ആവശ്യമില്ലാത്ത ഒരു പരിപാടിയിലോ, ഗോസിപ്പിലോ, കോസ്റ്റുമിലോ കാണില്ല; ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു: ഷാജോൺ

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ കലാഭവന്‍ ഷാജോണ്‍. വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരമിന്ന്. മിമിക്രി രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ ഷാജോൺ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം.

സൂപ്പർ ഹിറ്റായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. അതിനു ശേഷം നിരവധി ശക്തമായ വേഷങ്ങളാണ് നടനെ തേടി എത്തിയത്. അതിനിടെ പൃഥ്വരാജിനെ നായകനാക്കി ബ്രദേഴ്‌സ് ഡേ എന്നൊരു ചിത്രവും ഷാജോൺ സംവിധാനം ചെയ്തിരുന്നു.

അനു സിത്താരയെ കുറിച്ചുള്ള ഷാജോണിന്റെ വാക്കുകൾ

ഇപ്പോഴിതാ, ഷാജോൺ പ്രധാന കഥാപാത്രമാകുന്ന സന്തോഷം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. ഒരു കുടുംബ കഥ പറയുന്ന ചിത്രത്തിൽ കുടുംബ നാഥന്റെ റോളിലാണ് കലാഭവൻ ഷാജോൺ എത്തുന്നത്.

ചിത്രത്തിൽ ഷാജോണിന്റെ മകളുടെ വേഷത്തിലാണ് അനു സിത്താര അഭിനയിക്കുന്നത്. ഇപ്പോഴിതാ, അനു സിത്താരയെ കുറിച്ചുള്ള ഷാജോണിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്.

വന്ന സമയത്തുള്ള അതേ ഇമേജാണ്

'ആവശ്യമില്ലാത്ത' പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്ന് ഷാജോൺ പറയുന്നു.

ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

അത് ഉണ്ണിയുടെ മാത്രം അഭിപ്രായം അല്ല

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടി അനു സിത്താര ആണെന്ന ഉണ്ണി മുകുന്ദന്റെ വാക്കുകളെ മുൻനിർത്തി അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാജോൺ. അത് ഉണ്ണിയുടെ മാത്രം അല്ല എല്ലാവരുടെയും അഭിപ്രായമാണെന്നും ഷാജോൺ പറഞ്ഞു.

'എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താര, രാമന്റെ ഏദൻ തോട്ടം മാത്രമല്ല, ഒരുപാട് സിനിമകളിൽ കണ്ട് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ഇതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ വലിയ കോമ്പിനേഷൻ സീനുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിലാണ് പിന്നെയും അടുത്ത് കാണാനും സംസാരിക്കാനും പറ്റിയത്. സന്തോഷത്തിൽ എന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്,'

ആവശ്യമില്ലാത്ത ഒരു കോസ്റ്റിയും ഇട്ടിട്ടുള്ള ഫോട്ടോ പോലും

കുടുംബമാണ് അനുവിന്റെ മെയിൻ. ആവശ്യമില്ലാത്ത ഒരു പരിപാടിയിലും അനു സിത്താരയെ നമുക്ക് കാണാൻ കഴിയില്ല. അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ, ആവശ്യമില്ലാത്ത ഒരു കോസ്റ്റിയും ഇട്ടിട്ടുള്ള ഫോട്ടോ പോലും അനു സിത്താരയുടേതായി കണ്ടിട്ടില്ല. അനു സിത്താര സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് മലയാളികളുടെ മുമ്പിൽ ഇപ്പോഴും ഉള്ളത്,' ഷാജോൺ പറഞ്ഞു.

ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുള്ള നടി

മറ്റൊരു സഹതാരമായ ആശയെ കുറിച്ചും ഷാജോൺ സംസാരിച്ചിരുന്നു. തനിക്ക് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുള്ള നടിയാണ് ആശ. ചുമ്മ പലയിടത്തും കയറി സംസാരിക്കുകയോ ഒന്നും ചെയ്യാത്ത ആളാണ് ആശ. അതാണ് കാരണമെന്നും ഷാജോൺ പറഞ്ഞു.

കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമാണ് സന്തോഷമെന്നാണ് ഷാജോണും കൂട്ടരും പറഞ്ഞത്. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: kalabhavan shajon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X