For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റരാത്രി കൊണ്ട് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ആ ഹോട്ടല്‍ ഒഴിപ്പിച്ചു; ആ കഥ വെളിപ്പെടുത്തി കുഞ്ചന്‍

  |

  ഒറ്റരാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച കഥ പറയുന്നുണ്ട് ആറാം തമ്പുരാനിലെ മോഹന്‍ലാല്‍. അത് സിനിമ. പക്ഷെ ജീവിതത്തിലും ഒറ്റരാത്രി കൊണ്ട് ഒരു ഒഴിപ്പിക്കല്‍ നടത്തിയിട്ടുണ്ട് മോഹന്‍ലാല്‍. ധാരാവിയല്ല, ഒരു ഹോട്ടല്‍. കൂട്ടിന് സ്ഥിരം കൂട്ടാളികളായ പ്രിയദര്‍ശനും മണിയന്‍ പിള്ള രാജുവുമൊക്കെ ഉണ്ടായിരുന്നു. രസകരമായ ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ കുഞ്ചന്‍. അദ്ദേഹവും സംഭവത്തില്‍ കൂട്ടുപ്രതിയായിരുന്നു. കാന്‍ ചാനല്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചനും മണിയന്‍ പിള്ള രാജുവും ആ സംഭവം ഓര്‍ത്തെടുത്തത്.

  മണിച്ചിത്രത്താഴിലെ മോഹന്‍ലാലുമായിട്ടുള്ള രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു, കാരണം...

  പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കടത്തനാടന്‍ അമ്പാടി' എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. ചിത്രത്തിലെ താരങ്ങളായ നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു സംഭവമുണ്ടാകുന്നത്. ഒരു ദിവസം വൈകുന്നേരം ഗസ്റ്റ് ഹൗസിലെ മാനേജര്‍ വന്ന് ത്ങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്. ഏതോ വിഐപികള്‍ക്കായി റൂം നേരത്തെ പറഞ്ഞു വച്ചിരുന്നു. അതിനാലായിരുന്നു മാനേജര്‍ ഒഴിയാന്‍ പറഞ്ഞത്.

  Kunjan

  അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തില്‍ സ്വഭാവികമായും തങ്ങളെല്ലാം അമ്പരക്കുകയും മുഷിപ്പ് തോന്നുകയു ചെയ്തുവെന്ന് കുഞ്ചന്‍ ഓര്‍ക്കുന്നു. അധികം വൈകാതെ തന്നെ പറഞ്ഞ സമയത്ത് തന്നെ പുതിയ അതിഥികള്‍ എത്തുകയും ചെക്ക് ഇന്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരിടത്ത് റൂം കണ്ടെത്തുക പ്രയാസമായിരുന്നു. ഒപ്പം പോകാനുള്ള മടിയും കാരണം തങ്ങള്‍ ഒരു പൊടിക്കൈ ഒപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്.

  'ഞാനും രാജുവും നേരെ മേക്കപ്പ് റൂമിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു' കുഞ്ചന്‍ പറഞ്ഞു. പിന്നെയായിരുന്നു രസകരമായ സംഭവം അരങ്ങേറുന്നത്. ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തന്നെയായിരുന്നു അത്. 'ആ വാളുംപിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ നിലവിളിയും ഒപ്പം മറ്റുള്ളവരുടെ ബഹളവുംകൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്ത ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും' കുഞ്ചന്‍ ഓര്‍ക്കുന്നു.

  ഇതെല്ലാം കണ്ടതോടെ പുതിയതായി വന്നവര്‍ ഭയന്ന് മുറിയുടെ കതക് അടച്ചു. ചിലര്‍ ജീവനും കൊണ്ടോടിയെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് തന്നെ അവിടേക്ക് താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടോ പോയെന്നാണ് കുഞ്ചന്‍ പറയുന്നത്. ആ ഒറ്റ രാത്രി കൊണ്ട് അവിടെ വന്നവരെ അനായാസം ഒഴിപ്പിക്കുകയായിരുന്നു കുഞ്ചനും സംഘവും. അന്ന് അവിടെ കാട്ടിക്കൂട്ടിയ എല്ലാത്തിന്റെയും പ്രധാന സൂത്രധാരന്മാര്‍ മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ആയിരുന്നു എന്നാണ് കുഞ്ചന്‍ അഭിപ്രായപ്പെടുന്നത്.

  Recommended Video

  KPAC യെ കാണാനെത്തിയ ഷാജി കൈലാസ്... | FIlmiBeat Malayalam

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കുഞ്ചന്‍. ആരേയും ചിരിപ്പിക്കുന്ന ചിരിയുമായി മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു കുഞ്ചന്‍. 1970 ല്‍ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് മുതല്‍ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു കുഞ്ചന്‍. ഗാനഗന്ധര്‍വ്വന്‍ ആണ് കുഞ്ചന്‍ അവസാനമായി അഭിനയിച്ച സിനിമ. മലയാളികള്‍ ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

  English summary
  Actor Kunjan Reveals How Mohanlal Priyadarshan Maniyanpilla Raju And Him Vacated A Hotel In A Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X