അത്തരം വേഷങ്ങൾ ചെയ്യാനുള്ള അവകാശം എനിക്ക് മാത്രമേയുള്ളു; മീശമാധവനിലെ കൃഷ്ണവേഷം കൊണ്ടുണ്ടായ ഗുണം!

മലയാള സിനിമയിൽ നിരവധി ഹാസ്യകഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടനാണ് ഹരിശ്രീ അശോകൻ. വർഷങ്ങൾക്ക് മുൻപ് ഹരിശ്രീ അശോകൻ അവതരിപ്പിച്ച കോമഡി വേഷങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും നിറയാറുണ്ട്. ഹാസ്യ വേഷങ്ങൾക്ക് പുറമെ വില്ലനായും, സ്വഭാവ നടനായുമൊക്കെ അദ്ദേഹം തിളങ്ങി. എല്ലാത്തരം വേഷങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് തെളിയിച്ചിട്ടുള്ള നടൻ കൂടിയാണ് ഹരിശ്രീ അശോകൻ.

മിമിക്രി വേദികളിൽ നിന്നാണ് ഹരിശ്രീ അശോകൻ സിനിമയിലേക്ക് എത്തുന്നത്. 1986ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെയായിരുന്നു അരങ്ങേറ്റം. ഏകദേശം 200ൽ അധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം സംവിധായക കുപ്പായവും അണിഞ്ഞിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് നടൻ.

harisree ashokan

ഹരിശ്രീ അശോകന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു മീശമാധവനിലേത്. ചിത്രത്തിൽ ശ്രീകൃഷ്ണ വേഷം കെട്ടി വരുന്ന ഹരിശ്രീ അശോകനെ മലയാളി പ്രേക്ഷകർ ആരും മറക്കില്ല. ആ വേഷം കാരണം ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളിൽ തനിക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ മീശ മാധവൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമ നിറംമങ്ങി നിൽക്കുന്ന സമയത്ത് കൈപിടിച്ചുയർത്തിയ സിനിമയാണ് മീശമാധവനെന്ന് ഹരിശ്രീ അശോകൻ പറയുന്നു. ദിലീപിന്റെ നല്ലൊരു വേഷമായിരുന്നു അത്‌. അതിലെ എല്ലാ കഥാപാത്രങ്ങളും കാരിക്കേച്ചർ ഫീച്ചറുകളുള്ള കഥാപാത്രങ്ങളായിരുന്നു. ഗ്രാമപശ്ചാത്തലത്തിൽ കഥപറയുന്ന സിനിമകൾ ചെയ്യാൻ ലാൽ ജോസ് മിടുക്കനാണ്. കഥ കേട്ടപ്പോൾ തന്നെ അതൊരു നല്ല സിനിമയാകുമെന്ന് അറിയാമായിരുന്നു. ഒരു ഹിറ്റ് മണക്കുന്നുണ്ടായിരുന്നു. കണി കാണിക്കുന്ന സംഭവം അത്ര ഗംഭീരമാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

'ആ സിനിമയിൽ കൃഷ്ണന്റെ വേഷം കെട്ടിയ ശേഷം ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തു. ഇന്ത്യക്ക് അകത്തും ഒരുപാട് സ്ഥലങ്ങളിൽ പോയി. വിഷുവുമായി ബന്ധപ്പെട്ട് വരുന്ന പരിപാടികൾക്കെല്ലാം എന്നെയാണ് വിളിച്ചു കൊണ്ടിരുന്നത്. ലാൽ ജോസ് നമുക്ക് തന്ന മീശമാധവനിലെ ആ വേഷമാണ് പലയിടങ്ങളിലും എന്നെ എത്തിച്ചത്',

'താടി വെച്ച കൃഷ്ണൻ, പോലീസുകാരൻ, താടിവെച്ച പെൺവേഷം ഇതൊക്കെ കെട്ടാനുള്ള അവകാശം ലോകത്ത് എനിക്ക് മാത്രമേയുള്ളു എന്ന് വേണമെങ്കിൽ പറയാം', ഹരിശ്രീ അശോകൻ പറഞ്ഞു. താടിയില്ലാതെ ചില സിനിമകൾ ചെയ്‌തിട്ടുണ്ട്. ആകാശം എന്ന സിനിമയിൽ ഞാൻ താടി വടിക്കുന്നുണ്ട്. സൂര്യൻ എന്ന സിനിമയിൽ താടിയും മീശയും ഇല്ലാതെയാണ് ചെയ്തത്. അങ്ങനെ കുറച്ചു സിനിമകളിൽ താടിയില്ലാതെയും അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

harisree ashokan

ഓരോരുത്തർ അതിന്റെ ഭംഗി അനുസരിച്ച് ഓരോന്ന് എടുത്തു. പിന്നീട് ഇത് കഴുത്തിലൊക്കെ കുത്തി കയറാനും എങ്ങനെയെങ്കിലും ഊരി കളഞ്ഞാൽ മതിയെന്ന അവസ്ഥയിലേക്കും എത്തി. ഡ്രസ് ചേഞ്ച് ചെയ്യാൻ പറയുമ്പോൾ ആ ഇടാം, എന്ന് പറയുന്ന അവസ്ഥയിലായി. ഡ്രസൊക്കെ ഇട്ടിട്ട് ആകെ ചൊറിച്ചിലായിരുന്നുവെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിലാണ് ഹരിശ്രീ അശോകൻ അവസാനമായി അഭിനയിച്ചത്. നിരവധി സിനിമകൾ അച്ഛന്റേതായി അണിയറയിൽ ഉണ്ടെന്നാണ് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മകൻ അർജുൻ അശോകൻ പറഞ്ഞത്.

More from Filmibeat

Read more about: harisree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X