ഫ്രോഡുകളെക്കൊണ്ടുള്ള കഷ്ടം, ചതിക്കപ്പെട്ടു; സിനിമ ഉപേക്ഷിക്കുകയാണെന്ന് കിച്ചു ടെല്ലസ്‌

താന്‍ തിരക്കഥയെഴുതായിരുന്ന സിനിമ ഉപേക്ഷിച്ചതായി നടന്‍ കിച്ചു ടെല്ലസ്. അജഗജാന്തരത്തിന് ശേഷം താന്‍ തിരക്കഥയെഴുതേണ്ടിയിരുന്ന സിനിമ ഉപേക്ഷിച്ചുവെന്നാണ് കിച്ചു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ പറ്റിച്ചുവെന്നാണ് കിച്ചു പറയുന്നത്. തനിക്ക് തന്ന അഡ്വാന്‍സ് ചെക്ക് മാറാനാകാതെ ഇപ്പോഴും കയ്യിലുണ്ടെന്നാണ് കിച്ചു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടർന്ന്.

സിനിമാ മേഖലയില്‍. അങ്കമാലി ഡയറീസ്മുതല്‍ ഇന്ന് വരെയുള്ള സമയം വളരെ ആത്മാര്‍ത്ഥമായിത്തന്നെ എല്ലാവരോടൊപ്പവും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാന്‍. അഭിനയത്തോടൊപ്പമാണ് എഴുത്തും സ്റ്റാർട്ട് ചെയ്തത്. അജഗജാന്തരം എന്ന സിനിമ ഹിറ്റ് ആയതിനു ശേഷം ഒന്നു രണ്ടു സബ്ജക്ട് കൈയിലുണ്ടായിരുന്നു. ഇത് പലരുമായും ഞാന്‍ പേഴ്‌സണലി ചര്‍ച്ച ചെയ്തിരുന്ന സമയത്ത്. സിനിമയുമായി ബന്ധപ്പെട്ട് തന്നെ കുരുവിപ്പാപ്പ'' എന്ന സിനിമ ചെയ്തവര്‍ : ജോഷി , അരുണ്‍ എന്നിവര്‍ എന്നെ ഇങ്ങോട്ട് വന്നു കണ്ട് എത്രയും പെട്ടെന്ന് തന്നെ സിനിമ on ആക്കണമെന്ന് പറയുകയും നായകനായി ''അപ്പാനി ശരത്തിനെ ' വെയ്ക്കുകയും ചെയ്തു.

Kichu Tellus

ഒഫീഷ്യല്‍ മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ അഡ്വാന്‍സ് തുക, എനിക്കും നായകനും. ബാങ്ക് ചെക്ക് ആയി തന്നിരുന്നു. പറയുന്ന ദിവസമേ ബാങ്കില്‍ ഇടാവൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട്. കുറച്ചു ദിവസം വെയ്റ്റ് ചെയ്തു. പതുക്കെ പതുക്കെ ഓരോരോ പ്രശ്‌നങ്ങള്‍ പലരീതിയില്‍ ഉന്നയിച്ച് കൊണ്ട് നിര്‍മ്മാതാവ് വന്നെങ്കിലും ഞാന്‍ എന്റെ ഫ്രീ സമയം നോക്കി കോട്ടയം വരെ പോയി അവരെ നേരില്‍ കണ്ടു സംസാരിച്ചു സോള്‍വ് ചെയ്തു അപ്പോഴും.

ചെക്ക് സബ്മിറ്റ് ചെയ്യേണ്ട ഡയറക്ട് അക്കൗണ്ട് വഴി അയച്ചോളാമെന്ന് പറയുകയാണ് ചെയ്തത്. ഒരു മാസത്തോളമായി ഒപ്പിട്ട ഈ ചെക്ക് എന്റെ കൈയിലിരിക്കുന്നു. ഒരു സിനിമ ഓണ്‍ ആകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കും. പണം മാത്രമല്ലല്ലോ. മാനസികമായി നമ്മുടെ സന്തോഷം അടുത്ത കഥ ഓണ്‍ ആയെന്നുള്ളത് തന്നെയായിരുന്നു. എന്നെ പോലെ ലൈവ് ആയി നില്‍ക്കുന്നവര്‍ക്ക് പോലും ഇതുപോലുള്ള ഫ്രോഡുകളെ കൊണ്ട് കഷ്ടമാണ്.

Kichu Tellus

ഇവരുടെ ഫോട്ടോ അടക്കം ഞാന്‍ പോസ്റ്റ് ചെയ്യുന്നത് , നാളെ സിനിമയെ സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നവര്‍ക്കിടയില്‍. വലിയൊരു കല്ലുകടിയാകും ഇവരെപ്പോലുള്ളവര്‍. ദയവായി എല്ലാവരുടെ സമയത്തിനും മാനസിക സന്തോഷത്തിനുമൊക്കെ വിലയുണ്ടെന്ന് മറക്കരുത് എന്നു പറഞ്ഞാണ് കിച്ചു കുറിപ്പ് അവസാനിപ്പിക്കുന്നത്. തന്നെ വഞ്ചിച്ചവരുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X