For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി

  |

  മലയാളികൾക്ക് പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് കാർത്തി. സൂപ്പർ താരം സൂര്യയുടെ അനുജൻ എന്ന നിലയിൽ നിന്ന് മാറി തമിഴ് സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് അദ്ദേഹം. നായകനായി എത്തിയ 'പരുത്തി വീരൻ' എന്ന ആദ്യ ചിത്രത്തിന് തന്നെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം നേടിയ കാർത്തി. പിന്നീട് അങ്ങോട്ട് ആയിരത്തിൽ ഒരുവൻ, പൈയ്യ, മദ്രാസ് , കൈതി തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

  ഒടുവിൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിൽ വെറും ശബ്‌ദം കൊണ്ട് മാത്രം ആരാധകരുടെ കൈയ്യടി നേടാൻ കാർത്തിക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ 'വിരുമൻ' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കാർത്തി. തമിഴിലെ പ്രശസ്ത സംവിധായകൻ ശങ്കറിന്റെ മകൾ അദിതി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തയ്യ ആണ്.

  ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാർത്തി കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സ്ഫടികം തന്റെ ഇഷ്ട ചിത്രമാണെന്നും മോഹന്‍ലാല്‍ ചെയ്ത ആടുതോമ എന്ന കഥാപാത്രം പ്രിയപെട്ടതാണെന്നും പറഞ്ഞിരിക്കുകയാണ് കാർത്തി. ചിത്രത്തിലെ കാർത്തിയുടെ ലുക്കും ഗെറ്റപ്പുമെല്ലാം പുറത്തിറങ്ങിയ പോസ്റ്ററുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

  Also Read: സിനിമയിൽ നിന്ന് ഇടവേളയെടുത്തത് ഭാര്യ കാരണം, പ്രേംകുമാർ എന്ന നടനെയല്ല വ്യക്തിയെയാണ് ഇഷ്ടമെന്ന് ഭാര്യ

  "പ്രകാശ് രാജ് സാറാണ് വിരുമാനില്‍ എന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്നത്. ഞങ്ങള്‍ തമ്മിലുള്ള സീനുകള്‍ അഭിനയിക്കുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ സ്ഫടികമാണ് ഓര്‍മവന്നത്. സ്ഫടികം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. അതിലെ സീനുകള്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ ചെയ്‌തേനെ,' കാര്‍ത്തി പറഞ്ഞു. ചിത്രത്തിൽ താൻ റെയ്ബാൻ ഗ്ലാസ് വച്ചത് പോലും സ്ഫടികത്തിലെ മോഹൻലാലിനെ കണ്ടിട്ടാണെന്ന് കാർത്തി പറഞ്ഞു.

  Also Read: 'ഒരുങ്ങിയാലും ഒരുങ്ങിയില്ലെങ്കിലും പണ്ടത്തേക്കാൾ സുന്ദരി'; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ!

  അതേസമയം ആരാധകർ കാത്തിരിക്കുന്ന കൈതിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങുമെന്നും കാര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. ‘റോളെക്‌സും ദില്ലിയും കൈതി രണ്ടാം ഭാഗത്തില്‍ വരുമോയെന്ന് എനിക്കറിയില്ല. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകേഷിന്റെ വിജയ് ചിത്രം പൂര്‍ത്തിയായ ശേഷം കൈതി രണ്ടിന്റെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം" കാർത്തി പറഞ്ഞു.

  സഹോദരന്‍ സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷവും അഭിമാനമുണ്ടെന്നും കാര്‍ത്തി പറഞ്ഞു. "ചേട്ടന്റെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ. പണ്ട് സിനിമ ചെയ്യണോ എന്നൊക്കെ ആലോചിച്ചു നിന്ന സമയത്ത് പോയി ചെയ്യൂ എന്ന് പറഞ്ഞ് തള്ളിവിട്ടത് ഞാനാണ്" കാർത്തി പറഞ്ഞു.

  Also Read: ഒരു കോടി കടമുണ്ടായിരുന്ന അമ്മ, ഓടി നടന്ന് ജോലിയെടുത്തു വീട്ടി; ലളിതയെക്കുറിച്ച് സിദ്ധാര്‍ത്ഥ്‌

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 12ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

  Read more about: karthi
  English summary
  Actor Karthi talks about Mohanlal's Spadikam movie in Viruman movie press meet goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X