twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ടാ പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ടല്ലോ എന്നു പറഞ്ഞ് വിനായകന്‍ വിളിച്ചോണ്ട് പോയതാണ്; ജിനു സിനിമയിലെത്തി

    |

    മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിലൂടെ സിനിമയിലെത്തിയ ജീനുവിന്റെ സിനിമയുടെ ജീവിതം ഭീമന്റെ വഴിയില്‍ എത്തി നില്‍ക്കുകയാണ്. ജിനു ജോസഫ് എന്ന പേര് കേട്ടാല്‍ മലയാളികളുടെ മനസിലേക്ക് വരുന്നത് ഒരു എന്‍ആര്‍ഐ-ബിസിനസുകാരന്റെ രൂപമായിരിക്കും. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കും കോട്ടും സ്യൂട്ടുമൊക്കെയിട്ട് നടക്കുന്ന കാശുകാരന്‍ അച്ചയാന്‍ റോളുകളാണ് ജിനുവിനെ മലയാളികള്‍ക്ക് സുപരിചിതനാക്കി മാറ്റിയത്. എന്നാല്‍ ഭീമന്റെ വഴിയിലൂടെ ആ ഇമേജ് കീറക്കളഞ്ഞിരിക്കുകയാണ് ജിനു.

    'പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അറിയപ്പെടുന്ന ഒരു നടിയാകും'; രമ്യയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ!'പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അറിയപ്പെടുന്ന ഒരു നടിയാകും'; രമ്യയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ!

    നാട്ടിന്‍ പുറത്തെ കഥ പറഞ്ഞ ചിത്രത്തില്‍ കൊസ്‌തേപ്പ് എന്ന സ്വാര്‍ത്ഥനായ, പുത്തന്‍ പണക്കാരന്‍ അച്ചായനെയാണ് ജിനു ജോസഫ് അവതരിപ്പിച്ചത്. ഷര്‍ട്ടിടാതെ, ഒരു കൈലി മുണ്ടും നീളന്‍ സ്വര്‍ണമാലയും കൊന്തയും ധരിച്ചെത്തിയ കൊസ്‌തേപ്പിലൂടെ കയ്യടി നേടുകയായിരുന്നു ജിനു. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ സിനിമയിലെ ഷോ സ്റ്റീലര്‍ എന്ന പേര് എന്തുകൊണ്ടും അര്‍ഹിക്കുന്നത് ജിനുവിനായിരുന്നു. ഭീമന്റെ വഴിയിലൂടെ മലയാളി കണ്ടത് നാളതുവരെ കാണാത്തൊരു ജിനുവിനെയായിരുന്നു. തന്നിലെ അഭിനേതാവിന്റെ പ്രതിഭ കാണിച്ചു തരികയായിരുന്നു ജിനു.

    സിനിമയിലേക്കുള്ള കടന്നു വരവ്

    അതേസമയം ജിനുവിന്റെ സിനിമയിലേക്കുള്ള കടന്നു വരവ് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. വിനായകനിലൂടെയാണ് ജിനു സിനിയമിലെത്തുന്നത്. ഇരുവരും അ്ടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബിയില്‍ അഭിനയിക്കാനായി വിനായാകന്‍ ആണ് ജിനുവിനെ ക്ഷണിക്കുന്നത്. താന്‍ സിനിമയിലെത്തിയ ആ കഥ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ജിനു ജോസഫ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിനു മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

    ബിഗ് ബിയില്‍

    'വിനായകനെ ചെറുപ്പത്തിലെ അറിയാം. എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ സ്റ്റേഡിയത്തില്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ബിഗ് ബിയില്‍ വിനായകന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം വിനായകനെ കണ്ടപ്പോള്‍ ഒന്നു കൂടണ്ടേ എന്ന് ചോദിച്ചു. അന്ന ഷൂട്ട് ഉണ്ട്, പിന്നെ ഒരു ദിവസമാട്ടെ എന്ന് പറഞ്ഞു വിനായകന്‍ പോയി. അത് കഴിഞ്ഞ് ഒരു ദിവസം എന്നെ കണ്ടിട്ട് 'ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട്' എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയതാണ്,' എന്നായിരുന്നു സിനിമയിലേക്കുള്ള തന്റെ എന്‍ട്രിയെക്കുറിച്ച് ജിനു പറയുന്നത്. എന്തായാലും അത് ജിനുവിന്റെ ജീവിതം മാറ്റി മറിച്ചു. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ജിനു ജോസഫ് എന്ന നടന്‍. നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ ജിനുവിന് ഒരു ഉത്തരമേയുള്ളൂ. തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാനാണെന്നും ജിനു പറഞ്ഞു. അത് വളരെ എന്‍ജോയ് ചെയ്ത്, ഇന്‍വോള്‍വ് ചെയ്ത് അഭിനയിച്ച കഥാപാത്രമാണ് എന്നാണ് ജിനു പറയുന്നത്.

    Recommended Video

    Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
    ഭീമന്റെ വഴി

    അതേസമയം, ഭീമന്റെ വഴിയിലെ കൊസ്തേപ്പിനെ പോലെ ഒരു നാടന്‍ കഥാപാത്രത്തെ താന്‍ കാത്തിരിക്കുകയായിരുന്നു എന്നും ജിനു പറയുന്നുണ്ട്. ചെമ്പന്‍ കഥ പറഞ്ഞപ്പോഴേ ചാടി വീണു. കഥ പറയുമ്പോള്‍ തന്നെ മനസില്‍ രംഗങ്ങള്‍ ഇമാജിന്‍ ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ താനും കുറച്ചൊക്കെ കൊസ്തേപ്പിനെ പോലെയാണെന്നും ജിനു കൂട്ടിച്ചേര്‍ത്തു. ചെമ്പന്‍ വിനോജ് ജോസ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. അങ്കമാലി ഡയറീസിന് ശേഷം ഭീമന്‍ തിരക്കഥയെഴുതിയ ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫ് ഹംസയായിരുന്നു ചിത്രത്തിന്റെ സംവിധാനം. തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസയൊരുക്കിയ സിനിമയാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബന്‍ നായകന്‍ ആയപ്പോള്‍ ചിന്നു ചാന്ദ്‌നി, മേഘ തോമസ്, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, ദിവ്യ എം നായര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുകയായിരുന്നു.

    Read more about: jinu joseph
    English summary
    Actor Jinu Joseph Tells How Vinayakan Made Him Act In Big B
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X