For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങളെ മൈൻഡ് ചെയ്യാതെ സംവിധായകനൊപ്പം ഫോട്ടോയെടുക്കാൻ വന്ന വിചിത്ര ആരാധകൻ: ഇന്നസെന്റ് പറയുന്നു

  |

  മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഹാസ്യ നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലുൾപ്പെടെ നടൻ തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടൻ അഭിനയത്തിന് പുറമെ നിർമാതാവായും രാഷ്ട്രീയക്കാരനായുമെല്ലാം ശ്രദ്ധനേടിയിട്ടുണ്ട്.

  ജീവിതത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ നേരിടുകയും ചെയ്ത താരമാണ് ഇന്നസെന്റ്. രണ്ട് തവണ കാന്‍സര്‍ രോഗം ബാധിതാനായ അദ്ദേഹം അതിനെയെല്ലാം അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ നിൽക്കുന്നത്. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലൊക്കെ സജീവമാണ് ഇന്നസെന്റ് ഇന്ന്.

  Also Read: 'ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം...'; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

  കൗമുദി ചാനലിലൂടെ തന്റെ കരിയറിലുണ്ടായ വിശേഷങ്ങളും രസകരമായ സംഭവങ്ങളുമെല്ലാം നടന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ഇന്നസെന്റ് പങ്കുവച്ച രസകരമായ ഒരു കഥയാണ് ശ്രദ്ധനേടുന്നത്. ഗജകേസരി യോഗം എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ ഒരു തമാശയാണ് താരം പങ്കുവച്ചത്. നടന്റെ വാക്കുകളിലേക്ക്.

  'പി ജി വിശ്വംഭരൻ സാറിന്റെ സെറ്റിലാണ് സംഭവം. അദ്ദേഹം എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ്. അദ്ദേഹത്തിന് എന്നെയും ഇഷ്ടമാണ്. ഒരു കൊച്ചു സംഭവമാണ്. ഷൂട്ടിങ് കാണാൻ വന്ന കുറെ ആളുകൾ ഉണ്ടായിരുന്നു. അതിനിടയിൽ ഒരാൾ ഷൂട്ടിങ്ങിനിടയിൽ കയറി നിന്നപ്പോൾ അയാളെ പിടിച്ചു മാറ്റാൻ പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ മാറി നിൽക്കാൻ പറഞ്ഞു. അയാൾ മാറി നിന്നു. അയാളുടെ കയ്യിൽ ഒരു കാശിന്റെ ബാഗ് ഒക്കെ ഉണ്ട്. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും ഷോട്ട് എടുത്തു. അതിനിടയിലും വന്നു നിന്നു,'

  Also Read: നയൻ‌താര കല്യാണത്തിന് മുന്നേ ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്‌നം?; വൈറലായി കുറിപ്പ്

  'പ്രൊഡക്ഷൻ മാനേജർ അയാളെ വീണ്ടും മാറ്റി നിർത്തി. ഇവിടെ നിന്നാൽ എന്താണ് കുഴപ്പമെന്നൊക്കെ അയാൾ ചോദിക്കുന്നുണ്ട്. സാധാരണ നമ്മളെ ഫോട്ടോ എടുക്കാനാണ് ആളുകൾ വരിക. ഡയറക്ടറെ ഫോട്ടോ എടുക്കാനല്ല. നമ്മൾ കൂടെ നിന്ന് എടുക്കുന്നത് ആയിരുന്നു പതിവ്. ഇപ്പോഴാണ് സെൽഫി ഒക്കെ വന്നത്. മാങ്ങാ പറിക്കാൻ നോക്കുന്ന പോലെ മുകളിലേക്ക് നോക്കിയാണ് ഇപ്പോൾ എല്ലാവരും ഫോട്ടോ എടുക്കുന്നത്. അത് അങ്ങനെയുള്ള കാലമല്ല,'

  'അതിനിടെ ഈ മാറ്റി നിർത്തിയ ആൾ വിശ്വംഭരൻ സാറിനൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന്. സാർ അയാളെ നോക്കി. സാധാരണ സെറ്റിൽ വരുന്നവർ ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കണം എന്നാണ് പറയാറുള്ളത്. ഇത് കഴിഞ്ഞപ്പോൾ നേരത്തെ അയാളെ വഴക്കു പറഞ്ഞ സാർ, അൽപം കയറി നിന്ന് കണ്ടോട്ടേയെന്ന് പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ലഞ്ച് ബ്രേക്ക് ആയപ്പോൾ ഇയാൾ വീണ്ടും ഫോട്ടോയുടെ കാര്യം സാറിനോട് ചോദിക്കാൻ തുടങ്ങി,'

  Also Read: 'നിങ്ങളെ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു'; സർ‌ജറിക്ക് പിന്നാലെ ജോലിക്കെത്തി താര കല്യാൺ!

  'സാർ അപ്പോൾ തന്നെ മേക്കപ്പ് മാനേ വിളിച്ച് ടച് അപ് ഒക്കെ ചെയ്ത് മുടിയൊക്കെ ചീകി അയാളുടെ അടുത്ത് ഫോട്ടോ എടുക്കാൻ ചെന്നു. എന്നിട്ട് അയാളുടെ ബാഗ് തുറന്നു. എന്നിട്ട് കൈ ക്യാമറ പോലെ പിടിച്ച് ഡയറക്ടറുടെ മുഖത്തേക്ക് കാണിച്ചിട്ട് ഒന്ന് ചിരിച്ചേ ഒന്ന് ചിരിച്ചെന്ന്. കയ്യിൽ ക്യാമറ ഒന്നുമില്ല. ഇയാൾ നിന്ന് രണ്ടു കയ്യും പിടിച്ച് ഒന്ന് ചിരിച്ചേ എന്നൊക്കെ പറയുകയാണ്. ഇത് കണ്ട് ഡയറക്ടർക്ക് പ്രാന്തായി. അവനെ ഓടിക്കെടാ. ഇയാളെ ഈ പരിസരത്ത് കാണിക്കരുത് എന്ന് അലറി,'

  'സംഭവം എന്താണെന്ന് വച്ചാൽ ഇയാൾക്ക് തലക്ക് സുഖമില്ലാത്ത ആളായിരുന്നു. ആശുപത്രിയിൽ നിന്നെന്തോ ഇറങ്ങി വന്നതാണ്. പിന്നെ രണ്ടുപേർ അവിടെന്ന് വന്ന് കൂട്ടികൊണ്ട് പോയി. ഇതിലെ വലിയ തമാശ എന്താണെന്ന് വെച്ചാൽ മുകേഷ് ഉണ്ട്. പിന്നീടങ്ങോട്ട് ഇവൻ ഇടക്ക് വിശ്വംഭരൻ സാറിനെ ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ചു കളിയാക്കുമായിരുന്നു. ഞാനും ഇടക്ക് കൂടും.' ഇന്നസെന്റ് വിചിത്ര ആരാധകനെ കുറിച്ച് പറഞ്ഞു നിർത്തി.

  Read more about: innocent
  English summary
  Actor Innocent Recalls A Funny Incident From Gajakesariyogam Movie Set Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X