വേണു മരിച്ചപ്പോള്‍ വരേണ്ട പലരും വന്നില്ല! നെടുമുടി വേണുവിനെക്കുറിച്ച് മണിയന്‍പിള്ള രാജു

മലയാള സിനിമയുടെ മഹാനടനാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ മരണം മലയാള സിനിമയില്‍ ബാക്കിയാക്കുന്നത് നികത്താനാകാത്ത വിടവാണ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒടിടി കാലം വരെയുള്ള മലയാള സിനിമയുടെ കയറ്റിറക്കള്‍ക്കൊപ്പം സഞ്ചരിച്ച, നായകെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം റോളുകളും ചെയ്ത് ഫലിപ്പിച്ച നടനാണ് നെടുമുടി വേണു.

ഇപ്പോഴിതാ നെടുമുടിയെക്കുറിച്ച് സംസാരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും നെടുമുടി വേണുവിന് മരണ ശേഷം ലഭിക്കാതെ പോയ ആദരത്തെക്കുറിച്ചുമാണ് മണിയന്‍പിള്ള രാജു മനസ് തുറക്കുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. നെടുമുടി വേണുവിന് മരിച്ച ശേഷം യുവതലമുറയില്‍ നിന്നും അര്‍ഹിച്ച ആദരം ലഭിച്ചിരുന്നില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

യുവതലമുറ

'അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂവെന്നാണ് മണിയന്‍പി്ള്ള രാജു പറയുന്നു. വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നുവെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണെങ്കിലും പക്ഷേ വരേണ്ട പലരും വന്നില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ദേശീയ പുരസ്‌കാരം

നെടുമുടി വേണുവിന് ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിനുള്ള വിഷമവും മണിയന്‍പിള്ള രാജു പങ്കുവെക്കുന്നുണ്ട്. 100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ് എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മണിയന്‍പിള്ള രാജു വേണു ഒരു സമ്പൂര്‍ണ കലാകാരനാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. അതേസമയം ഇന്നത്തെ കാലത്ത് സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും മണിയന്‍പിള്ള രാജു പറയുന്നുണ്ട്. ഇന്ന് പണ്ട് ഉണ്ടായിരുന്നത് പോലെയുള്ള ആത്മബന്ധമില്ലെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

കാരവനിലേയ്ക്ക് ഓടുകയാണ്

'ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല. മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്ന ലോകവും സ്വര്‍ഗവുമൊക്കെ. അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു എന്നായിരുന്നു മണിയന്‍ പിള്ള രാജു അഭിപ്രായപ്പെട്ടത്. ആത്മാര്‍ത്ഥ സുഹൃത്തും നടനുമായ കൊച്ചിന്‍ ഹനീഫയുടെ മരണത്തെക്കുറിച്ചും മണിയന്‍പിള്ള മനസ് തുറന്നിരുന്നു.

Recommended Video

നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ
കരയാതിരിക്കാനാവുമോ

സിനിമയില്‍ അവസരം തേടി നടന്നിരുന്ന കാലത്തെ അനുഭവമായിരുന്നു മണിയന്‍പിള്ള രാജു പങ്കുവച്ചത്. ഒരു തവണ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ സുഹൃത്തായ കൊച്ചിന്‍ ഹനീഫയോട് താന്‍ പണം ചോദിച്ചുവെന്നും ഉടന്‍ തന്നെ അദ്ദേഹം ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നുവെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോള്‍ ഹനീഫ അവിടെ ഉണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഞാന്‍ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞുവെന്നും താരം ഓര്‍ക്കുന്നു. ഒടുവില്‍ വൈകുന്നേരം കണ്ടപ്പോഴും ഞാന്‍ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്. ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ എന്നാണ് മണിയന്‍പിള്ള രാജു ചോദിക്കുന്നത്.

Read more about: nedumudi venu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X