twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ അഭിനയിക്കുന്ന ഒരാളും സീരിയൽ ചെയ്യാൻ പാടില്ല; അനിയത്തിപ്രാവ് ഞാൻ അഭിനയിക്കേണ്ട സിനിമ

    |

    മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ചുവെങ്കിലും പിന്നീട് പ്രതീക്ഷിച്ചത് പോലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ കൃഷ്ണയ്ക്ക് സാധിച്ചില്ല. ഇപ്പോഴിതാ തനിക്ക്് നഷ്ടമായൊരു വലിയ അവസരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് കൃഷ്ണ. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ സിനിമയായ അനിയത്തിപ്രാവ് താന്‍ അഭിനയിക്കേണ്ടിയിരുന്ന സിനിമയായിരുന്നുവെന്നാണ് കൃഷ്ണ പറയുന്നത്. ഈയ്യടുത്തായിരുന്നു അനിയത്തിപ്രാവ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൃഷ്ണ മനസ് തുറന്നത്.

    ജാസ്മിനും റോബിനും മുഖാമുഖം; ബിഗ് ബോസ് കളി തുടങ്ങി, ഇതാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആരാധകര്‍ജാസ്മിനും റോബിനും മുഖാമുഖം; ബിഗ് ബോസ് കളി തുടങ്ങി, ഇതാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആരാധകര്‍

    'ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്'' എന്നാണ് കൃഷ്ണ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് പറയുന്നത്.

    നമ്മളൊന്നും അത്ര മസ്റ്റല്ല

    അതേസമയം, ഇപ്പോഴത്തെ സിനിമയില്‍ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് നടന്മാരുണ്ടെന്നുമാണ് കൃഷ്ണ പറയുന്നത്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളുവെന്നാണ് താരം പറയുന്നത്. നമ്മള്‍ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നതെന്നും അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണുമെന്നും കൃഷണ പറയുന്നു. അനിയത്തിപ്രാവില്‍ എന്തോ കണ്‍ഫ്യൂഷന്‍ വന്നതോടെയാണ് തനിക്ക് സിനിമ നഷ്ടമായതെന്നും പിന്നെ കുഞ്ചാക്കോ ബോബന്‍ എത്തുകയായിരുന്നുവെന്നും കൃഷ്ണ പറയുന്നു. അന്ന്് തുടങ്ങിയ സമയദോഷമാണ് തന്റേതെന്നും ആ സമയദോഷം ഇന്നും നിലനില്‍ക്കുകയാണെന്നും കൃഷണ പറയുന്നു.

    സീരിയലിലും

    ഇതിനിടെ സീരിയലിലും അഭിനയിച്ചിരുന്നു കൃഷ്ണ. സീരിയല്‍ എന്നാല്‍ സിനിമക്കാര്‍ക്ക് പുച്ഛമാണെന്നാണ് കൃഷണ പറയുന്നത്. 'ഞാന്‍ സീരിയലിന്റെ ചോറ് കഴിച്ചൊരാളാണ്, ശരിക്കും പറയാന്‍ പാടില്ല. സീരിയല്‍ എന്ന് പറഞ്ഞാല്‍ സിനിമാകാര്‍ക്ക് പുച്ഛമാണ്. ഞാന്‍ സിനിമയില്‍ നിന്ന് വന്നൊരാളാണ്, എനിക്ക് സീരിയലിലേക്ക് പോവാന്‍ ഭയങ്കര ബ്ലോക്ക് വന്നിരുന്നു. എനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്ന സമയത്ത് റിസ്‌ക് എടുത്ത് സീരിയല്‍ ചെയ്തു. എന്നുവെച്ച് സീരിയലിലേക്ക് തിരിച്ചുപോവാന്‍ നമുക്ക് മനസുവരില്ല. രണ്ടും രണ്ട് പ്ലാറ്റ്ഫോമാണ്'' എന്നാണ് കൃഷ്ണ പറയുന്നത്.

    സീരിയല്‍ ചെയ്യാന്‍ പാടില്ല

    സത്യം പറഞ്ഞാല്‍ സിനിമയിലഭിനയിക്കുന്ന ആള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ലെന്നും കൃഷ്ണ പറയുന്നു. സിനിമയ്ക്ക് വേറൊരു ഓഡിയന്‍സാണ്, സീരിയലിലേത് വേറെയും എന്നാല്‍ സീരിയലില്‍ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന് കുറച്ചുകൂടെ മൂര്‍ച്ച വരുമെന്നും കൃഷ്ണ അഭിപ്രായപ്പെടുന്നു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. എന്നാല്‍ ഒരു നടന്് വളര്‍ച്ചയുണ്ടാകാന്‍ അത് മതിയാകില്ലെന്നാണ് കൃഷ്ണ പറയുന്നത്. ഒരു ആക്ടറിനെ തിയേറ്ററില്‍ പോയി കാണാനെ നമ്മള്‍ ആഗ്രഹിക്കുന്നുള്ളു. സിനിമാ നടന്‍ വഴിയിലൂടെ പോകുമ്പോള്‍ ആളുകള്‍ വന്ന് സെല്‍ഫിയെടുക്കും എന്നാല്‍ സിരീയല്‍ നടനെ കണ്ടാല്‍ ഒന്ന് നോക്കി പിന്നെയങ്ങ് പോകുമെന്നാണ് കൃഷ്ണ അഭിപ്രായപ്പെടുന്നത്.

    കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. ചിത്രം ചരിത്രവിജയമായി മാറുകയായിരുന്നു. ചാക്കോച്ചനും ശാലിനിയും മലയാള സിനിമയിലെ ഭാഗ്യ ജോഡിയായി മാറുകയും ചെയ്്തു. ഇന്നും ആരാധകരുളള സിനിമയാണ് കുഞ്ചാക്കോ ബോബന്റെ കരിയറിന് അടിത്തറ പാകിയത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ 25-ാം വാര്‍ഷികം. വലിയ തരത്തിലായിരുന്നു ആ നാഴികക്കല്ല് സിനിമാ ലോകം ആഘോഷിച്ചത്. കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്.

    Read more about: krishna
    English summary
    Actor Krishna Says He Was Supposed To Act In Aniyathipravu Instead Of Kuchacko Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X