twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പ്രമുഖ നടൻ ഉദ്ഘാടനം ചെയ്ത സ്വർണക്കട പൂട്ടി; വണ്ടി വിടെടാ എന്ന് പറഞ്ഞ് ഒറ്റപ്പോക്ക്'; ഇന്നസെന്റ്

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമായി തിളങ്ങിയ നടനാണ് ഇന്നസെന്റ്. നിരവധി കോമഡി,സീരിയസ് വേഷങ്ങൾ ചെയ്ത ഇന്നസെന്റ് പിന്നീട് സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തെത്തുകയും ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങുകയും ചെയ്തു. വർഷങ്ങളായി സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന നടൻ ഇടയ്ക്കിടെ സിനിമാ ലോകത്ത് നടന്ന ചില സംഭവ കഥകളെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു നടൻ ഉദ്ഘാടനം ചെയ്ത സ്വർണക്കട പൂട്ടിപ്പോയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവിസിനോടാണ് പ്രതികരണം.

    'പക്ഷെ സിനിമാ നടൻമാർക്ക് പൈസ കിട്ടും'

    'ഞാൻ ഒരുപാട് ഉദ്ഘാടനങ്ങൾക്ക് പോയിട്ടുള്ള ആളാണ്. രാഷ്ട്രീയക്കാരൊക്കെ വന്ന് ഉദ്ഘാടനം ചെയ്താൽ പത്ത് പൈസ കിട്ടില്ല. ഞാൻ എംപിയായിരുന്ന സമയത്ത് ഉദ്ഘാടനത്തിന് പോയാൽ ആരും ഒന്നും തരികയുമില്ല, നമ്മൾക്കിട്ട് വേണ്ടതാനും. പക്ഷെ സിനിമാ നടൻമാർക്ക് പൈസ കിട്ടും. അയാളെ പോര കേട്ടോ, അയാൾ ഉദ്ഘാടനം ചെയ്ത രണ്ട് മൂന്ന് കടകൾ പൊളിഞ്ഞു പോയി എന്ന് ചില നടൻമാർ പറയും'

    'അപ്പോൾ ഇവനെ വിളിക്കും എന്ന ധാരണയാണ്. ഞാനൊരിക്കലും ആ വക കാര്യങ്ങൾ പറയില്ല. ഒരുപാട് ബിസിനസുകൾ ചെയ്ത് തോറ്റ് കട പൂട്ടിയ ആളാണ് ഞാനെന്ന് പ്രസം​ഗത്തിന് പോവുമ്പോൾ തന്നെ പറയും'

    Also Read: 'ഇഷ്ടമുണ്ടെങ്കിൽ വിവാഹം കഴിച്ചാൽ മതിയെന്നാണ് കുടുംബം പറഞ്ഞത്, 40 കളിൽ ഒറ്റപ്പെട്ടേക്കും'

    'അറിഞ്ഞാൽ ആർക്കായാലും വിഷമം ഉണ്ടാവും'

    'ഒരിക്കൽ നമ്മുടെയൊരു പ്രധാനപ്പെട്ട നടൻ എവിടേക്കോ പോയിക്കൊണ്ടിരിക്കുമ്പോൾ പോവുന്ന വഴിക്ക് പാലക്കാട് ഒരു സ്വർണക്കട ഉദ്ഘാടനം ചെയ്തു. ആ കട ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഷട്ടറിട്ടു. ആ വിവരം ഈ നടൻ അറിഞ്ഞു. അറിഞ്ഞാൽ ആർക്കായാലും വിഷമം ഉണ്ടാവും. കട പൊളിഞ്ഞ് പോയത് നമ്മളുടെ കുഴപ്പം കൊണ്ടല്ല. ഒന്നുകിൽ അവിടെ നിൽക്കുന്ന ആളുകളുടെ കുഴപ്പം, അല്ലെങ്കിൽ അവിടത്തെ പണത്തിന്റെ ദാരിദ്ര്യം'

     'ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി'; സുരേഷ് ​ഗോപി 'ജ​ഗതി വന്നില്ല, മമ്മൂട്ടി പിണങ്ങി പോകുമെന്നായപ്പോൾ എന്നെ പിടിച്ച് മിന്നൽ പ്രതാപനാക്കി'; സുരേഷ് ​ഗോപി

    'അതേ കട അതേപേരിൽ ​ഗംഭീരമായി വീണ്ടും വന്നു'

    'ഞാൻ ഒരു ദിവസം ആ നടനോട് ഇതേപറ്റി ചോദിച്ചു, ഓർ‌മ്മയില്ല പല സ്ഥലത്തും ഉദ്ഘാടനം ചെയ്യാറുണ്ടെന്ന് പറഞ്ഞു. പക്ഷെ നല്ല ഓർമ്മയുണ്ടയാൾക്ക്. അത് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഉദ്ഘാടനം ചെയ്ത അതേ കട അതേപേരിൽ ​ഗംഭീരമായി വീണ്ടും വന്നു. ഇയാൾ വീണ്ടും പാലക്കാട് വഴി പോയപ്പോൾ ആ കട വീണ്ടും തുറന്നത് കണ്ടു'

    'കയറി സംസാരിക്കാം എന്ന് കരുതി. തിരിച്ച് കോട്ടയത്തേക്ക് വരുമ്പോൾ ഇയാൾ വണ്ടി അവിടെ നിർത്തി. അകത്തേക്ക് കയറിയില്ല. ഫോണിൽ ഉടമസ്ഥനോട് സംസാരിച്ചു. ഉടമസ്ഥൻ അടുത്തേക്ക് വന്നു. ഇയാൾ നോക്കുമ്പോൾ അന്നത്തേക്കാൾ നിറയെ സ്വർണം കടയിൽ കിടന്ന് തിളങ്ങുകയാണ്'

    Also Read: ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ

    'നിങ്ങളീ കാണുന്ന കോപ്പൊന്നും സ്വർണമല്ല'

    'ഉടമസ്ഥൻ അടുത്ത് വന്നപ്പോൾ കൈ കൊടുത്തു. അഭിനന്ദനങ്ങൾ, ആദ്യം നിങ്ങൾക്ക് കുറച്ച് മോശമായി എന്ന് എംഎൽഎ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെയപ്പുറത്ത് നിങ്ങളുടെ ഇന്നത്തെ ഉയർച്ച കണ്ടപ്പോൾ സന്തോഷമുണ്ടെന്ന് പറഞ്ഞു. മുതലാളി പറഞ്ഞു നിങ്ങളീ കാണുന്ന കോപ്പൊന്നും സ്വർണമല്ല, അത് മുഴുവൻ റോൾഡ് ​ഗോൾഡാണെന്ന്. ഇത് കേട്ടതോടെ വണ്ടി വിടെടാ എന്നയാൾ പറഞ്ഞു. കാരണം ഇനിയും അവിടെ നിന്നാൽ അടി വീഴും,' ഇന്നസെന്റ് പറഞ്ഞു.

    Read more about: innocent
    English summary
    actor innocent shares a funny incident about an actor's inauguration gone wrong
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X