'ഓസിയും ഞാനും, ദൈവത്തിന് നന്ദി' ; പുതിയ സന്തോഷം പങ്കുവെച്ച് കൃഷ്ണ കുമാർ: പോസ്റ്റ് വൈറൽ

സീരിയൽ- സിനിമാ അഭിനയത്തിലൂടെ തിളങ്ങി മലയാളികൾക്ക് സുപരിചിതനാണ് കൃഷ്ണ കുമാർ. അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും അദ്ദേഹം ചുവടു വെച്ചിരുന്നു. ഇപ്പോൾ താരത്തിനേക്കാൾ കൂടുതൽ 4 മക്കളേയും മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ മകൾ ദിയയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സംസാരം. അപ്പോഴാണ് ദിയക്കൊപ്പം ഫോട്ടോ പങ്കു വെച്ചു കൊണ്ട് കൃഷ്ണ കുമാറിന്റെ പുതിയ പോസ്റ്റ് എത്തിയത്. ചിത്രം ഇതോടെ വൈറലായി.

വലിയ താര ജാഡകളില്ലാതെ പോകുന്നയാളാണ് കൃഷ്ണ കുമാർ. അതുപോലെ തന്നെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു പക്കാ ഫാമിലി മാൻ കൂടെയാണ് അദ്ദേഹം. തിരക്കുകള്‍ക്കിടയിലും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുണ്ട്. ഇനി വീട്ടിൽ വലിയ വിശേഷങ്ങളാണ് വരാനിരിക്കുന്നത്. ഓസി എന്ന് വിളക്കുന്ന ദിയയുടെ വിവാഹമാണ് സെപ്റ്റംബറിൽ. അടുത്ത സുഹൃത്തായ തമിഴ്നാട് സ്വദേശി അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്യാൻ പോകുന്നത്.

Diya Krishna

അശ്വിനും കുടുംബവും ദിയയുടെ വീട്ടിൽ വിവാഹം ഉറപ്പിക്കാൻ എത്തിയതിന്റെ സന്തോഷം കൃഷ്ണ കുമാർ നേരത്തെ പങ്കു വെച്ചിരുന്നു. ആ ചിത്രത്തിനു താഴെ "ഓസിയുടെ സന്തോഷം, ഞങ്ങളുടെയും" എന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. അതുപോലെയാണ് ഇന്നലെ അപ്ലോഡ് ചെയ്ത പുതിയ ചിത്രവും. "ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി." എന്നാണ് പുതിയ ചിത്രത്തിനു താഴെ എഴുതിയിരിക്കുന്നത്.

"ഓസിക്ക് അച്ഛന്റെ സംസാരം , ഗുണങ്ങൾ ഒക്കെയാ കിട്ടിയേക്കുന്നത് എന്ന് തോന്നാറുണ്ട്." "ആ കാര്യത്തിൽ നിങ്ങൾ ഭാ​ഗ്യവാൻ ആണ് ദൈവം നിങ്ങൾക് തങ്ക കുടം പോലത്തെ നാല് മക്കളേ തന്നു." "എല്ലാം കൊണ്ടും അച്ഛനെ വാർത്ത് വച്ചേക്കുന്ന പോലത്തെ മോളാണ്. അത് കൊണ്ട് തന്നെ വാ തുറന്നാൽ അച്ഛനും മോളും എയറിലാണ്." ഇങ്ങനെ സ്നേഹത്തോടെയുള്ള കമന്റുകളും ഉണ്ട്. തമാശ രൂപേണയുള്ള കമന്റുകളും പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. അച്ഛന്റെ അതേ രൂപമാണ് ദിയക്കും ഉള്ളതെന്നാണ് എല്ലാവരും പറയുന്നത്.

Diya Krishna

മക്കളുടെ കാര്യങ്ങളില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ വെക്കുന്നവരല്ല ഞങ്ങളെന്ന് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മുന്‍പ് പറഞ്ഞിരുന്നു. പെണ്‍കുട്ടികളാണെന്ന് കരുതി ഒരുപ്രായത്തില്‍ അവരെ വിവാഹം കഴിപ്പിച്ച് വിടണമെന്നൊന്നും കരുതുന്നവരല്ല ഞങ്ങള്‍. അതൊക്കെ അവരുടെ തീരുമാനങ്ങളാണ്. ആളെ കണ്ടെത്തുന്നതും അവരുടെ ഇഷ്ടമാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനാൽ ദിയയുടെ കാര്യത്തിൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല.

എന്നും നിരവധി നെ​ഗറ്റീവ് കമന്റുകളെ നേരിടുന്ന താരമാണ് ദിയ. ആ കുടുംബത്തിൽ 5 പേർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. എന്നാൽ അതിൽ ഏറ്റവും അധികം മോശം കമന്റുകൾ നേരിടുന്നത് ദിയ തന്നെ. പക്ഷേ അതിനെല്ലാം കൃത്യമായ മറുപടിയും ദിയ കൊടുക്കാറുണ്ട്. പ്രണയ വാർത്ത പുറത്ത് വിട്ടപ്പോൾ മുതൽ വിവാഹം ഉറപ്പിച്ചതു വരെയും പലരും ചോദിക്കുന്നത് ഇങ്ങനൊക്കെ ഒരുമിച്ച് കറങ്ങി നടക്കാൻ പാടുണ്ടാ എന്നാണ്. എന്നാൽ ഇതൊന്നും ദിയയെ ബാധിക്കാറില്ല എന്നതാണ് സത്യം.

പോസ്റ്റ് കാണാം...

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X