twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ രണ്ടുപേരും ആത്മഹത്യ ചെയ്തു, കേരളം ഞെട്ടി, ചിലര്‍ ആശ്വസിച്ചു! തുറന്നെഴുതി കണ്ണന്‍ സാഗര്‍

    |

    മലയാളികള്‍ക്ക് സുപരിചിതനാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലൂടെയാണ് കണ്ണന്‍ സാഗര്‍ താരമാകുന്നത്. നിരവധി സിനിമകളിലും പരമ്പരകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കണ്ണന്‍. ഇപ്പോഴിതാ എയ്ഡ്‌സ് ദിനത്തില്‍ കണ്ണന്‍ സാഗര്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    ജീവിതം ആസ്വദിക്കുന്ന കൂടെ സ്വയം ആത്മപരിശോധനകള്‍ ചെയ്യുക, ജീവിതം ശാപമേല്‍ക്കാനുള്ളതല്ല എന്നു മനസിരുത്തുക, 'രോഗങ്ങള്‍ തന്നെ വരുന്നതും തന്നാല്‍ വരുന്നതും, താനേ പഴുക്കുന്നതും തല്ലി പഴുക്കുന്നതും പോലെ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കണ്ണന്‍ പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    kannan sagar

    ''നാട്ടിലെ തൊഴില്‍കൊണ്ട് സാമ്പാദ്യം ഉണ്ടാക്കുക പ്രയാസം എന്നു കണ്ടാണ് അവന്‍ ബോംബേയ്ക്ക് വണ്ടി കയറിയത്, മാന്യമായ ചെറിയജോലി അവനു ലഭിച്ചു അല്‍പ്പം പണം സ്വരൂപിക്കാനും കഴിഞ്ഞു,
    ഏതോ ഒരു നിമിഷത്തില്‍ അവനൊരു പൂതിയുണ്ടായി സ്ട്രീട്ടില്‍ പോയി ആരുമറിയാതെ ലൈംഗീകമായി ബന്ധപ്പെടണം, കൂട്ടുകാര്‍ പറഞ്ഞുവെച്ച അറിവില്‍ അവന്‍ പോയി ആ അനുഭൂതിയെന്തെന്നു ആസ്വദിച്ചു, പിന്നെ വല്ലപ്പോഴും അവന്‍ ആ നിര്‍വൃതി നുകരുക പതിവായി.'' കണ്ണന്‍ സാഗര്‍ കുറിക്കുന്നു.\

    Also Read: കാശ് വേണമെന്ന് പറഞ്ഞതിനുള്ള മറുപടി വേദനിപ്പിച്ചു; പ്രതിഫലത്തിന്റെ കാര്യത്തിലെ ചൂഷണത്തെ കുറിച്ച് നടി ഷൈനി സാറAlso Read: കാശ് വേണമെന്ന് പറഞ്ഞതിനുള്ള മറുപടി വേദനിപ്പിച്ചു; പ്രതിഫലത്തിന്റെ കാര്യത്തിലെ ചൂഷണത്തെ കുറിച്ച് നടി ഷൈനി സാറ

    ''നാട്ടില്‍ അവന്‍ വന്ന കാലം മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സാധുവായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, അവനു ആദ്യത്തെ കണ്മണി പിറന്നു ഒരു പെണ്‍കുഞ്ഞു, തിരികേ അവന്‍ ജോലിസ്ഥലത്തേക്ക് ഒന്നരവര്‍ഷത്തിന് ശേഷം വീണ്ടും നാട്ടില്‍ വന്നു കുറച്ചു നാള്‍ അവനു ഇവിടെ നില്‍ക്കേണ്ടിവന്നു കാരണം വിട്ടുവിട്ടുള്ളപനിയും, ശാരീക ആസ്വസ്ഥതയും ഊര്‍ജ്ജസ്വലതനഷ്ട്ടമാകുന്നു എന്ന തോന്നലുകളും, കൂടി കൂടി വന്നുകൊണ്ടിരുന്നു,
    താത്കാലിക മരുന്നുകള്‍കൊണ്ടു പിടിച്ചു നിന്നു,
    വീണ്ടും അവനൊരു ആണ്‍കുട്ടി പിറന്നു ഇത് മതിയെന്ന തീരുമാനവും വന്നു''.

    ''ദിനങ്ങള്‍ കഴിയുത്തോറും അവനു ആസ്വസ്ഥതകള്‍ കൂടി, വിശദമായ പരിശോധന വേണ്ടിവന്നു ഞെട്ടിക്കുന്ന ആ വിവരം അവനും കുടുംബവും അറിഞ്ഞു, അല്ല ആ നാടുമുഴുവന്‍ പിന്നെ ജില്ലമുഴുവന്‍, പിന്നെ കൊച്ചുകേരളം ഞെട്ടി ഈ കുടുംബത്തിന് 'എയ്ഡ്‌സ് ' എന്ന മാരകരോഗം പിടിപ്പെട്ടിരിക്കുന്നു,.അവനും ഒന്നുമറിയാത്ത കുടുമ്പിനിയായ ഭാര്യക്കും രോഗം,
    അവള്‍ കുഞ്ഞുങ്ങളില്‍ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തിയ ചീട്ടു കൊട്ടാരങ്ങള്‍ ഇടിഞ്ഞു വീഴുന്നു, അന്നേവരെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച മുഖങ്ങള്‍ വഴിമാറി പോകുന്നു, ആദ്യം അയല്‍വക്കത്തുക്കാര്‍ വിലക്കി, പിന്നെ പഞ്ചായത്തിലുള്ളവര്‍ പിന്നീട് അറിയുന്നവര്‍ അറിയുന്നവര്‍ തീണ്ടാപ്പാട് അകലെയായി ഒറ്റപ്പെടുത്തി, ഒറ്റതിരിഞ്ഞു ആക്രമിച്ചു ശാരീകമായും മാനസികമായും, കുറ്റപ്പെടുത്തലുകളുടെ ഘോഷയാത്രകള്‍ കൊണ്ടു ആ കുടുംബം പൊറുതിമുട്ടി, പട്ടിണിയായി.'' അദ്ദേഹം കുറിപ്പില്‍ പറയുന്നു.

    മനുഷ്യസ്‌നേഹികളായ ആരോഗ്യ പ്രവര്‍ത്തകരായ സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടവര്‍ പലരും പറ്റിയതെറ്റുകള്‍ അറിവില്ലായ്മയില്‍ നിന്നും വന്നതാണെന്നും, ലൈഗീകമായോ, പകര്‍ന്നു നല്‍കുന്ന രക്തത്തിലൂടെയോ മാത്രമേ ഈ രോഗം പടരൂ എന്നും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു,..
    കൊടിയപാധകമാണ് ഇവനും ഈ കുടുംബവും ചെയ്തതെന്ന് പറഞ്ഞു ഭ്രഷ്ട്ട് കല്പ്പിച്ചു, മാറ്റിനിര്‍ത്തി, നിക്രുഷ്ട്ടജീവികളെപ്പോലെ ജീവിക്കാനുള്ള അവകാശങ്ങള്‍ തല്ലികെടുത്തി, മാനസികമായി തകര്‍ന്നു ആ കുടുംബം,
    പ്രായമായ അവന്റെ അമ്മ ദൂരെ എവിടെയോ കൂലിപ്പണിക്ക് പോയി കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോയി.

    Also Read: കല്യാണ ദിവസം പോലും ബോഡി ഷെയ്മിംഗ് നേരിട്ടു, ഇവര്‍ക്കെന്താണ് കാര്യം; തുറന്നടിച്ച് മഞ്ജിമAlso Read: കല്യാണ ദിവസം പോലും ബോഡി ഷെയ്മിംഗ് നേരിട്ടു, ഇവര്‍ക്കെന്താണ് കാര്യം; തുറന്നടിച്ച് മഞ്ജിമ

    ഒരുനാള്‍ അവനും അവളും ഒരു തീരുമാനത്തില്‍ എത്തി ചെയ്തതും കാണിച്ചുകൂട്ടിയതുമായ തെറ്റുകള്‍ അവന്‍ അവളുടെ കാലുപിടിച്ചു മാപ്പിരന്നു പറഞ്ഞു എന്റെ അറിവില്ലായ്മ നിന്റെയും കൂടി ജീവിതം നശിപ്പിച്ചു, ഞാന്‍ ഈ ലോകത്തോട് യാത്രയാകാന്‍ അനുവദിക്കണം,
    അങ്ങനെ എന്നേയും പിള്ളാരേയും ഒറ്റക്കാക്കി പോകണ്ടാ ഞാനും വരാം, പക്ഷേ കുഞ്ഞുങ്ങള്‍ അവന്റെ ചോദ്യത്തില്‍ അവള്‍ പറഞ്ഞ മറുപടിയാണ്, പിന്നെയും സമൂഹം ആ കുഞ്ഞുങ്ങളേയും ഒറ്റപ്പെടുത്തിയത് '
    അവര്‍ ജീവിക്കട്ടെ ഈ രോഗത്തിന് മരുന്ന് കണ്ടുപ്പിടിച്ചാല്‍ നമ്മള്‍ അവരെയും കൊണ്ടുപോയിട്ട് കാര്യമില്ലല്ലോ, അവര്‍ ജീവിക്കട്ടെ കുട്ടികളല്ലേ അവരെ ആരും തള്ളിപ്പറയില്ല,..

    രണ്ടുപേരും ആത്മഹത്യ ചെയ്തു കേരളം ഞെട്ടി, ചിലര്‍ ആശ്വസിച്ചു ഇനി അവരിലൂടെ ആര്‍ക്കും രോഗം വരില്ല, പക്ഷേ അവരുടെ കുട്ടികള്‍, പലരും ആശങ്കയും,, അസംതൃപ്തിയും, ശാപജന്മങ്ങള്‍ എന്നു പഴിച്ചുകൊണ്ടും ഇരുന്നു,...
    തെറ്റുപറ്റിയാല്‍ പലരും ഒളിച്ചോടും അത് സമൂഹത്തെ മാനിക്കുന്നതുകൊണ്ടോ, ബഹുമാനിക്കുന്നത് കൊണ്ടോ ഒക്കെയാവാം, പക്ഷേ ഈ കുഞ്ഞുങ്ങള്‍ എന്തു തെറ്റുചെയ്തു അവരേയും വീണ്ടും ഈ സമൂഹം ക്രൂശിക്കാന്‍,
    ഞാനുള്ളടത്തോളം കാലം എന്റെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്ന് ശപഥമെടുത്തു അവരുടെ അച്ഛമ്മ, പ്രധിബന്ധങ്ങള്‍ തരണം ചെയ്തു യാഥനകളും വേദനകളും ഒറ്റപ്പെടലും കൂടപ്പിറപ്പാക്കി കുറേ മനുഷ്യസ്‌നേഹികളുടെ കാരുണ്യത്താല്‍ അവര്‍ ജീവിച്ചു,..

    kannan sagar
    കാലങ്ങള്‍ കഴിയുന്നു പുതിയതും പുതുമയുള്ളതുമായ പലവിധ സാക്രമികരോഗങ്ങളും ഉടലെടുക്കുന്നു പലരേയും വേട്ടയാടുന്നു അപ്പോഴും സമൂഹം വിചിന്തനങ്ങളിലേക്ക് കൂപ്പു കുത്തുന്നു, ആ പഴകഥകള്‍ക്ക് അടിവരയിടുന്നു, ആ ജീവിച്ചു മരിച്ച രോഗങ്ങളാല്‍ ജീവിതം മുഴുവന്‍ മുദ്രണം ചെയ്യപ്പെട്ട മാറാരോഗികളെക്കുറിച്ചു ഒരു വാര്‍ത്തകള്‍ പോലും അറിയുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഥ നിര്‍ത്തുന്നത്...

    എത്രയോ ജീവിതങ്ങള്‍ അറിഞ്ഞും അറിയാതെയും എയ്ഡ്‌സ് എന്ന രോഗത്തിന് അടിമപ്പെട്ടു നരക ജീവിതം അനുഭവിച്ചു, തൂക്കുകയര്‍ കിട്ടിയ കുറ്റവാളിയെപോലെ ഇരുട്ടു മൂടിയ മുറിയിലെ ഏകാന്തതയില്‍ സ്വയം ശപിച്ചു മരണം കാത്തു കിടന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ന് ലോക എയ്ഡ്‌സ് ദിനം, ജീവിതം ആസ്വദിക്കുന്ന കൂടെ സ്വയം ആത്മപരിശോധനകള്‍ ചെയ്യുക, ജീവിതം ശാപമേല്‍ക്കാനുള്ളതല്ല എന്നു മനസിരുത്തുക,
    'രോഗങ്ങള്‍ തന്നെ വരുന്നതും തന്നാല്‍ വരുന്നതും, താനേ പഴുക്കുന്നതും തല്ലി പഴുക്കുന്നതും പോലെ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറയുന്നു.

    Read more about: actor
    English summary
    Actor Kannan Sagar Pens A Worthy Note On International Aids Day Its Heartbreaking
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X