For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നേക്കാൾ ഒരുപടി മുകളിൽ അഭിനയിക്കുന്ന സ്ത്രീ ആയിരുന്നു'; കെ പി എ സി ലളിതയെ ഓർത്ത് ഇന്നസെന്റ്

  |

  മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡികളായിരുന്നു അന്തരിച്ച നടി കെ പി എ സി ലളിതയും നടൻ ഇന്നസെന്റും. നിരവധി സിനിമകളിലാണ് ഇരുവരും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചത്. അതിൽ മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളാണ് മണിച്ചിത്രത്താഴും ഗോഡ്ഫാദറും. ഇരുവരും ഒരുപോലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്തിട്ടുണ്ട്.

  കെ പി എ സി ലളിത മരിച്ചിട്ട് ഇന്നേക്ക് ആറ് മാസം പൂർത്തിയായിരിക്കുകയാണ്. മരിക്കാത്ത കുറെ ഓർമ്മകൾ ബാക്കിയാക്കിയാണ് ആ അതുല്യ നടി വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ആ അഭിനയ വിസ്‌മയത്തെ കുറിച്ച് ഓർക്കുകയാണ് നടൻ ഇന്നസെന്റ് ഇപ്പോൾ. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലാണ് അദ്ദേഹം കെ പി എ സി ലളിതയെ കുറിച്ചുള്ള ഒരു രസകരമായ ഓർമ്മ പങ്കുവച്ചത്.

  Also Read: അവർ തമ്മില്‍ ഇഷ്ടത്തിലാണ്, വിവാഹം കഴിക്കാനും തീരുമാനിച്ചു; റോബിനിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം ഇതാണെന്ന് ആരാധകര്‍

  മലയാള സിനിമയിൽ തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിൽ ഒരുപിടി മുകളിൽ അഭിനയിക്കുന്ന സ്ത്രീയാണ് കെ പി എ സി ലളിത എന്നാണ് ഇന്നസെന്റ് പറയുന്നത്. തങ്ങൾ ഒരുപാട് സിനിമകളിൽ ഭാര്യ ഭർത്താക്കന്മാരായി വേഷമിട്ടുണ്ടെന്നും എവിടെ ചെന്നാലും തനിക്ക് നായിക കെ പി എ സി ലളിത തന്നെ ആയിരിക്കും എന്നും ഇന്നസെന്റ് പറയുന്നു.

  'ഏത് ലൊക്കേഷനിൽ ചെന്നാൽ ഞാൻ ഇങ്ങനെ നോക്കും. ആരാണ് എന്റെ നായികയെന്ന്. ഒരു പുതുമ ഉണ്ടോ എന്ന് അറിയാനുള്ള നോട്ടമാണ്. മറ്റൊന്നുമല്ല. അപ്പോഴാണ് അറിയുക കെ പി എ സി ലളിത ആണെന്ന്. അങ്ങനെ ഞാൻ ഒരിക്കെ കെ പി എ സി ലളിത കേൾക്കവേ നെടുമുടി വേണുവിനോട് നേരം പോക്കിന് പറഞ്ഞു, എവിടെ ചെന്നാലും ഈ ലളിത തന്നെ നമ്മുടെ ഭാര്യ. നമ്മുടെ മനസിൽ ഉർവശിയും മഞ്ജു വാര്യരും നവ്യ നായരും ഒക്കെ ആണ്. ആർക്കായാലും വിഷമമുണ്ടാവില്ലേ.'

  Also Read: നാട്ടിലെ ആഘോഷങ്ങൾ അദ്ദേഹം ഉത്സവമാക്കിയിരുന്നു, ശ്രീലങ്കയിൽ വരെ ആരാധകർ; മണിയെ കുറിച്ച് സാജൻ പള്ളുരുത്തി

  'അപ്പോൾ നെടുമുടി വേണു എന്നോട് പറഞ്ഞു, ഉണ്ടാവും ചിലർക്ക് ഒക്കെ ഉണ്ടാവുമെന്ന്. അത് ലളിത കേട്ടു. പിന്നീട് ഞാൻ ഒരു പടത്തിന് ചെന്നപ്പോൾ അവിടെ കുറെ നടിമാർ ഉൾപ്പടെ ഉണ്ടായിരുന്നു ഞൻ അവരോട് ഒക്കെ വർത്തമാനം പറഞ്ഞു. പക്ഷെ ലളിതയെ കാണാനില്ല. എനിക്ക് ഭാര്യ ഉണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് പറഞ്ഞിരുന്നു. ഞാൻ അപ്പോൾ മറ്റാരെങ്കിലും ആയിരിക്കും അതെന്ന് കരുതി.'

  'അങ്ങനെ ഇരിക്കെ, ആ സീൻ തുടങ്ങാറായപ്പോൾ വാതിലും തുറന്ന് ഒരാൾ വരികയാണ്, മുടിയൊക്കെ നരപ്പിച്ചിട്ട്. എന്നിട്ട് എന്നോട് പറയുകയാണ് ഞാൻ തന്നെയാണ് ഇത്തവണയും ഭാര്യയെന്ന്, നോക്കിയപ്പോ അത് കെ പി എ സി ലളിതയാണ്. എന്നിട്ട് എന്നോട് ചോദിച്ചു, അല്ലടോ താൻ എന്താണ് ഈ പറയണേ, തനിക്ക് ആരെ വേണമെന്നാണ്, മഞ്ജു വാര്യരോ അതോ നവ്യ നായരോ, ഇപ്പോ തനിക്ക് നല്ല പ്രായം ഉണ്ട്.. ഞാൻ ഇനി വെല്ല ചെറുപ്പക്കാരുടെയും ഒപ്പം അഭിനയിക്കണമോ എന്ന് ആലോചിച്ചു നിൽക്കുകയാണ് എന്ന് ലളിത പറഞ്ഞു' ഇന്നസെന്റ് ഓർത്തു.

  Also Read: സിഐഡി മൂസയ്ക്ക് ലഭിച്ച പ്രതിഫലം രണ്ട് ലക്ഷം, സംവിധാനകാലം കടക്കാരനാക്കി, അവ വീട്ടിയത് ഇപ്പോൾ: ജോണി ആന്റണി

  Recommended Video

  മലയാളികൾക്ക് ആരായിരുന്നു KPAC ലളിത? | KPAC Lalitha Biography | Filmibeat Malayalam

  'രണ്ടു പേർ നല്ല ജോഡികൾ ആണെങ്കിൽ ആ കഥാപാത്രങ്ങൾ നന്നാവും. രസമുണ്ടാകും. അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ ഞാനും ലളിതയും ചേർന്ന് അവതരിപ്പിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുന്ന ആൾ നന്നായാൽ മാത്രമേ നമ്മളും നന്നാവൂ എന്ന് മനസിലായത് ലളിതയുടെ ഒപ്പം അഭിനയിച്ചപ്പോഴാണ്' ഇന്നസെന്റ് പറഞ്ഞു.

  Read more about: innocent
  English summary
  Actor Innocent remembers KPAC Lalitha and shares a memory from a shooting set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X