For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലും ഞാന്‍ ഒലിവര്‍ ട്വിസ്റ്റാണ്, ഈ സിനിമയില്‍ എനിക്ക് നായികയുണ്ട്: ഇന്ദ്രന്‍സ്

  |

  കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ ഹോം എന്ന സിനിമ റിലീസ് ചെയ്തത്. ത്രില്ലറുകളുടെ കുത്തൊഴുക്കിനിടെ വന്ന ഫീല്‍ ഗുഡ് സിനിമയായ ഹോം പറയുന്നത് ഒരു കുടുംബത്തിന്റെ കഥയാണ്. സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും ഹാഷ്ടാഗുമായി ജീവിതം മാറിയ കാലത്തെ ഒരു വീടിന്റെ കഥ. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെക്കുറിച്ചുള്ള കുറിപ്പുകളാണ്.

  പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

  ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രന്‍സാണ്. ഒലിവറിന്റെ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയും മൂത്ത മകന്‍ ആന്റണിയായി ശ്രീനാഥ് ഭാസിയും ഇളയമകന്‍ ചാള്‍സ് ആയി നസ്ലെനും എത്തുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ സിനിമയിലെ ഒലിവര്‍ ട്വിസ്റ്റ് താന്‍ തന്നെയാണെന്ന് പറയുകയാണ് ഇന്ദ്രന്‍സ്.

  മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ് തുറന്നത്. ഒലിവര്‍ ട്വിസ്റ്റിനെ പോലെ സ്മാര്‍ട്ട് ഫോണൊക്കെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ പിന്നോട്ടാണെന്നും മക്കളുടെ സഹായം വേണമെന്നും അദ്ദേഹം പറയുന്നു. അതേസമയം താന്‍ ആദ്യം കരുതിയത് ചിത്രത്തിലെ അപ്പൂപ്പന്റെ വേഷമായിരിക്കും തനിക്കെന്നാണ് എന്നും ഇന്ദ്രന്‍സ് പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥ തന്നെയാണ് യഥാര്‍ഥ ജീവിതത്തില്‍ എന്റേതും. സ്മാര്‍ട്ട്‌ഫോണൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പിന്നോട്ടാണ്. പലതിനും എനിക്കും കുട്ടികളുടെ സഹായം വേണം. സിനിമയുടെ സെറ്റില്‍ എല്ലാവരും ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തരും. ഈ ഫോണും കാര്യങ്ങളുമൊക്കെ ഒരു പരിധി വിട്ടാല്‍ എന്തൊക്കെ പ്രശ്‌നങ്ങളാകും ഉണ്ടാക്കുക എന്നൊക്കെയാണ് ചിത്രം സംസാരിക്കുന്നത്. അതിനെ അതിന്റെ പരിധിയില്‍ നിറുത്തണം''. എന്നാണ് അദ്ദേഹം പറയുന്നത്.

  തിരക്കഥ വായിച്ചപ്പള്‍ തനിക്ക് ഭയങ്കരമായി ഇഷ്ടം തോന്നിയ കഥാപാത്രം ഇതായിരുന്നു. പക്ഷ, തനിക്ക് ഇതു തന്നെയാണോ അതോ അപ്പൂപ്പന്റെ കഥാപാത്രം ആണോ എന്നൊരു സംശയം ഉണ്ടായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. എന്നാല്‍ ഈ കഥാപാത്രമാണെന്നു അറിഞ്ഞപ്പോള്‍ വലിയ ആവേശമായി. ഫുള്‍ കോസ്റ്റ്യൂമില്‍ എന്നെ കണ്ടപ്പോള്‍, ഈ സിനിമയിലെ എന്റെയടുത്തു തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

  Also Read: തനിക്ക് പറഞ്ഞ വേഷം പ്രീതി സിന്റ തട്ടിയെടുത്തെന്ന് കരീന; 'നന്ദി' പറഞ്ഞ് വീഡിയോ ചെയ്ത് പ്രീതി

  എനിക്ക് ഈ സിനിമയില്‍ നായികയുണ്ട്. മഞ്ജു പിള്ളയാണ് എന്റെ നായിക. മഞ്ജു വേറൊരു ഗെറ്റപ്പിലാ ഈ സിനിമയില്‍! നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു പിള്ളയെ ഇതില്‍ കാണാമെന്നും ഇന്ദ്രന്‍സ് പറയുന്നത്. ആ പറഞ്ഞത് ശരിയാണെന്ന് സോഷ്യല്‍ മീഡിയയും അഭിപ്രായപ്പെടുന്നുണ്ട്. നാളിതുവരെ കാണാത്ത മഞ്ജു പിള്ളയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. സ്വാഭാവികത നിറഞ്ഞ അഭിനയത്തിലൂടെ കുട്ടിയമ്മയായി ജീവിക്കുകയാണ് മഞ്ജുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നത്.

  Also Read: ഒരുപാട് വീടുകളുടെ കഥ പറയുന്ന 'ഹോം'; മനസ് നിറയ്ക്കുന്ന സിനിമ, ഉളള് പൊള്ളിക്കുന്ന ഇന്ദ്രന്‍സ്

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  കോവിഡ് വല്ലാതെ വിഷമിപ്പിച്ചും ഭയപ്പെടുത്തിയും നമ്മെ ഇരുത്തിക്കളഞ്ഞില്ലേ? ആ സമയത്ത് വലിയ ആശ്വാസവും അനുഗ്രഹവുമായി വന്ന സിനിമയാണ് ഹോം എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ഫ്രൈഡേ ഫിലിംസ് പല തവണ പ്ലാന്‍ ചെയ്യുകയും പല ആര്‍ടിസ്റ്റുകളായി സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും അവസാനം ആ കഥാപാത്രം എന്നിലേക്ക് തന്നെ വരികയായിരുന്നു. എനിക്ക് വലിയ സന്തോഷമായെന്നും അദ്ദേഹം പറയുന്നുണ്ട്.

  Read more about: indrans
  English summary
  Actor Indrans Says Oliver Twist From Home Is Part Of Himself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X