു. പിറ്റേന്ന് രാവിലെ നിര്‍മ്മല്‍ വിളിച്ച് അഞ്ജുവിനെ കൂട്ടിക്കൊണ്ട് വന്നുവെന്ന് പറഞ്ഞു. എന്നോടും സന്ധ്യയോടും അങ്ങോട്ട് ചെല്ലാനും പറഞ്ഞു. പിന്നീട് ഞങ്ങളെല്ലാവരും കൂടിയാണ് ആര്യസമാജത്തില്‍ വെച്ച് അവരുടെ വിവാഹം നടത്തിയത്.

അഞ്ജുവിന്റെ വീട്ടില്‍ നിന്നും ആരൊക്കെ വരുമെന്നും എന്തൊക്കെ പ്രശ്‌നമുണ്ടാവുമെന്നും നമ്മുക്ക് അറിയില്ലല്ലോ

അവരുടെ ഫസ്റ്റ് നൈറ്റില്‍ ഞാനാണ് അവന്റെ കൂടെ കിടന്നത്. അഞ്ജുവും എന്റെ ഭാര്യയും ഒന്നിച്ചാണ് കിടന്നത്. രണ്ട് ദിവസം അങ്ങനെയാണ് കിടന്നത്. നിര്‍മ്മലിന്റെ വീട്ടിൽ തന്നെ ആയിരുന്നു. അഞ്ജുവിന്റെ വീട്ടില്‍ നിന്നും ആരൊക്കെ വരുമെന്നും എന്തൊക്കെ പ്രശ്‌നമുണ്ടാവുമെന്നും നമ്മുക്ക് അറിയില്ലല്ലോ. അഞ്ജുവിന്റെ അച്ഛനുമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴില്ല.

അഞ്ജു ഇറങ്ങിപ്പോയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. പിന്നീട് അദ്ദേഹം വീട്ടില്‍ വന്ന സമയത്ത് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചു. ഇങ്ങളല്ലേ, അന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്, എന്നിട്ടെന്താ ചെയ്യാത്തതെന്ന്. ഞാന്‍ കുറച്ച് മദ്യപിച്ചിരുന്നു. ഇത് കേട്ട് അദ്ദേഹം ഒന്നും മിണ്ടിയില്ല', ചിരിച്ചുകൊണ്ട് ഹരീഷ് പറഞ്ഞു. നേരത്തെ നിർമ്മലും ഹരീഷ് കണാരനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: hareesh kanaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X