For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമുക്കോയ തന്ന പണി, നഷ്ടമായത് എന്റെ എട്ട് പവൻ സ്വർണം; ലൊക്കേഷനിലുണ്ടായ സംഭവം പറഞ്ഞ് ഇന്നസെന്റ്

  |

  മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. ഹാസ്യ വേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടൻ മലയാളത്തിലെ പകരക്കാരില്ലാത്ത താരങ്ങളിൽ ഒരാളാണ്. നടനും നിർമാതാവായുമെല്ലാം തിളങ്ങിയിട്ടുള്ള ഇന്നസെന്റ് ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു.

  രണ്ട് തവണ കാന്‍സര്‍ രോഗം ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് വരാന്‍ താരത്തിന് സാധിച്ചിരുന്നു. ഇടയ്ക്ക് രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഇപ്പോള്‍ കൗമുദി ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ നടന്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. സിനിമ സെറ്റുകളിലെ രസകരമായ സംഭവങ്ങളും തന്റെ സിനിമാ സൗഹൃദവലയങ്ങൾക്കുള്ളിലുണ്ടായ രസകരമായ അനുഭവങ്ങളുമാണ് നടൻ പരിപാടിയിൽ പങ്കുവയ്ക്കുക.

  Also Read: 'ഫോൺ വിളിച്ച ശേഷം സമ രണ്ട് മിനിറ്റോളം കരഞ്ഞു, എന്തുണ്ടെങ്കിലും പറയാറുണ്ട്'; ഭാര്യയെ കുറിച്ച് ആസിഫ് അലി!

  ഇന്നസെന്റ് കഥകള്‍ എന്ന പേരില്‍ വരുന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ നടൻ മാമുക്കോയ അറിയാതെ തനിക്ക് നൽകിയ ഒരു പണിയെ കുറിച്ചാണ് താരം പറയുന്നത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ പ്രിയദർശൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവമാണ് താരം പങ്കുവച്ചത്. ഇന്നസെന്റിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'പ്രിയദർശൻ സംവിധാനം ചെയ്ത ഒരു സിനിമ. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആണ് ഷൂട്ടിംഗ് . ഞാൻ പൊലീസ് ഓഫിസറായി അഭിനയിക്കുന്ന സിനിമായാണ്. സെറ്റിലെ മേക്കപ്പ് റൂമിൽ ഞാൻ രാവിലെ മേക്കപ്പ് ചെയ്യാൻ ഇരിക്കുന്നതിനിടെ എന്റെ മാലയും മോതിരവും മേക്കപ്പ് മാൻ ചന്ദ്രന് ഊരി നൽകി. അത് പുള്ളി അയാളുടെ മേക്കപ്പ് ബോക്‌സിൽ സൂക്ഷിച്ച് വച്ചു. രണ്ടു മോതിരവും ഒരു മാലയും ഉണ്ട്. ഏകദേശം എട്ട് പവൻ വരും,'

  Also Read: മീനാക്ഷി ദിലീപിന് എന്തൊരു ജാഡയാണ്; വിമാനത്തിനുള്ളിലെ പയ്യന്‍ കാരണം തുടങ്ങിയ സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്

  'ചന്ദ്രൻ എന്നോട് ധൈര്യമായി പൊക്കൊളു സാധനം ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞു. പുള്ളി പോകുമ്പോൾ പൂട്ടി പൊക്കോളാം എന്നും പറഞ്ഞു. അങ്ങനെ ധൈര്യമായി ഞാൻ പോയി. അതിനിടെ ഇടയിൽ മാമുക്കോയ വന്നു. ട്രെയിൻ താമസിച്ചത് കൊണ്ട് വൈകിയാണ് എത്തുന്നത്. ഉറക്കം ശരിയായിട്ടില്ലെന്ന് പറഞ്ഞു പുള്ളി ആ റൂമിൽ ഉറങ്ങാൻ കിടന്നു. അതുകൊണ്ട് മേക്കപ്പ് മാൻ റൂം പൂട്ടിയില്ല എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ആ ഉറങ്ങിക്കോട്ടെ ആളുണ്ടല്ലോ. പൂട്ടണ്ടലോ എന്ന്,'

  'അങ്ങനെ ഷൂട്ടിൽ ഇടവേള വന്നപ്പോൾ ഞാൻ മാമുക്കോയയെ കാണാൻ ചെന്നു. സുഖവിവരങ്ങൾ ചോദിക്കുന്നതിനിടെ ഉറക്കം ശരിയായില്ല അതാണ് ഇവിടെ കിടന്ന് ഉറങ്ങിയേ അതും ശരിയായില്ലെന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ ഒരു അനക്കം കേട്ട് താൻ ഉണർന്നു. ഒരാൾ ഒരു പെട്ടിയും ആയി നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ അയാൾ പോയി. ഉറക്കോം പോയി എന്ന് പറഞ്ഞു,'

  Also Read: വീഴുമ്പോള്‍ ഒരു ഒന്നൊന്നര വീഴ്ചയായിരിക്കും; ഷൂട്ടിങ്ങിനിടെ തെന്നിവീണ് അഹാന, സംവിധായകന്റെ ഫോണ്‍ രക്ഷിച്ച് നടി

  'അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് പോകാൻ പോയപ്പോൾ അയാളുടെ കയ്യിൽ ഉണ്ടായ പെട്ടി താഴെ വീണെന്നും പിന്നെ താൻ ചെന്ന് അത് എടുത്ത് കൊടുത്ത് നോക്കി പോകാൻ പറഞ്ഞെന്നും മാമുക്കോയ പറഞ്ഞു. ഇത് കേട്ടതോടെ മേക്കപ്പ് മാൻ ചന്ദ്രൻ തലയിൽ കയ്യും വച്ച് നിലത്തിരുന്നു. ആ പെട്ടിയാണ് കൊണ്ട് പോയതെന്ന് പറഞ്ഞു, ഏത് എന്റെ സ്വർണം വച്ച പെട്ടി. അതാണ് താഴെ വീണിട്ടും മാമുക്കോയ എടുത്ത് കൊടുത്ത് വിട്ടത്,'

  'അങ്ങനെ നിൽക്കെ കൊച്ചിൻ ഹനീഫ അങ്ങൊട് വന്നു. ഞങ്ങളുടെ മുഖം കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു. പോയത് പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കരുതി ഞാൻ പറഞ്ഞില്ല. എന്നാൽ ചന്ദ്രനും മാമുക്കോയയും കാര്യം പറഞ്ഞു. ഇത് കേട്ട ഹനീഫ ഇപ്പോ വരാം ആളെ പൊക്കാം എന്ന് പറഞ്ഞു പോയി. അവിടെ ഈ കാര്യങ്ങൾ ഒക്കെ ഗണിച്ചു പറയുന്ന ഒരു ക്രിസ്ത്യൻ സ്സ്ത്രീ ഉണ്ട്. അവരുടെ അടുത്ത് എന്തോ പോയതാണ് വന്നിട്ട് പറഞ്ഞു. സാധനം സ്റ്റുഡിയോ പരിസരത്ത് തന്നെ ഉണ്ടെന്ന്. വെറുതെ ആയിരുന്നു. അയാൾ ആ പെട്ടിയും കൊണ്ട് സ്ഥലം വിട്ടിരുന്നു,' ഇന്നസെന്റ് പറഞ്ഞു.

  സംഭവം തന്റെ എട്ട് പവൻ സ്വർണം പോയതിൽ വിഷമം ഒക്കെ ഉണ്ടെങ്കിലും അന്ന് മാമുക്കോയ ആ പെട്ടി തിരിച്ചെടുത്ത് കൊടുത്ത് ഉപദേശിച്ചു പറഞ്ഞു വിട്ടത് ഒക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞവസാനിപ്പിച്ചു.

  Read more about: innocent
  English summary
  Actor Innocent recalls an incident happened on a location where he lost his gold because of Mamukkoya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X