ചാന്‍സ് ചോദിക്കുമെന്ന് കരുതി ചിലര്‍ മിണ്ടില്ല; ശോഭന അമ്മയുടെ അനിയത്തി; ജീവിതം പറഞ്ഞ് കൃഷ്ണ

സിനിമയില്‍ ഒന്നും സ്ഥിരമല്ലെന്നാണ് പറയുക. ഇന്ന് താരമായിരിക്കുന്നവര്‍ നാളെ സിനിമാ ലോകത്ത് സാധാരണക്കാര്‍ മാത്രമായി മാറിയേക്കാം. ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു കൃഷ്ണ. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമായിരുന്നു കൃഷ്ണ അഭിനയിച്ചത്. വിജയ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം തമിഴിലും സാന്നിധ്യം അറിയിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം പതിയെ സിനിമയില്‍ നിന്നും മായുകയായിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അവസരങ്ങള്‍ ലഭിക്കാതെ പോകുന്നതിനെക്കുറിച്ചുമെല്ലാം കൃഷ്ണ മനസ് തുറക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

Krishna

25 വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഇപ്പോഴും ആളുകള്‍ യുവനടന്‍ എന്നാണ് പറയുന്നത്. 25 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല. ആ ടാഗ് ലൈന്‍ ഇപ്പോഴും എന്റെ മനസിലുണ്ട്. പല നടന്മാരും 25 വര്‍ഷം ആഘോഷിക്കുമ്പോള്‍ എന്റെ മനസില്‍ ഞാനും 25 വര്‍ഷം ആഘോഷിക്കാറുണ്ട്. എന്നിട്ടും ജനങ്ങളുടെ മനസില്‍ ഇപ്പോഴുമുണ്ട്.

ഞാന്‍ പക്കാ സിനിമാക്കാരന്‍ ആണ്. ഈറ്റ് സിനിമ, ബ്രീത്ത് സിനിമ, ലിവ് സിനിമ എന്ന് പറയുന്നത്. ലളിത-പത്മിനി-രാഗിണിമാരില്‍ ലളിതാമ്മയുടെ കൊച്ചുമകന്‍ ആണ് ഞാന്‍. ശോഭന അമ്മയുടെ അനിയത്തിയാണ്. പിന്നെ വിനീതുണ്ട്. സുകുമാരിയമ്മയുണ്ട്. അംബിക ചേച്ചിയുണ്ട്. അങ്ങനെ സിനിമക്കാര്‍ നിറഞ്ഞു നില്‍ക്കുകയാണ് കുടുംബത്തില്‍.

ആദ്യമായൊരു സിനിമ ലൊക്കേഷനില്‍ പോകുന്നത് പത്മിനി അമ്മയുടെ കൂടെ ഫാസില്‍ സാറിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അതില്‍ ചെറിയൊരു സീനില്‍ അഭിനയിച്ചു. അന്ന് മുതല്‍ എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. പിന്നാലെ കുടുംബത്തില്‍ നിന്നും ഓരോരുത്തരായി വന്നു. അടുത്തതായി വരുന്നത് ശോഭന ചേച്ചിയായിരുന്നു. ചേച്ചിയുടെ കൂടെ ഷൂട്ടിംഗിന് പോകും. മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിലൊക്കെ പോയിട്ടുണ്ട്.

അങ്ങനെയാണ് എനിക്ക് അഭിനയത്തോട് ഭ്രമം വരുന്നത്. അങ്ങനെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് ഓഡിഷനൊക്കെ ചെയ്തു. അന്ന് ഓഡിഷനുകള്‍ അധികമില്ല. റെഫറന്‍സ് കോണ്ടാക്ട് വഴിയാണ് വേഷങ്ങള്‍ കിട്ടിയിരുന്നത്. ഞാന്‍ കുറച്ചുകൂടി വൈകി വന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു. അന്ന് അത്രയും അവസരങ്ങളുണ്ടായിരുന്നില്ല. ഞാന്‍ കുറേ സിനിമകളൊന്നും ചെയ്തിട്ടില്ല. കണക്ട് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ.

Krishna

അന്ന് ജനങ്ങള്‍ യുവാക്കളെ അത്രയ്്ക്ക് അംഗീകരിക്കാത്ത സമയമായിരുന്നു. എന്റെ മുഖത്തും അഭിനയത്തിലും പക്വതയുണ്ടായിരുന്നില്ല. പോകെ പോകെ കാലം മാറി. കുറേനാള്‍ വീട്ടിലിരുന്നു. നല്ല അവസരങ്ങള്‍ കിട്ടി. അങ്ങനെ റീഇന്‍വെന്റ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ വീണ്ടും വേഷങ്ങള്‍ കിട്ടുന്നു. ഇപ്പോള്‍ കിട്ടുന്നതൊന്നും പണ്ടത്തെ വേഷങ്ങളല്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോ വില്ലനോ ഒക്കെയാണ് ഇപ്പോള്‍ വരുന്നത്.

ചില ആളുകള്‍ നമ്മളെ കാണുമ്പോള്‍ മാറി നില്‍ക്കും. ഇവന്‍ ചാന്‍സ് ചോദിക്കുമോ എന്ന് പേടിച്ചിട്ട്. ഇത്ര സീനിയേഴ്‌സ് ആകുമ്പോള്‍ നമ്മള്‍ കാണുമ്പോള്‍ പോയി വിഷ് ചെയ്യും. ഒരു തവണ ഗൗനിച്ചില്ലെങ്കില്‍ രണ്ടാമതും വിഷ് ചെയ്യും. അപ്പോഴും ഗൗനിച്ചില്ലെങ്കില്‍ പിന്നെ ഞാനും ഗൗനിക്കില്ല. നമ്മളും അത്ര മോശമൊന്നുമല്ല. ചില നടന്മാരുണ്ട് നമ്മള്‍ അങ്ങോട്ട് ബഹുമാനം കാണിച്ചാല്‍ ഗൗനിക്കില്ല. വീണ്ടും റെസ്‌പെക്ട് കൊടുക്കും. പക്ഷെ ഗൗനിക്കില്ല. അപ്പോള്‍ ഞാന്‍ അവരുടെ മുന്നില്‍ പോയി നില്‍ക്കും. പക്ഷെ ഗൗനിക്കില്ല. നമ്മളെ നോക്കി ചിരിക്കാന്‍ പറ്റാത്തത് അവരുടെ പ്രശ്‌നമാണ് നമ്മളുടെ പ്രശ്‌നമല്ല.

More from Filmibeat

Read more about: krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X