twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ മറ്റവമ്മാര്‍ വരും, അഹങ്കാരം ക്ഷമിക്കില്ല! വേദനിപ്പിച്ച സംഭവം പറഞ്ഞ് മണികണ്ഠന്‍

    |

    മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണികണ്ഠന്‍ പട്ടാമ്പി. നാടകത്തിലൂടേയും സിനിമയിലൂടേയും മറിമായത്തിലെ സത്യശീലനായുമെല്ലാം മലയാളികള്‍ക്ക് നന്നേ പരിചിതനായ താരം. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ചൊരു അനുഭവം പങ്കുവെക്കുകയാണ് മണികണ്്ഠന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മണികണ്ഠന്‍ മനസ് തുറന്നത്.

    സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാംസാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം

    കോഴിക്കോട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നുവെന്നും ആസിനിമയുടെ തിരക്കഥാകൃത്തില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നും മണികണ്ഠന്‍ പറയുന്നു. വളരെ പ്രശസ്തനായ ഒരാളായിരുന്നു അതെന്നും അതിനാല്‍ താന്‍ അയാളുടെ പേര് പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തലേദിവസം രാത്രി തന്നെ താന്‍ കോഴിക്കോട് എത്തിയെന്നും അദ്ദേഹം പറയുന്നു. പിറ്റേദിവം രാവിലെ ലൊക്കേഷനില്‍ എത്തുകയും മേക്കപ്പ് ചെയ്ത്, കോസ്റ്റിയൂമിട്ട് റെഡിയായി നില്‍ക്കുകയായിരുന്നു. തനിക്ക് സീന്‍ പറഞ്ഞു തരാന്‍ വേണ്ടി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നു. ഈ സമയം തൊട്ടടുത്തായി തിരക്കഥാകൃത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നുവെന്നും മണികണ്ഠന്‍ ഓര്‍ക്കുന്നു.

    ആരാണ് ഈ മണികണ്ഠന്‍

    തന്നെ കണ്ട് പുള്ളി അവിടെ ഇരുന്നു വിളിച്ചു ചോദിക്കുകയാണ്, ആരാണ് ഈ മണികണ്ഠന്‍ എന്ന്. എന്നാല്‍ അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നുമെന്നും രാവിലെ കണ്ട് വിഷ് ചെയ്തായിരുന്നുവെന്നും മണികണ്ഠന്‍ പറഞ്ഞു. പിന്നാലെ താന്‍ 'ഞാനാണ് സാര്‍ മണികണ്ഠന്‍' എന്ന് പറഞ്ഞ് പുള്ളി ഭക്ഷണം കഴിക്കുന്നിടത്തേക്കു ചെന്നുവെന്നും താരം പറയുന്നു. ഇയാള്‍ എപ്പോള്‍ വന്നു എന്നായിരുന്നു തിരക്കഥാകൃത്തിന്റെ ചോദ്യം. ഇന്നലെ വന്നുവെന്നും മെഡിക്കല്‍ കോളേജിന്റെ അടുത്തുള്ള ഹോട്ടലിലായിരുന്നു താമസമെന്നും രാവിലെ സാറിനെ കണ്ട് വിഷ് ചെയ്തതായിരുന്നുവെന്നും താന്‍ വ്യക്തമാക്കിയെന്നും മണികണ്ഠന്‍ പറയുന്നു.

    ഇത്ര അഹങ്കാരം പാടില്ല

    എന്നാല്‍ താന്‍ എന്നെ കണ്ടൊന്നുമില്ല. ഞാനാണ് ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍. നിങ്ങള്‍ പുതിയതായി വരുന്ന ആളുകള്‍ക്ക് ഇത്ര അഹങ്കാരം പാടില്ല. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമൊക്കെ അഹങ്കാരം കാണിച്ചാല്‍ ഞങ്ങള്‍ ക്ഷമിച്ചെന്നിരിക്കും. പക്ഷേ നിങ്ങളെപ്പോലുള്ള പുതിയ ആളുകള്‍ അഹങ്കാരം കാണിച്ചാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ക്ഷമിക്കേണ്ട കാര്യമില്ലടോ എന്നായിരുന്നു തിരക്കഥാകൃത്തിന്റെ പ്രതികരണം എന്ന് മണികണ്ഠന്‍ പറയുന്നു. അദ്ദേഹം തന്നോട് തട്ടികയറാന്‍ തുടങ്ങിയെന്നും പിന്നാലെ അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ച് ഇവന് ഞാന്‍ സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞുവെന്നും മണികണ്ഠന്‍ ഓര്‍ക്കുന്നു.

    ഇവന്‍ അഭിനയിക്കേണ്ട

    ഞാന്‍ പറഞ്ഞു കൊടുത്തിട്ട് ഇവന്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ പടത്തില്‍ അഭിനയിച്ചാല്‍ മതി. അല്ലെങ്കില്‍ ഇവന്‍ അഭിനയിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് മണികണ്ഠന്‍ പറയുന്നു. തിരക്കഥാകൃത്ത് ഭക്ഷണം കഴിച്ച് കൈയൊക്കെ കഴുകി എന്നെ തെറിപറഞ്ഞു കൊണ്ടാണ് വരുന്നത്. 'ഓരോ മറ്റവമ്മാര്‍ സിനിമയില്‍ അഭിനയിക്കാനെന്നു പറഞ്ഞു വരും. കൊഞ്ഞാണമ്മാര്'... എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നും ബഹളം കാരണം ആളുകള്‍ കൂടി. തന്റേത് ഒരു റിപ്പോര്‍ട്ടറുടെ വേഷമായിരുന്നുവെന്നും അത് ചെയ്താല്‍ 10000 രൂപ കിട്ടിയേക്കും എന്നായിരുന്നു വിചാരിച്ചതെന്നും എന്നാല്‍ അത് അയാള്‍ കാരണം പോയെന്നും മണികണ്ഠന്‍ പറയുന്നു.

    അപ്പിയിടാന്‍ സമ്മതിക്കില്ല

    തലയില്‍ കയറാനൊക്കെ നമ്മള്‍ സമ്മതിക്കും. അതിനു മുകളില്‍ കയറിയിരുന്ന് അപ്പിയിടാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന മണികണ്ഠന്‍ താന്‍ ഉടനെ തന്നെ മേക്കപ്പും ഡ്രസും അഴിച്ചുവെന്നും പറയുന്നുത. സംവിധായകനോട് താന്‍ പോവുകയാണെന്ന് അറിയിച്ചു. എന്താ കാരണം എന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ തിരക്കഥാകൃത്തിനെ താന്‍ പരിചയപ്പെട്ടില്ലെന്ന് പറഞ്ഞ് ചീത്ത വിൡയാണെന്ന് സംവിധായകനെ അറിയിച്ചു. അങ്ങേരുടെ ചീത്ത വിൡകേട്ട് അഭിനയിക്കാന്‍ തനിക്ക് അറിയില്ലെന്ന് അറിയിച്ചു പോരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    അപ്രതീക്ഷിതമായി അച്ഛന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ സ്വാസിക, താരത്തിന് ഗംഭീര സർപ്രൈസ്...അപ്രതീക്ഷിതമായി അച്ഛന്റെ വാക്ക് കേട്ട് നിറ കണ്ണുകളോടെ സ്വാസിക, താരത്തിന് ഗംഭീര സർപ്രൈസ്...

    Recommended Video

    ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
    പെരുമാറിയ രീതി

    അപ്പോഴേക്കും തിരക്കഥാകൃത്ത് ഓടി വന്നു. ഒന്നുമറിയാത്തതുപോലെ എന്താ എന്താ കാര്യം എന്ന് ചോദിച്ചു കൊണ്ട് വന്നുവെന്നും എന്നാല്‍ താന്‍ ഒന്നുമില്ല താന്‍ പോവുകയാണെന്നും തനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നും അറിയിച്ചുവെന്നും മണികണ്ഠന്‍ പറയുന്നു. വേറെ ആളെ നോക്കെന്ന് പറഞ്ഞ് താന്‍ ഇറങ്ങി പോരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അങ്ങേര് വേറെ ആര്‍ക്കോ ഈ വേഷം കൊടുക്കാമെന്നു പറഞ്ഞ് അയാളുടെ കയ്യില്‍നിന്ന് കള്ളു വാങ്ങി കുടിച്ചിട്ടാണ് കസര്‍ത്തു മുഴുവനും നടത്തിയത് എന്നാണ് മണികണ്ഠന്‍ പറയുന്നത്. ഇപ്പോഴും തനിക്ക് ഭയങ്കര വേദനയാണ് ആ സംഭവമെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു. വേഷം പോയി എന്നുള്ളതല്ല, പുതുതായി വരുന്ന ഒരാളോട് എഴുത്തുകാരനായ ഒരു മനുഷ്യന്‍ പെരുമാറിയ രീതിയാണ് തനിക്ക് വിഷമം ഉണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

    Read more about: actor
    English summary
    Actor Manikanda Pattambi Recalls A Sad Incident In Life During A Film Shooting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X