For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി അഞ്ചു പവന്റെ മാല അടിച്ചു മാറ്റിയെന്ന് സംശയിച്ചു! ഹോട്ടൽ റൂമിലുണ്ടായ രസകരമായ സംഭവം ഓർത്ത് ഇന്നസെന്റ്

  |

  മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. ഹാസ്യ വേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ മലയാളത്തിലെ പകരക്കാരില്ലാത്ത താരങ്ങളിൽ ഒരാളാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുമായെല്ലാം വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.

  രണ്ട് തവണ കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് വരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ കൗമുദി ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. സിനിമ സീറ്റുകളിലെ രസകരമായ സംഭവങ്ങളും തന്റെ സിനിമാ സൗഹൃദവലയങ്ങൾക്കുള്ളിലെ രസകരമായ സംഭവങ്ങളുമാണ് നടൻ പരിപാടിയിൽ പങ്കുവയ്ക്കുക.

  Also Read: സിഐഡി മൂസയ്ക്ക് രണ്ടാം ഭാ​ഗം വരുമോ? ജോണി ആന്റണി പറയുന്നത്

  ഇന്നസെന്റ് കഥകള്‍ എന്ന പേരില്‍ വരുന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ നടൻ മമ്മൂട്ടിക്ക് ഒപ്പമുണ്ടായ രസകരമായ ഒരു സംഭവമാണ് താരം പങ്കുവയ്ക്കുന്നത്. ഷൂട്ടിങ് ദിനങ്ങളിൽ ഒരിക്കൽ മമ്മൂട്ടിക്ക് ഒപ്പം റൂമിൽ കിടന്നതും അതിനിടെ ഉണ്ടായ രസകരമായ സംഭവവുമാണ് ഇന്നസെന്റ് പങ്കുവയ്ക്കുന്നത്. ഇന്നസെന്റിന്റെ വാക്കുകൾ വിശദമായി വായിക്കാം.

  'വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും ഒരു ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. അന്നൊരിക്കൽ ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് കുറച്ചുപേർ മമ്മൂട്ടിയുടെ റൂമിൽ കൂടി. ഒപ്പം കട്ടൻ കാപ്പിയും അതും ഇതൊക്കെ കുടിച്ച് സംസാരിച്ച് ഇരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ മമ്മൂട്ടി പറഞ്ഞു, താൻ ഇനി റൂമിലേക്ക് പോകണ്ട ഇവിടെ കിടന്നോ എന്ന്. ഞാൻ വേണ്ട റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞു.'

  Also Read: 'അനാവശ്യമായ ഒന്നും ആവശ്യപ്പെട്ടിട്ടില്ല', അടുത്ത് ഇരുത്തി പുകഴ്ത്തുന്നതല്ല, സംവിധായകനെക്കുറിച്ച് ജോണി ആന്റണി

  'ഒടുവിൽ നിർബന്ധത്തിന് വഴങ്ങി ഞാൻ അവിടെ തന്നെ കിടന്നു. മമ്മൂട്ടിക്ക് ആരോ സെപ്ഷ്യൽ ഭക്ഷണം ഒക്കെ കൊണ്ടുവന്ന കൊടുത്തിട്ടുണ്ടായിരുന്നു. അതൊക്കെ കഴിച്ച്, സുഖമായിട്ട് അവിടെ കിടന്നു ഉറങ്ങി. ഞാൻ രാവിലെ ഒരു അഞ്ച് മണിയൊക്കെ ആയപ്പോൾ എഴുന്നേറ്റു. ടോയ്‌ലെറ്റിൽ ചെന്നപ്പോൾ എന്റെ കഴുത്തിലെ മാല കാണുന്നില്ല. കിടക്കുമ്പോൾ മാല ഉണ്ടായിരുന്നു. പിന്നെ ഞാൻ വന്ന് തലയിണയും കിടക്കയും എല്ലം അരിച്ചു പിറക്കി. മാല കിട്ടിയില്ല'

  'കാണാതായപ്പോൾ ഞാൻ മമ്മൂട്ടിയെ ഇങ്ങനെ നോക്കി. നമ്മുക്ക് പറയാൻ പറ്റില്ലയോ. നമ്മുടെ ഏതോ പ്രസിഡന്റിന് ഒരു അസുഖം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പുള്ളിക്ക് കണ്ട് ഇഷ്ടപ്പെടുന്ന എന്തും എടുത്തുകൊണ്ട് പോകും. താൻ അടിച്ചുമാറ്റിയോ എന്ന ഒരു ഇതിലാണ് എന്റെ നോട്ടം. വീണ്ടും ഞാൻ ബാത്‌റൂമിൽ പോയി വന്നപ്പോൾ മമ്മൂട്ടി എന്നോട് ചോദിച്ചു, താൻ എന്താണ് നോക്കുന്നത്. കുറെ നേരായല്ലോ എന്നൊക്കെ.'

  Also Read: 'ഡിവോഴ്സിൻ്റെ വക്കിൽ നിന്ന് ജീവിതം തിരിച്ച് പിടിച്ചവരാണ് ഞാനും ഭാര്യയും', ജീവിതകഥ പറഞ്ഞ് എംബി പത്മകുമാർ

  'എനിക്ക് ആണേൽ മാല താൻ എടുത്തോ എന്നൊക്കെ ചോദിക്കാനും മടി. പിന്നെ അഞ്ചു പവന്റെ മാലയാണ് കാണാനില്ല എന്ന് ഞാൻ പറഞ്ഞു. ഉടനെ, അത് പറഞ്ഞാൽ പോരെ എന്ന് മമ്മൂട്ടിയുടെ ചോദ്യം. എന്താണെന്ന് ചോദിച്ചപ്പോൾ താൻ രാത്രി ഉറങ്ങുന്ന നേരത്ത് തന്റെ കൈ അതിന്റെ ഇടയിൽ കുടുങ്ങി കിടക്കുകയായിരുന്നു, ഇനി അത് പൊട്ടി പോകണ്ടല്ലോ എന്ന് കരുതി ഞാൻ അഴിച്ചു ദേ വച്ചേക്കുന്നു എന്ന് പറഞ്ഞു കാണിച്ചു. അത് എന്നിട്ട് എടുത്തു തന്നു'

  'അതുവരെ എല്ലാം ഒക്കെ ആയിരുന്നു. എന്നാൽ അത് കഴിഞ്ഞ് എന്റെ വായിൽ നിന്ന് ഒരു കാര്യം വന്നു വീണു. 'ഞാൻ ഒന്ന് സംശയിച്ചു. അതിൽ എന്നോട് വിഷമം വിചാരിക്കരുതെന്ന്' പറഞ്ഞു. ഇത് കേട്ട മമ്മൂട്ടി എന്നോട് ഇറങ്ങി പോടോ എന്ന് പറഞ്ഞു. പൊട്ടണ്ട എന്ന് കരുതി എടുത്ത് വച്ച എന്നോടാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു,' ഇന്നസെന്റ് ഓർത്തു. വീഡിയോയുടെ അവസാനം, തനിക്ക് ഇപ്പോഴും ചെറിയ സംശയമുണ്ടെന്ന് പറഞ്ഞാണ് ഇന്നസെന്റ് രസകരമായ കഥ അവസാനിപ്പിക്കുന്നത്.

  Read more about: innocent
  English summary
  Actor Innocent about a funny incident when he shared a room with Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X