വീണ്ടും വൈഷ്ണവിനൊപ്പം ദിയ! പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കൾ? പഴയ കാമുകനൊപ്പമുള്ള ചിത്രം വൈറൽ!

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ദിയ താരമാകുന്നത്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലുള്ള ദിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലും സജീവമായ താരം ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.

കൃഷ്ണകുമാറിന്റെ മക്കളിൽ അഹാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയയ്ക്കാണ്. അതുകൊണ്ട് തന്നെ താരപുത്രിയുടെ ഓരോ ചലനങ്ങളും പ്രേക്ഷകരും സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. അടുത്തിടെയാണ് തന്റെ പ്രണയം തകർന്നതിനെ കുറിച്ച് ദിയ വെളിപ്പെടുത്തിയത്. കോളേജ് മുതലുള്ള സുഹൃത്തായ വൈഷ്ണവ് ആയിരുന്നു ദിയയുടെ കാമുകൻ. വൈഷ്ണവിനൊപ്പമുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു.

diya  vaishanav

മാസങ്ങൾക്ക് മുൻപ് ഇന്‍സ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പ്രണയബന്ധം തകർന്നു എന്ന സൂചന ദിയ നൽകിയത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയ നല്‍കിയ മറുപടി.

ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന്, ആരേയുമില്ല. സിംഗിള്‍ ആസ് എ പ്രിങ്കിള്‍ എന്നായിരുന്നു ദിയ പറഞ്ഞത്. ഇതോടെ താരത്തിന്റെ പ്രണയം തകർന്നെന്ന് ആരാധകർ ഉറപ്പിച്ചു. പിന്നീട് സിം​ഗിൾ ലൈഫ് ആഘോഷിക്കുകയാണെന്നും ദിയ പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയപ്പോഴും ആരെങ്കിലുമായി ഡേറ്റിങ് ചെയ്യുന്നുണ്ടോ എന്ന് ഒരാൾ ദിയയോട് ചോദിച്ചിരുന്നു. വലിയൊരു 'നോ' ആയിരുന്നു ദിയയുടെ മറുപടി. പിരിഞ്ഞ ശേഷം ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പിന്നീട് കണ്ടിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ദിയക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവ്. മാസങ്ങൾക്ക് ശേഷമാണ് ഓവർ ഒന്നിച്ചുള്ള ഒരു ചിത്രം ആരാധകർ കാണുന്നത്. വീണ്ടും ഇവർ ഒന്നിച്ചോ എന്ന സംശയത്തിലാണ് ആരാധകർ.

അതേസമയം താൻ ഇപ്പോഴും ദിയയുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്ന് വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴും ദിയയും താനും ടോം ആന്റ് ജെറിയെപ്പോലെയാണെന്നും വഴിയിൽ വെച്ച് കാണുമ്പോൾ സംസാരിക്കാറുണ്ടെന്നുമാണ് വൈഷ്ണവ് പറഞ്ഞത്. സുഹൃത്തുമായി നടത്തിയ ഒരു സംഭാഷണത്തിലായിരുന്നു വൈഷ്ണവ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോശം വാർത്തകളാണ് പല ചാനലുകളും പടച്ചു വിടുന്നത്. അതുകൊണ്ടാണ് മിണ്ടാതെ ഇരിക്കുന്നതെന്നും മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു തങ്ങളുടേതെന്നും വൈഷ്‌ണവ് പറയുകയുണ്ടായി.

diya  vaishanav

അതിന് ശേഷമാണ് വൈഷ്ണവ് ഇപ്പോൾ ദിയക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ദിയയുടെ സുഹൃത്ത് അശ്വിനും ചിത്രത്തിലുണ്ട്. അടുത്തിടെ ദിയയും അശ്വിനും പ്രണയത്തിലാണോ എന്ന സംശയവുമായി ആരാധകർ എത്തിയിരുന്നു. അശ്വിനൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിശേഷങ്ങൾ ദദിയ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്. തങ്ങൾ ഡേറ്റിങിൽ അല്ലെന്നും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നും മാലിദ്വീപ് അശ്വിന് ഇഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ് അവനെ യാത്രയിൽ ഒപ്പം കൂട്ടിയതെന്നും ദിയ അന്ന് വിശദീകരിച്ചു.

വ്ലോഗർ എന്നതിലുപരി സംരംഭക കൂടിയാണ് ദിയ. സ്ത്രീകളുടെ വസ്ത്രം, ഫാൻസി ആഭരണങ്ങൾ എന്നിവയുടെ ഓൺലൈൻ ബിസിനസുണ്ട് താരത്തിന്. യൂട്യൂബ് ചാനലിലൂടെ ഡാൻസും യാത്ര വിശേഷങ്ങളുമാണ് ദിയ കൂടുതലും പങ്കുവയ്ക്കാറുള്ളത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം ദിയ യാത്രകൾ പോകാറുണ്ട്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും മൂന്ന് സഹോദരിമാരും യൂട്യൂബിൽ സജീവമാണ്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X