സിനിമ ഇല്ലാതായപ്പോള്‍ ബാഗുമെടുത്ത് നാടുവിട്ടു; ഡല്‍ഹിയില്‍ കുക്ക് ആയി; അതോടെ ജീവിതം പഠിച്ചു!

ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായിരുന്നു കൃഷ്ണ. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറ സാന്നിധ്യമായിരുന്നു കൃഷ്ണ. മലയാളത്തിലെ മുന്‍നിര സംവിധയാകന്മാരുടെ നായികനായി വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയിക്കാന്‍ കൃഷ്ണയ്ക്ക് സാധിച്ചു. അഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന വിജയവുമായി മാറി.

എന്നാല്‍ പി്ന്നീട് അദ്ദേഹം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പിന്മാറ്റത്തെക്കുറിച്ചും അക്കാലത്ത് താന്‍ കുക്കിംഗ് ജോലി ചെയ്തതിനെക്കുറിച്ചുമൊക്കെ കൃഷ്ണ സംസാരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മന്‌സ തുറക്കുന്നത്. ആ വാക്കുകളിലേക്ക്.

Krishna

ഞാന്‍ ബാക്ക് സ്റ്റാബിംഗിന്റെ ഇരയൊന്നുമല്ല. എന്നെ ബാക്ക് സ്റ്റാബ് ചെയ്താലും എനിക്കൊരു പ്രശ്‌നവുമില്ല. ഇതിന്റെയൊക്കെ തുടക്കകാലത്ത് ഞാന്‍ ഇവിടെ നിന്നും ബാഗ് പാക്ക് ചെയ്ത് കേരളം വിട്ട ആളാണ്. വേറൊരു സ്ഥലത്ത് പോയി. ജനിച്ച് വീണത് സിനിമയില്‍ മാത്രമല്ല. എനിക്കൊരു കൈ തൊഴില്‍ കൂടെയുണ്ടായിരുന്നു. നമ്മള്‍ ഫ്രസ്റ്റ്രേറ്റഡ് ആയിരിക്കുന്ന കാലത്ത് ആളുകള്‍ ഓരോന്ന് ചോദിക്കും. ദുബായില്‍ നിന്നും വരുന്നവരോട് എപ്പോഴാണ് തിരിച്ചു പോകുന്നത് എന്ന് ചോദിക്കുന്നത് പോലെ എപ്പോഴാണ് അടുത്ത പടം?

നമുക്ക് ഇതൊരു ഭയങ്കര പ്രശ്‌നമായി മാറി. അതിനാല്‍ ഞാന്‍ പതുക്കെ പതുക്കെ ഓരോ കാര്യങ്ങളായി പഠിക്കാന്‍ തുടങ്ങി. അങ്ങനെ കുറച്ച് കാലം ഞാന്‍ മാറി നിന്നു. രണ്ട് മൂന്ന് വര്‍ഷം. നാടുവിടുകയായിരുന്നില്ല. എല്ലാവരുടേയും സമ്മതമൊക്കെ വാങ്ങിയിട്ടാണ്. ഞാന്‍ പോയത് ഡല്‍ഹിയിലേക്കാണ്. അന്ന് എനിക്ക് ഹിന്ദിയൊന്നും അറിയില്ല. അവിടെ ഒരു സ്ഥലത്ത് ജോലിയ്ക്ക് കയറി. സാധാരണക്കാരനായിട്ട് ജീവിച്ചു. കുക്ക് ആയിട്ടാണ് കയറിയത്. ഹെല്‍പ്പര്‍ ആയിരുന്നു.

തൊലിക്കട്ടിയെന്ന് പറയുന്നത് അവിടെ നിന്നും പഠിച്ചു. ജീവിക്കാന്‍ പഠിച്ചു. ഇല്ലാത്തതു കൊണ്ടൊന്നുമല്ല പോകുന്നത്. ഡിഗ്രി കഴിഞ്ഞപ്പോഴാണ് പോകുന്നത്. ജീവിതത്തില്‍ ഫ്രസ്‌റ്റ്രേഷന്‍ വരുമ്പോള്‍ വഴി തെറ്റി മദ്യപാനമോ മയക്കുമരുന്നിലേക്കോ എത്താം.ഞാന്‍ വേറൊരു ആംഗിളിലാണ് ഫൈറ്റ് ചെയ്തത്. തിരിച്ചു വന്നു. തിരിച്ചു വന്നപ്പോള്‍ കുറച്ചു കരുത്തുള്ള മനുഷ്യനായി. അന്ന് വളരെ ടെന്‍ഡര്‍ ആയിരുന്നു. വല്ലാതെ വിഷമിക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആശങ്കപ്പെടാറില്ല. അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. പക്ഷെ ഞാന്‍ ഇപ്പോഴും വേഷങ്ങള്‍ ചോദിക്കാറുണ്ട്.

Krishna

ഇതിന്റെ താളം കുറച്ച് കഴിഞ്ഞപ്പോള്‍ മനസിലായി. നന്നായി മുന്നോട്ട് പോകില്ലെന്ന് മനസിലായി. ആ സമയത്ത് എന്റെ അച്ഛന് ഇവിടെയൊരു റസ്‌റ്റോറന്റ് ഉണ്ടായിരുന്നു. അവിടെ നിന്ന് ഓരോ കാര്യങ്ങള്‍ പഠിച്ചു. ആദ്യം ചപ്പാത്തി പരത്താന്‍ പഠിച്ചു. പിന്നെ പൊറോട്ട, ബിരിയാണി. ഇപ്പോള്‍ ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം.

നമുക്കൊരു സ്റ്റാന്റ് ബൈ വേണം. അന്നൊരു ഡബിള്‍ എംബിഎ എടുത്തിരുന്നുവെങ്കില്‍ ഞാനിവിടം വിട്ടു പോയേനെ. പക്ഷെ സിനിമാ മോഹം കൊണ്ടാണ് ഇവിടെ നിന്നത്. അതില്‍ കുറ്റബോധമുണ്ട്. വിദ്യഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് സിനിമയിലേക്ക് വരുന്നവരൊക്കെ നല്ല വിദ്യഭാസ്യമുള്ളവരുമാണ്. അതേസമയം തെറ്റിയെന്ന് പറയാനില്ല. ഞാന്‍ സംതൃപ്തനാണ്. ദൈവം എനിക്ക് എല്ലാം തന്നിട്ടുണ്ട്. സിനിമയില്‍ ഇപ്പോഴും വേഷങ്ങളുണ്ട്. അത് മതി.

More from Filmibeat

Read more about: krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X