ഓംപുരിയുടെ കാലിൽ തൊട്ടുവണങ്ങിയിട്ടാണ് ഒരു ദിവസം തുടങ്ങുന്നത്: ഷാരൂഖിനെ കുറിച്ച് ജ​ഗദീഷ്

ഇന്ത്യൻ സിനിമയിൽ ഹെയ്റ്റേഴ്സ് ഇല്ലാതെ ഏറ്റവും അധികം ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിന്റെ സൂപ്പർസ്റ്റാർ ലെവലിൽ നിൽക്കുമ്പോൾ പോലും അദ്ദേഹം മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹം അത് പറയാതിരിക്കാൻ വയ്യ. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ജ​ഗദീഷ് ഫ്ലവേഴ്സ് ഒരു കോടിയിൽ വന്നപ്പോൾ ഷാരൂഖ് ഖാനെ കുറിച്ച് പറയുന്നു.

ഹിന്ദി സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും അവിടുന്ന് ഉണ്ടായ അനുഭവവും പ്രേക്ഷകരോടും വിശദീകരികരിക്കുകയാണ് അദ്ദേഹം. "ഞാൻ മൂന്ന് ഹിന്ദി സിനിമകൾ ചെയ്തു. പ്രിയദർശന്റെ ബില്ലു ബാർബർ, ഹങ്കാമ എന്നീ ചിത്രങ്ങളും രാജീവ് കുമാർ സംവിധാനം ചെയ്ത ഖുഷ്ടി എന്ന ചിത്രത്തിലുമാണ് അഭിനയിച്ചത്. അങ്ങനെ മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കാനൊരു ഭാ​ഗ്യം കിട്ടിയിട്ടുണ്ട്. അവിടെ അങ്ങനെ സുഹൃത്തുക്കളൊന്നും ഇല്ല, വർഷങ്ങളായില്ലെ." ജ​ഗദീഷ് പറഞ്ഞു.

jagadish

"പക്ഷേ ഈ അവസരത്തിൽ ഷാരൂഖ് ഖാനെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. ബില്ലു ബാർബർ ചിത്രത്തിന്റെ നിർമ്മാണം ഷാരൂഖ് ഖാൻ ആയിരുന്നു. അദ്ദേഹം സെറ്റിലേക്ക് വരുമ്പോൾ വല്ലാത്തൊരു എനർജിയാണ്. അദ്ദേഹം വന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു ചൈതന്യമുണ്ട്. എന്നാൽ ഏറ്റവും സിമ്പിളായുള്ള മനുഷ്യനാണ്. പ്രൊഡ്യൂസറാണെന്ന ‍ജാഡയൊന്നും അദ്ദേഹത്തിന് ഇല്ല. എല്ലാവരോടും ഒരുപോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഓംപുരിയുടെ കാലിൽ തൊട്ടുവണങ്ങിയിട്ടാണ് അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ ഷൂട്ടിം​ഗും ആരംഭിക്കുന്നത്." ജ​ഗദീഷ് പറഞ്ഞു.

താൻ അഭിമാതാഭ് ബച്ചനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ശബ്ദം എന്തൊരു ​ഗംഭീരമാണെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു. ജ​ഗദീഷ് എന്ന നടന്റെ കരിയറിലെ വലിയ അവസരം തന്നെയായിരുന്നു ബോളിവുഡ് സിനിമയിൽ സാന്നിധ്യമറിയിച്ചത്. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും അത് അത്രയും നന്നായി ചെയ്തിട്ടുമുണ്ട്.

3 ‍2 വർഷത്തെ സിനിമാ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും മുന്നോട്ടുള്ള ഷാരൂഖിന്റെ കുതിപ്പ് പ്രശംസനീയമാണ്. അഭിനയത്തിനൊപ്പം അദ്ദേഹം സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 1992ൽ ദീവാന എന്ന സിനിമയിലൂടെയാണ് ഷാരൂഖ് ഖാൻ അഭിനയ രം​ഗത്ത് എത്തുന്നത്. പിന്നീട് ചമത്കർ, രാജു ബൻ ​ഗയാ ജെൻ്റിൽ മാൻ എന്നീ ചിത്രങ്ങൾ ചെയ്തു. നെ​ഗറ്റീവ് വേഷങ്ങളും ചെയ്തു.

jagadish

എന്നാൽ 1993ൽ കൊടൂര വില്ലനായ നായകനായി അഭിനയിച്ചത് ബാസീ​ഗർ എന്ന ചിത്രത്തിലായിരുന്നു. അതായിരുന്നു ഷാരൂഖ് ഖാൻ എന്ന സൂപ്പർസ്റ്റാറിനെ ബോളിവുഡ് തിരിച്ചറിഞ്ഞത്. അതിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

1994ൽ റിലീസ് ചെയ്ത അഞ്ചാം എന്ന ചിത്രത്തിലെ അഭിനയത്തിന് വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു. ഡർ, ദിൽവാലെ ദുൽഹനിയ ലേജായേങ്കേ, ആർമി, കോയ്ല, പർദേസ്, ബാദ്ഷാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. ഇന്നത്തെ അദ്ദേഹത്തിന്റെ പ്രതിഫലം കോടികളാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താനും ജവാനും വമ്പൻ ഹിറ്റ് തന്നെയാണ്. ഡങ്കി എന്ന ചിത്രത്തിന് മിക്സഡ് അഭിപ്രായങ്ങളാണ് നേടിയത്. മാത്രമല്ല ടൈ​ഗർ 3 യിലെ സ്പെഷ്യൽ അപ്പിയറൻസ് വലിയ ഹിറ്റായിരുന്നു.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X