അച്ഛനെ സൂപ്പർസ്റ്റാറായിട്ട് കാണാൻ സാധിക്കില്ല; ഞാൻ ഇങ്ങനെയാണ്; സംസാരത്തിലെ പക്വത തെറ്റാണോ? മാധവ് സുരേഷ്

സുരേഷ് ​ഗോപിയുടെ സിനിമാ വിശേഷങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളും ആരാധകർക്ക് ആവേശമാണ്. സിനിമയിൽ ആക്ഷൻ സ്റ്റാർ ആണെങ്കിലും പേഴ്സണൽ ലൈഫിൽ ഒരു ഫാമിലി സ്റ്റാറാണ് സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ മൂത്ത മകൻ ​ഗോകുൽ സുരേഷ് നേരത്തെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതാണ്. തുടക്കത്തിൽ വന്ന സിനിമകളിൽ സാധാരണ കഥാപാത്രങ്ങളെയാണ് ​ഗോകുലിന് ലഭിച്ചത്. പിന്നീടാണ് നെ​ഗറ്റീവ്, മാസ്സ്, ക്യാരക്ടർ റോളുകൾ ചെയ്തത്.

ഇപ്പോൾ ഇളയ മകൻ മാധവ് സുരേഷും ഇപ്പോൾ സിനിമയിൽ പ്രവേശിക്കുന്നു. മാധവിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അറിയാറുണ്ട്. ഒരിക്കൽ മാധവ് തന്റെ ​ഗേൾഫ്രന്റിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത് വൈറലായിരുന്നു. മണിക്കൂറുകൾ കൊണ്ട് ആ ചിത്രങ്ങൾ മാധവ് തന്നെ റമൂവ് ചെയ്യുകയായിരുന്നു. ഇപ്പോൾ കുമ്മാട്ടിക്കളി എന്ന തന്റെ സിനിമയുടെ വിശേഷങ്ങളുമായി കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.

Suresh Gopi  Madhav Suresh

"2014ൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്റർവ്യൂവിൽ ഞാൻ എന്റെ ആ​ഗ്രഹം പ്രകടിപ്പിച്ചായിരുന്നു. അതായത് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാ​ഗമായിട്ട് 2026ൽ വേൾഡ് കപ്പിൽ കളിക്കണം എന്ന്. ഒരു ആറു വയസ്സായതു തൊട്ട് ഒരു ഫുഡ്ബോൾ പ്ലെയർ ആവണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. അത് പല കാരണങ്ങൾ കൊണ്ട് സംഭവിച്ചില്ല. യു.കെയിൽ നിന്ന് പഠിത്തം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ കോവിഡായിരുന്നു. അപ്പോൾ വർക്കൊന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്ന സമയത്ത് നിരവധി സിനിമകളിലേക്ക് ഓഫറുകൾ വന്നിരുന്നു.

ജെഎസ്കെ ആണ് ഞാൻ ആദ്യമായിട്ട് സെലക്ട് ചെയ്യുന്ന പ്രൊജക്ട്. സിനിമ എന്ന പ്രൊഫഷനോട് വളരെയധികം ബഹുമാനമുണ്ട്. കാരണം ഞാൻ ഇതുവരെ വളർന്ന് വന്നത് , എനിക്ക് അന്നം തന്നത് സിനിമയാണ്. അതിനാൽ എല്ലാ സ്നേഹവും ബഹുമാനവും സിനിമയോടുണ്ട്. എന്റെ അച്ഛൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് പേരുണ്ടാക്കിയ ഒരു ഇന്റസ്ട്രിയാണിത്. അതിനനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുക. പിന്നെ എന്റെ സംസാരത്തിലെ പക്വത മറ്റുള്ളവർക്ക് തെറ്റായി തോന്നിയാൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ ഇങ്ങനെയാണ്.

അത്തരത്തിൽ പലരും ജഡ്ജ് ചെയ്യുന്നുണ്ടാവാം. അതിലൊന്നും എനിക്ക് അഭിപ്രായമില്ല. എല്ലാ സ്ക്രിപ്റ്റിന്റെയും ഓവർവ്യൂ അച്ഛൻ കേട്ടിട്ടുണ്ട്. ജെ.എസ്.കെ എന്ന ചിത്രം ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് നല്ല ഓപ്പണിം​ഗാണെന്ന് അച്ഛന് തോന്നി. എന്റെ ചേട്ടനും കേട്ടിരുന്നു. ഇവർ രണ്ടാളും എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുമ്മാട്ടിക്കളി എന്ന പ്രൊജക്ട് എനിക്ക് പല രീതിയിൽ റിലേറ്റബിൾ ആയിട്ടുള്ള പ്രൊജക്ടായിരുന്നു. അല്ലാതെ സിനിമ ഒരിക്കലും ഒരു മോഹമായിട്ട് ഞാൻ കൊണ്ടു നടന്നിട്ടില്ല." മാധവ് കൂട്ടിച്ചേർത്തു.

Suresh Gopi  Madhav Suresh

​ഗോകുൽ സുരേഷ് അച്ഛനെ എപ്പോഴും ഒരു സൂപ്പർസ്റ്റാറായിട്ടാണ് കാണുന്നത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ മാധവ് അച്ഛന്റെ തല തിന്നുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. എന്നാൽ മാധവിന് ഒരിക്കലും അച്ഛനെ സൂപ്പർസ്റ്റാറായിട്ട് കാണാൻ സാധിക്കില്ലെന്നാണ് പറയുന്നത്. "എനിക്ക് വീട്ടിൽ വരുമ്പോൾ അവർ രണ്ടു പേരും എന്റെ അച്ഛനും അമ്മയും മാത്രമാണ്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നല്ല സിനിമകൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ എന്നെ തന്നെ സാറ്റിസ്ഫൈ ചെയ്യുന്ന ചില കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. എല്ലാ തരം സിനിമകളുടേയും ഭാ​ഗമാവണമെന്നും മാധവ് കൂട്ടിച്ചേർത്തു. "

വിൻസെന്റ് സെൽവ എന്ന തമിഴ് സംവിധായകൻ ആദ്യമായി മലയാളത്തിൽ ചെയ്യുന്ന പ്രൊജക്ടാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ്. കുമ്മാട്ടിക്കളി. തമിഴ്, കന്നഡ സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X