twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ

    |

    ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരുമെല്ലാം പറയുന്നത്. തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ ഛുപും വൻ വിജയമാകുമ്പോൾ ദുൽഖർ ആരാധകരെല്ലാം ആവേശത്തിലാണ്.

    ഇതോടെ മലയാളത്തിൽ നിന്നുള്ള ഏറ്റവും ജനപ്രീതിയുള്ള പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. വെറും പത്ത് വർഷം കൊണ്ടാണ് ദുൽഖർ ഇന്ന് കാണുന്ന നേട്ടമെല്ലാം സ്വന്തമാക്കിയത് എന്നത് ആരാധകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അതും മെഗാസ്റ്റാർ മമ്മൂട്ടിയുടെ യാതൊരു പിന്തുണയും കൂടാതെ.

    Also Read: അന്ന് സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തു; ആരാധകൻ എന്ന നിലയിൽ താൻ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദുൽഖർAlso Read: അന്ന് സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തു; ആരാധകൻ എന്ന നിലയിൽ താൻ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദുൽഖർ

    ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്

    ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. നേരത്തെ കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങളിൽ ദുൽഖർ അഭിനയിച്ചിരുന്നു. ദുബായിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ദുൽഖർ അഭിനയ ലോകത്തേക്ക് കടന്നു വന്നത്. 2012 ൽ സെക്കൻഡ് ഷോ എന്ന മലയാള ചിത്രത്തിലൂടെ തുടങ്ങിയ ആ കരിയർ ഒടുവിൽ ഛുപിൽ എത്തി നിൽക്കുമ്പോൾ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

    എന്നാൽ പണ്ട് ഒരു വേദിയെ അഭിമുഖീകരിക്കാനോ ക്യാമറയ്ക്ക് മുന്നിൽ വരാനോ പേടിയുള്ള ആളായിരുന്നു താനെന്ന് പറയുകയാണ് ദുൽഖർ ഇപ്പോൾ. തനിക്ക് നടനാകാനുള്ള കഴിവുണ്ടോയെന്ന് സംശയിച്ചിരുന്നെന്നും മമ്മൂട്ടിയുമായുള്ള താരതമ്യപ്പെടുത്തലുകളെ ഭയപ്പെട്ടിരുന്നുവെന്നും ദുൽഖർ പറയുന്നു. ഛുപിന്റെ പ്രമോഷന്റെ ഭാഗമായി കർലി ടൈൽസ് എന്ന മാധ്യമത്തോട് സംസാരിക്കുകയിരുന്നു ദുൽഖർ.

    Also Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമAlso Read: പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

    രണ്ടര വർഷമാണ് ദുൽഖർ ദുബായിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തത്

    രണ്ടര വർഷമാണ് ദുൽഖർ ദുബായിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തത്. തുടർന്ന് ഓഫീസ് ജോലി തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെന്നും അഭിനയമാണ് തനിക്ക് ഇഷ്ടമെന്നും ദുൽഖർ മനസിലാക്കുകയായിരുന്നു. തുടർന്ന് മുംബൈയിലെ ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ കോഴ്‌സിന് ചേർന്ന് അഭിനയം പഠിച്ചു. അതിനു ശേഷമാണ് സെക്കൻഡ് ഷോയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.

    സിനിമാ കുടുംബത്തിൽ നിന്ന് വന്നിട്ടും അഭിനയത്തിൽ താൽപര്യമുണ്ടായിട്ടും ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണവും ദുൽഖർ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. 'എനിക്ക് അത് പറ്റില്ലെന്നാണ് കരുതിയത്. ആരും എന്നെ നോക്കാൻ ആഗ്രഹിക്കില്ലെന്ന് തോന്നി. അഭിനയിക്കാൻ പറ്റില്ല എന്ന് കരുതിയിരുന്ന ഞാൻ വേദികളും ക്യാമറയെയും പേടിച്ചിരുന്നു. വേറൊന്നുമല്ല, എന്റെ വാപ്പച്ചിയുമായി താരതമ്യപ്പെടുത്തുമോ എന്ന നിരന്തരമായ സംശയവും ഭയവും ആയിരുന്നു. അതുകൊണ്ട് പൂർണമായും അതിൽ നിന്ന് മാറി നിൽക്കാമെന്ന് കരുതി,'

    Also Read: ഷുഗറാണോ, എന്താണ് മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ?; മേക്കോവറിന് ആദ്യം ലഭിച്ച പ്രതികരണം ഇങ്ങനെയെന്ന് ദേവി ചന്ദനAlso Read: ഷുഗറാണോ, എന്താണ് മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ?; മേക്കോവറിന് ആദ്യം ലഭിച്ച പ്രതികരണം ഇങ്ങനെയെന്ന് ദേവി ചന്ദന

    പിന്നീട് എനിക്ക് മനസ്സിലായി, ഞാൻ ഇത് ചെയ്യുന്നത് സന്തോഷത്തോടെയല്ലെന്ന്

    'പിന്നീട് എനിക്ക് മനസ്സിലായി, ഞാൻ ഇത് ചെയ്യുന്നത് സന്തോഷത്തോടെയല്ലെന്ന്, രാവിലെ ഒമ്പത് മുതൽ അഞ്ചു വരെയുള്ള ഓഫീസ് ജോലി എനിക്ക് ഒരു വിധത്തിലുമുള്ള സന്തോഷം നൽകുന്നില്ലായിരുന്നു. അത് വെറും ജോലി ആയിട്ട് മാത്രമാണ് തോന്നിയിരുന്നത്.അങ്ങനെ ഞാൻ സുഹൃത്തുക്കളുമായി ഷോർട്ട് ഫിലിം ചെയ്യാൻ തുടങ്ങി. അവരെല്ലാം യാതൊരു സിനിമാ പശ്ചാത്തലവുമില്ലാത്ത സിനിമയിലേക്ക് വരാൻ ശ്രമിക്കുന്നവർ ആയിരുന്നു,'

    'അവരുടെ ധൈര്യം കണ്ട്, ഞാൻ എന്തിനാണ് ഇത്ര ഭയക്കുന്നത്? എന്ന് ചിന്തിച്ചു. അങ്ങനെ ഒരു ദിവസം ഞാൻ എല്ലാം ഉപേക്ഷിച്ച് ബോംബെയിലേക്ക് വിമാനം കയറി, ഞാൻ ബാരി ജോണിൽ ജോയിൻ ചെയ്തു, അതൊരു തുടക്കമായിരുന്നു,' ദുൽഖർ പറഞ്ഞു.

    മുംബൈയിൽ ബാരി ജോണിൽ പഠിക്കുമ്പോൾ ബോളിവുഡിലെ കാസ്റ്റിംഗ് ഏജന്റുമാരെ താൻ നിരന്തരം കണ്ടിരുന്നതായും ദുൽഖർ ഓർത്തു. അതിനിടെ, കണ്ണിന് അണുബാധയുണ്ടായതിനാൽ ദുൽഖറിന് കൊച്ചിയിലേക്ക് മടങ്ങേണ്ടിവന്നു, അങ്ങനെയാണ് അദ്ദേഹം ബോളിവുഡ് ശ്രമം ഉപേക്ഷിച്ചു മലയാളത്തിൽ കരിയർ തുടങ്ങിയത്.

    Read more about: dulquer salmaan
    English summary
    Dulquer Salmaan Reveals He Was Scared Of The Camera And Met Bollywood Casting Agents Before Debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X