എനിക്ക് കിട്ടുന്നത് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമകള്‍, മിച്ചം വരുന്ന ഭക്ഷണം പോലെയാണത്: ലാല്‍

മലയാള സിനിമയിലെ മിന്നും താരമാണ് ലാല്‍. സംവിധാനത്തിലൂടെ സിനിമയിലെത്തിയ ലാല്‍ പിന്നീട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു. അഭിനയ മികവിലൂടെ ഞെട്ടിച്ച ലാലിനെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ലാലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

താന്‍ നായകനായി എത്തുന്ന സിനിമകള്‍ പൊതുവെ മമ്മൂട്ടിയടക്കമുള്ളവര്‍ നോ പറഞ്ഞതോ അവര്‍ക്ക് സമയമില്ലാത്തതിനാല്‍ ഒഴിവാക്കിയതോ ആയിരിക്കും എന്നാണ് ലാല്‍ പറഞ്ഞത്. തന്റെ പുതിയ സിനിമയായ ഡിയര്‍ വാപ്പിയുടെ ഓഡിയോ ലോഞ്ചിലായിരുന്നു ലാല്‍ മനസ് തുറന്നത്. തന്റെ ലീഡ് റോളുകളെ അദ്ദേഹം താരതമ്യം ചെയ്യുന്നത് ബാക്കി വരുന്ന ഭക്ഷണത്തോടാണ്.

ലീഡ് റോള്‍

ഇക്കാരണത്താല്‍ ലീഡ് റോള്‍ ആണെന്ന് അറിയുമ്പോള്‍ തന്നെ താന്‍ വേണ്ടെന്ന് വെക്കാറുണ്ടെന്നും ലാല്‍ പറയുന്നുണ്ട്. അതേസമയം ഡിയര്‍ വാപ്പി അങ്ങനെയായിരുന്നില്ലെന്നും ലാല്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നെ വിളിച്ചു. ഒരു പടമുണ്ടെന്നും ലീഡ് റോള്‍ ആണെന്നും പറഞ്ഞു. എന്നാല്‍ ലീഡ് റോള്‍ എന്ന് കേട്ടപ്പോള്‍ തന്നെ താന്‍ വേണ്ട എന്ന് പറയുകയായിരുന്നുവെന്നാണ് ലാല്‍ പറയുന്നത്. താരങ്ങള്‍ അഭിനയിക്കുന്ന സിനിമയാണെങ്കില്‍ ആവറേജ്, തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ തന്നെ സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് ലാല്‍ പറയുന്നത്. എന്നാല്‍ ഡിയര്‍ വാപ്പി പോലുള്ള സിനിമകള്‍ ഗംഭീരം എന്ന അഭിപ്രായം നേടിയാല്‍ മാത്രമേ സൂപ്പര്‍ ഹിറ്റാവുകയുള്ളൂവെന്നാണ് ലാല്‍ ചൂണ്ടിക്കാണിക്കുന്നത്.

തുടങ്ങിയിട്ടുണ്ടാവുക മമ്മൂട്ടിയില്‍ നിന്നും

തന്റെ അടുത്ത് ലീഡ് റോള്‍ ചെയ്യണം എന്ന് പറഞ്ഞു വരുന്നവരെല്ലാം ആദ്യം തുടങ്ങിയിട്ടുണ്ടാവുക മമ്മൂട്ടിയില്‍ നിന്നും അവിടെ നിന്നും റിജക്ടായി അതിന്റെ താഴെ നിന്നൊക്കെ നിരസിക്കപ്പെട്ട ശേഷമായിരിക്കും തന്റെ അടുത്തേക്ക് എത്തുക എന്നാണ് ലാല്‍ പറയുന്നത്. വിദേശത്ത് നിന്നും വരുന്ന ഭക്ഷണ സാധനങ്ങള്‍ പോലെ നല്ലത് എടുത്തിട്ട് തിരിവ് സാധനങ്ങളാണല്ലോ നമ്മുടെ അടുത്ത് വരിക, അതുപോലെയാണ് തനിക്ക് ലീഡ് റോളുകള്‍ ചെയ്യാന്‍ കിട്ടുന്നതെന്നാണ് ലാല്‍ പറയുന്നത്.

സന്തോഷം തോന്നി


സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്ന് പറഞ്ഞ സിനിമകളായിരിക്കും അതെന്നാണ് ലാല്‍ അഭിപ്രായപ്പെടുന്നത്. ഇക്കാരണത്താല്‍ താന്‍ ഡിയര്‍ വാപ്പി എന്ന സിനിമ വേണ്ടെന്ന് വച്ചതായിരുന്നു. എന്നാല്‍ ഈ സിനിമ തന്നെ തന്നെ മനസില്‍ കണ്ടായിരുന്നു ചെയ്തതെന്നാണ് അറിഞ്ഞത്. അത് കേട്ടപ്പോള്‍ സ്വാഭാവികമായും തനിക്ക് സന്തോഷം തോന്നിയെന്നും അതിനാല്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ലാല്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഡിയര്‍ വാപ്പിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. അനഘ നാരായണന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതിരിപ്പിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, മണിയന്‍പിള്ള രാജു, നീന കുറുപ്പ്, നിര്‍മല്‍ പാലാഴി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷാന്‍ തുളസിയാണ് സിനിമയുടെ സംവിധാനം. ഷാന്‍ തുളസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

സിനിമകള്‍

വിചിത്രം ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. മലയാളത്തിന് പുറമെ തമിഴിലും സജീവമായ ലാലിന്റെ ഒടുവിലത്തെ തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. തെലുങ്കിലും പോയ വര്‍ഷം ലാല്‍ അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി ധാരാളം സിനിമകള്‍ ലാലിന്റേതായി അണിയറയിലുണ്ട്.

കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ലാല്‍ അഭിനേതാവായി മാറുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണയാണ് ലാലിനെ തേടിയെത്തിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ലാലിനെ തേടിയെത്തിയിട്ടുണ്ട്. സിനിമയിലെ വിവിധ മേഖലകളില്‍ ഒരുപോലെ പ്രതിഭ തെളിയിച്ച താരമാണ് ലാല്‍.

More from Filmibeat

Read more about: lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X