twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റെ അഭിനയത്തിന് ചില പ്രമുഖർ അന്ന് നൽകിയത് വട്ടപ്പൂജ്യം; നടന്റെ ആദ്യ ഓഡിഷനെ പറ്റി മുകേഷ്

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. നാടകങ്ങളിൽ നിന്നാണ് മുകേഷ് സിനിമയിൽ എത്തുന്നത്. ഇന്ന് സിനിമാ നടൻ എന്നതിന് പുറമെ പൊതുപ്രവർത്തകനായും തിളങ്ങി നിൽക്കുകയാണ് താരം. ടെലിവിഷൻ പരിപാടികളിലും നടൻ സജീവമാണ്.

    അഭിനയത്തിലെന്നത് പോലെ നന്നായി കഥ പറയാനും മുകേഷിനറിയാം. മുകേഷ് സ്‌പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയിലെയും സിനിമാ സുഹൃത്തുക്കൾക്കിടയിലെയും രസകരമായ സംഭവ കഥകൾ മുകേഷ് പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളുമായി അടക്കം അടുത്ത ബന്ധം സൂക്ഷിക്കുന്ന നടൻ അവരുടെ കഥകളും പറയാറുണ്ട്.

    Also Read: ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണി ഉണ്ടായിരുന്നു; രണ്ട് വിവാഹങ്ങളെ കുറിച്ചും മീര വാസുദേവന്‍Also Read: ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവന് ഭീഷണി ഉണ്ടായിരുന്നു; രണ്ട് വിവാഹങ്ങളെ കുറിച്ചും മീര വാസുദേവന്‍

    ആദ്യ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനായി മോഹൻലാൽ പോയത്

    ഇപ്പോഴിതാ, മോഹൻലാലിന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറയുന്ന മുകേഷിന്റെ വക്കുകൾ ശ്രദ്ധനേടുകയാണ്. മുകേഷ് സ്പീക്കിങ്ങിന്റെ അവസാന വീഡിയോയിൽ ആണ് മുകേഷ് ഇത് പറഞ്ഞത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിലിന്റെ ആദ്യ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനായി മോഹൻലാൽ പോയതും. അവിടെ ഉണ്ടായിരുന്ന ചില പ്രമുഖർ നടന്റെ അഭിനയത്തെ വിലയിരുത്തിയതിനെ കുറിച്ചുമാണ് മുകേഷ് പറഞ്ഞത്.

    പ്രമുഖർ ഇട്ട മാർക്ക് പൂജ്യം ആയിരുന്നു

    ഓഡിഷന് പോകാൻ മടിച്ചു നിന്ന മോഹനലാലിനെ സുഹൃത്തുക്കളാണ് നിർബന്ധിച്ച് അയച്ചതെന്നും. അവിടെ ചെന്ന് പെർഫോം ചെയ്ത് കഴിഞ്ഞപ്പോൾ പ്രമുഖർ ഇട്ട മാർക്ക് പൂജ്യം ആയിരുന്നുവെന്നും മുകേഷ് പറയുന്നു. നടന്റെ വാക്കുകൾ വിശദമായി വായിക്കാം.

    'ഫാസിലിന്റെ ആദ്യ സിനിമയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. അതിന്റെ ഓഡിഷൻ നടക്കുമ്പോൾ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് കൊണ്ട്. അന്ന് മോഹൻലാലിന് ഒരു താൽപര്യവും ഇല്ലായിരുന്നു. എന്നെയൊക്കെ ആര് വിളിക്കാൻ ആണ്. വിളിക്കത്തൊന്നുമില്ലെന്ന്. എന്നാൽ കൂടെയുള്ള കൂട്ടുകാരാണ് നിർബന്ധിച്ച് ഫോട്ടോയെടുത്ത് ആലപ്പുഴയിൽ എത്തിച്ചത്,'

    ഫാസിൽ അന്നത്തെ കാലത്ത് 100 ൽ 95 മാർക്കും കൊടുത്തു

    'ആ ഫോട്ടോ കണ്ടിട്ട് ഇന്റർവ്യൂയിന് വിളിക്കുന്നു. അപ്പോഴും മോഹൻലാൽ ഓഹ്.. ഇന്റർവ്യൂ പിന്നെ. എനിക്കൊന്നും കിട്ടത്തില്ല. എന്റെ ഈ ഫിഗറും എന്റെ ഈ ഫെസുമൊക്കെ വെച്ചിട്ട്.. എന്നിട്ടും നിർബന്ധിച്ച് അവിടെ കൊണ്ടുവന്നു. മോഹൻലാലിനോട് പെർഫോം ചെയ്യാൻ പറഞ്ഞു,'

    'ഫാസിലിനൊപ്പം രണ്ടു മൂന്ന് ജഡ്ജസ് വേറെയുണ്ട്. അതിൽ ഫാസിൽ അന്നത്തെ കാലത്ത് 100 ൽ 95 മാർക്കും കൊടുത്തു. എന്നാൽ പൂജ്യം കൊടുത്തവരുണ്ട്. അവരും പ്രശസ്തരായവർ ആണ്. അന്ന് അവർ മോഹൻലാലിന്റെ അഭിനയം കണ്ട് ഇമ്പ്രസായില്ല. ഇയാൾ എന്ത് കാണിക്കാനാണ്. ഇയാൾ സിനിമയിലേക്ക് വരില്ല എന്നാണ് പറഞ്ഞത്.

    ഇവൻ ഒരു സംഭവമാണെന്ന് കത്തി

    'എന്നാൽ ഫാസിലിന്റെ മാർക്ക് കാരണം മുഴുവൻ മാർക്ക് എടുത്തപ്പോൾ ഇദ്ദേഹത്തിന് മാർക്ക് കൂടി. ഫാസിലാണ് കൂടുതൽ മാർക്കിട്ടത്. അങ്ങനെ സിനിമയിൽ എത്തി. ഫാസിൽ പിന്നീടുള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, ആദ്യ ഡയലോഗ് കേട്ടപ്പോൾ തന്നെ ഇവൻ ഒരു സംഭവമാണെന്ന് കത്തിയെന്ന്,' മുകേഷ് പറഞ്ഞു.

    Also Read: ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽAlso Read: ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ

    150 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടി

    1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ശങ്കറും പൂർണിമ ജയറാമും നായകനും നായികയുമായ ചിത്രത്തിൽ വില്ലനായിരുന്നു മോഹൻലാൽ. മോഹൻലാലിന്റേയും പൂർണിമയുടെയും ആദ്യ ചിത്രവും ശങ്കറിന്റെ ആദ്യ മലയാള ചിത്രവും ആയിരുന്നു ഇത്.

    150 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബ്ലോക്ബസ്റ്റർ ഹിറ്റായതോടെ ശങ്കർ വലിയ താരമായി. മോഹൻലാൽ മികച്ച വില്ലനുമായി. പിന്നീട് രണ്ടു മൂന്ന് ചിത്രങ്ങളിൽ കൂടി വില്ലനായ ശേഷമാണ് മോഹൻലാൽ നായക വേഷത്തിലേക്ക് എത്തുന്നത് അവിടെ നിന്നുമായിരുന്നു ഇന്ന് കാണുന്ന മോഹൻലാലിലേക്കുള്ള നടന്റെ വളർച്ച.

    Read more about: mukesh
    English summary
    Actor Mukesh Recalls How Mohanlal Attended Audition For Fazil's Manjil Virinja Pookkal Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X