For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചേട്ടനെ എ പടത്തിൽ കണ്ടല്ലോ, ഷക്കീലേടേ സിനിമയിൽ കണ്ടല്ലോ' എന്ന് ചോദിക്കുന്നവരോട്; നടന്റെ കുറിപ്പ് വൈറൽ

  |

  ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ മാദക സുന്ദരിയായി നിറഞ്ഞു നിന്ന നടിയായിരുന്നു ഷക്കീല. ബിഗ്രേഡ് ചിത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടിയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു. പതിനെട്ടാം വയസിലാണ് ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പേറി ഷക്കീല സിനിമ ലോകത്തേക്ക് എത്തുന്നത്.

  തമിഴിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി ഇവിടെ തിളങ്ങുകയായിരുന്നു. 90 കളിൽ മോളിവുഡ് ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് ഷക്കീല ചിത്രങ്ങൾ വാരിയത്. മലയാളത്തിൽ ഒരു ബി ഗ്രേഡ് നായിക എന്ന പരിഗണന ആയിരുന്നില്ല ഷക്കീലയ്ക്ക് നൽകിയിരുന്നത്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടെ നടി അഭിനയിച്ചിരുന്നു.

  Also Read: സുകുവേട്ടൻ ആദ്യമായും അവസാനമായും വാങ്ങിത്തന്ന സമ്മാനം; അദ്ദേഹത്തിന്റെ ആ രീതി എന്നെ ആകർഷിച്ചു

  അങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന ഷക്കീല പിൽക്കാലത്ത് ബി ഗ്രേഡ് ചിത്രങ്ങൾ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്‌തു. സിനിമാക്കാർ തന്നെ ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു നടി അത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്. പിൽക്കാലത്ത് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും കോമഡി വേഷങ്ങളിലും എല്ലാം നടി എത്തിയിരുന്നു.

  മലയാളത്തിൽ ഷക്കീല തിളങ്ങി നിന്നിരുന്ന സമയത്ത് നായികയായി എത്തിയ ചിത്രമായിരുന്നു രാസലീല. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായത് കൂട്ടിക്കൽ ജയചന്ദ്രൻ ആയിരുന്നു. മലയാളത്തിൽ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടന്റെ ആദ്യ ചിത്രമായിരുന്നു ഇത്. ആ സിനിമയിൽ നായകനായതിന്റെ പേരിൽ പലപ്പോഴും പരിഹാസം നേരിട്ടിട്ടുണ്ട് അദ്ദേഹം. നടൻ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.

  ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം ആ ചിത്രത്തിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ മറുപടി.

  'ഞാൻ മിണ്ടാതെ, ഉരിയാടാതെ വച്ചിരിക്കുന്ന രഹസ്യമാണ്. അത് വിളിച്ച് പറഞ്ഞാൽ, ദുരഭിമാനവെയ്റ്റ് കൊണ്ട് ഞാൻ സ്വയം കഷായം ഉണ്ടാക്കി, അതിൽ തുരിശ് ചേർത്ത് കുടിച്ച് തൂങ്ങിമരിക്കും അപ്പോൾ ആദരാജ്ഞലികൾ ഫോട്ടോ ഇട്ട് വൈയറിലാകാംന്ന് കരുതി ഇപ്പോഴും; 'ചേട്ടനെ ഏ പടത്തിൽ കണ്ടല്ലോ', 'ഷക്കീലേടേതിൽ (സിനിമയിൽ) കണ്ടല്ലോ' എന്നൊക്കെ പറഞ്ഞ് ക്ഷീണിക്കുന്ന കുറെയണ്ണത്തിനെ കാണുന്നു. 'രാസലീല' അതാണെൻ്റെ ആദ്യ ചിത്രമെന്ന് ഒത്തിരി സന്തോഷത്തോടെ നൂറിടത്ത് പറഞ്ഞ് കഴിഞ്ഞതാണ്. ഇനി എന്നെക്കൊണ്ട് പറയിക്കരുത്,' എന്നാണ് അദ്ദേഹം കുറിച്ചത്.

  Also Read: 'മോന്റെ ചിരി കാണുമ്പോൾ എല്ലാം മറക്കും, വാശിക്കാരനൊന്നുമല്ല'; മാതൃത്വം ആസ്വദിക്കുകയാണെന്ന് മിയ

  നേരത്തെ, രാസലീലയിൽ അഭിനയിച്ചതിനെ കുറിച്ചും ഷക്കീലയോടൊപ്പമുള്ള അനുഭവത്തെ കുറിച്ചും നടൻ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു. രണ്ടു വർഷം മുൻപ് നടിയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ജയചന്ദ്രന്റെ പോസ്റ്റ്. കോമഡി വേഷം ചെയ്യാൻ വിളിച്ച തന്നോട് നായകനാകമോ എന്ന് സംവിധായകൻ ചോദിച്ചു. അന്ന് സിനിമ മാത്രം മനസ്സിൽ ഉണ്ടായിരുന്ന താൻ അഭിനയിക്കുകയായിരുന്നു എന്നാണ് നടൻ പറഞ്ഞത്.

  പലരും ഭാവി പോയെന്ന് പറഞ്ഞു. എന്നാൽ ഷക്കീല സിനിമയുടെ ഷൂട്ട് കഴിഞ്ഞ ദിവസം തലയില്‍ കൈയ്യോടിച്ച് പറഞ്ഞു, 'നിങ്കള്‍ ക്ലിക്കാവും!' എന്ന്. പിന്നീട് തനിക്ക് ടെലിവിഷനിൽ നിന്നും സിനിമയിൽ നിന്നുമുൾപ്പടെ അവസരങ്ങൾ ലഭിച്ചു. എ പടത്തിലെ നായകൻ മലയാള സിനിമയിൽ ഹീറോയായി എന്നുമാണ് നടൻ അന്ന് പറഞ്ഞത്.

  Read more about: shakeela
  English summary
  Actor Koottickal Jayachandran's Reply To Those Who Ask About His First Film With Shakeela Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X