അതെനിക്ക് ഹൃദയഭേ​ദകമായി; പരാജയപ്പെട്ടു എന്ന വാക്കെങ്കിലും ഉപയോ​ഗിക്കാമായിരുന്നു: തുറന്നടിച്ച് ജ​ഗദീഷ്

മലയാള സിനിമയിൽ വർഷങ്ങളായി നിറ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ജ​ഗദീഷ്. നായക വേഷങ്ങളിലൂടെ കോമഡിയും, സഹനായക വേഷങ്ങളും, നെ​ഗറ്റീവ് കഥാപാത്രങ്ങളും, സപ്പോർട്ടിം​ഗ് റോളുകളും അങ്ങനെ ഏത് തരം വേഷങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരനും കൂടിയാണ് ജ​ഗദീഷ്. കോമഡി ട്രാക്ക് മാറ്റി ഇടക്കിടെ സീരിയസ് വേഷങ്ങളിലും താരം എത്താറുണ്ട്. സിനിമയും രാഷ്ട്രീയവുമായി ഫ്ലവേഴ്സ് ഒരു കോടിയിലൂടെ സംസാരിക്കുകയയിരുന്നു ജ​ഗദീഷ്.

"തിരഞ്ഞെടുപ്പിൽ പങ്കെടുത്തതാണ് ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം. എന്റെ വീട്ടുകാർ പറഞ്ഞിരുന്നു മത്സരിക്കണ്ട എന്ന്. കെ.ബി ​ഗണേഷ് കുമാർ ആണ് എന്നെ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റേത് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുള്ള ഫാമിലിയാണ്. മാത്രമല്ല അദ്ദേഹം ആ നാട്ടുകാരനുമാണ്." സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നതിന്റെ അനുഭവം പറയുകയായിരുന്നു ജ​ഗദീഷ്.

jagadish

നിങ്ങൾ പത്തനാപുരത്ത് പൊട്ടിയല്ലോ എന്നായിരുന്നു ജ​ഗദീഷിനോട് ശ്രീകണ്ഠൻ നായർ ചോദിച്ചത്. അത് കേട്ടതും ജ​ഗദീഷ് ചിരിക്കാൻ തുടങ്ങി. "അതെനിക്ക് ഹൃദയഭേ​ദകമായി. പരാജയപ്പെട്ടു എന്ന വാക്കെങ്കിലും ഉപയോ​ഗിക്കാമായിരുന്നു എന്നും ജ​ഗദീഷ് പറഞ്ഞു." പത്തനാപുരത്ത് 3 സിനിമാ താരങ്ങളാണ് നേർക്കുനേർ മത്സരിച്ചത്. ബിജെപിക്കു വേണ്ടി ഭീമൻ രഘുവും ഇവർക്കൊപ്പം മത്സരിച്ചിരുന്നു.

"തിരഞ്ഞെടുപ്പ് തിരക്കിനിടെ ഒരിക്കൻ ഞാനും ​ഗണേഷും സംസാരിച്ചിട്ടുണ്ട്. പത്രക്കാർക്ക് ഇന്റർവ്യൂ കൊടുക്കുമ്പോൾ ​ഗണേഷ് എനിക്കെതിരെ നടന്നു വന്നിരുന്നു. അപ്പോൾ ​ഗണേഷ് പറഞ്ഞു ഈ മീഡിയക്ക് ഒന്നും വലിയ ഇന്റർവ്യൂ കൊടുത്തിട്ടൊന്നും കാര്യമൊന്നുമില്ല. അത് അനുഭവത്തിൽ നിന്ന് പഠിച്ചോളും. ആദ്യം ജനങ്ങളെ സേവിക്കണം. അല്ലാതെ ഇൻ്റർവ്യൂ ഒന്നും കൊടുത്തിട്ട് കാര്യമില്ല." ​ഗണേഷ് കുമാർ അന്ന് പറഞ്ഞ കാര്യം ജ​ഗദീഷ് ഓർത്തെടുത്തു.

എന്തായാലും ഇനി ഒരിക്കൽ കൂടി രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെന്ന് ജ​ഗദീഷ് തീർത്തും പറഞ്ഞു. ഈ പറയുന്നത് റെക്കോർഡ് ചെയ്തോളൂ എന്നും പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എല്ലാവരോടും എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ. അദ്ദേഹം കൂട്ടിച്ചേർത്തു.

1984ൽ പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെയാണ് ജ​ഗദീഷ് ആദ്യമായി സിനിമാ അഭിനയ രം​ഗത്ത് എത്തുന്നത്. അതിനു ശേഷം ഓടരുതമ്മാവാ ആളറിയാം, മുത്താരം കുന്ന് പിഒ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങി. എന്നാൽ 1991ൽ റിലീസ് ചെയ്ത മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് ജ​ഗദീഷ് നായക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നത്.

jagadish

വെൽകം ടു കൊടൈകനാൽ, തിരുത്തൽ വാദി, പ്രിയപ്പെട്ട കുക്കു, മാന്ത്രികച്ചെപ്പ് തുടങ്ങി എത്രയെത്ര സിനിമകൾ. എല്ലാം ആ കാലത്തെ വമ്പൻ ഹിറ്റുകൾ. അഭിനയത്തിനു പുറമേ എഴുത്തിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുത്താരം കുന്ന് പിഒ, അക്കരെ നിന്നൊരു മാരൻ, ഒരു മുത്തശ്ശി കഥ എന്നീ സിനിമകളുടെ കഥ എഴുതിയത് ജ​ഗദീഷ് ആണ്. മാത്രമല്ല അധിപൻ, മിണ്ടാപ്പൂച്ചക്ക് കല്യാണം, ​ഗാനമേള തുടങ്ങിയ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്. ​

ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണ് ജ​ഗദീഷിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. അതിനു മുന്നേ എബ്രഹാം ഒസ്ലർ, നേര്, ​ഗരുഡൻ, തീപ്പൊരി ബെന്നി എന്നീ സിനിമകളിലൂടെ വളരെ സീരിയസ് വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. റോഷാർക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രശംസയും നേടിയിട്ടുണ്ട്.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X