For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും മാപ്പ് തരില്ലെന്ന് മകൻ, ഓണത്തിന് പൊട്ടിക്കരഞ്ഞ മുകേഷിനെ ചേർത്തുപിടിച്ച മോഹൻലാൽ; സംഭവമിങ്ങനെ

  |

  ഓണക്കാലം മിക്കപ്പോഴും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നവരാണ് സിനിമ താരങ്ങൾ. സിനിമകളുടെ തിരക്കിൽ പലരുടെയും ഓണാഘോഷങ്ങൾ ഷൂട്ടിങ് സെറ്റിൽ മാത്രമായി ഒതുങ്ങാറുണ്ട്. അഭിമുഖങ്ങളിൽ താരങ്ങൾ ഷൂട്ടിങ് സെറ്റിലെ ഓണാഘോഷങ്ങളെ കുറിച്ച് വാചാലരാകാറുണ്ടെങ്കിലും വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നതിന്റെ സങ്കടം പലരും പങ്കുവയ്ക്കാറുണ്ട്.

  മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ മുതൽ സാധാരണ താരങ്ങൾ വരെ പലപ്പോഴും ഇക്കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു ഓണക്കാലത്തിന്റെ ഓർമ്മ പങ്കുവയ്ക്കുകയാണ് നടൻ മുകേഷ്. മുകേഷിന്റെ മുകേഷ് സ്‌പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ഓണം ഓർമ്മകൾ പങ്കുവയ്ക്കുന്നതിനിടെയാണ് തന്നെ കരയിച്ച ഒരു ഓണ നാളിനെ കുറിച്ച് ഓർത്തെടുത്ത്. മുകേഷ് പങ്കുവച്ച ഓർമ്മ വിശദമായി വായിക്കാം തുടർന്ന്.

  Also Read: ഞാൻ ​പ്ര​ഗ്നൻ്റാണ്, ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് നടി മൈഥിലി, ചിത്രങ്ങൾ വൈറൽ

  'അമേരിക്കയിൽ ഒരു പരിപാടി വന്നു. ജൂൺ ജൂലൈ മാസത്തിൽ തീരുമാനിച്ചതാണ്. ഞാൻ, മോഹൻലാൽ, കെ പി എ സി ലളിത ചേച്ചി, ശോഭന അങ്ങനെ ഒരുപാട് പേർ പങ്കെടുക്കുന്നുണ്ട്. ജൂൺ ജൂലൈയിൽ നടത്താനിരുന്ന പരിപാടി വിസ പ്രശ്‌നങ്ങൾ കാരണം ഓഗസ്റ്റ് സെപ്റ്റംബർ ഒക്കെ ആയി. ഓണം ഈ സമയത്ത് ആണെന്നുള്ളത് വിട്ടു പോയി. പിന്നീടാണ് ഓണം ആണല്ലോ എന്ന് ഓർത്തത്. അലെങ്കിൽ സമ്മതിക്കിലായിരുന്നു.'

  'പിന്നീട് ഓണം ആണല്ലോ ചോദിച്ചു അവരെ വിളിക്കുന്നത്. അപ്പോഴേക്കും അവർ അതിന്റെ കാര്യങ്ങൾ ഒക്കെ ചെയ്ത തുടങ്ങി. ഇനി ഒഴുവാക്കിയാൽ നഷ്ടം വരുമെന്ന് അറിയിച്ചു. അങ്ങനെ അമേരിക്കയ്ക്ക് പോയി. വർഷങ്ങൾക്ക് ശേഷം നാട്ടിൽ നിന്ന് മാറി നിൽക്കുന്ന ഓണക്കാലം ആയിരുന്നു അത്. അങ്ങനെ ഓണ നാൾ ആയപ്പോൾ സ്‌പോൺസറുടെ വക ഓണ സദ്യ ഒക്കെ ഉണ്ടായി. അതെല്ലാം കഴിഞ്ഞു ഒന്ന് വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് നാട്ടിലേക്ക് വിളിച്ചു.'

  Also Read: ജയറാമിനൊപ്പമുള്ള വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ആ നടന്‍; പകരം വന്നയാള്‍ വച്ച ഡിമാന്റ്

  'മൂത്തമകനാണ് ഫോൺ എടുത്തത്. അവൻ വെക്കേഷന് വീട്ടിൽ എത്തിയപ്പോഴാണ് ഞാൻ ഓണത്തിന് ഇല്ലെന്ന് അറിയുന്നത്. പിന്നീട് ഇളയമോനും എല്ലാവരും സംസാരിച്ചു. അവർ ദേഷ്യപെടുകയാണോ വിഷമം പറയുകയാണോ എന്താന്ന് മനസിലായില്ല. അങ്ങനെ ആയിരുന്നു അവരുടെ സംസാരം. ഞാൻ അതെല്ലാം കേട്ടു. അവസാനം എന്റെ ഇളയ മകൻ പറഞ്ഞത് ഒരിക്കലും മാപ്പ് തരില്ലെന്നാണ്. എന്നിട്ട് അവൻ കരയുകയിരുന്നു.'

  'ഇതെല്ലാം കൂടി ആയപ്പോൾ എന്റെ കയ്യിൽ നിന്ന് പോയി. ഞാൻ ഫോൺ വച്ച് സങ്കടത്തോടെ പുറത്തേക്ക് നോക്കി നിക്കുമ്പോൾ ഒരാൾ വന്ന് എന്റെ പുറകിൽ പിടിച്ചു. മോഹൻലാൽ ആയിരുന്നു. ഫോണിൽ പറഞ്ഞതൊക്കെ കേട്ടു. എന്തായിരുന്നു എന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. അപ്പോഴേക്കും ഞാൻ പൊട്ടിപ്പോയി. അപ്പോൾ മോഹൻലാൽ എന്നെ ചേർത്ത് പിടിച്ചു. മോഹൻലാലിന്റെ കണ്ണിലും നനവ് കാണാമായിരുന്നു. അമ്മ വിളിച്ചപ്പോഴും ഇതാണ് പറഞ്ഞത്. ഓണത്തിനെങ്കിലും വീട്ടിൽ ഉണ്ടായിക്കൂടെ എന്നാണ് ചോദിച്ചത്. ഞാനും സങ്കടത്തിലായിരുന്നു എന്ന് അദ്ദേഹവും പറഞ്ഞു.' മുകേഷ് ഓർത്തു.

  Also Read: കാളിദാസിനൊപ്പമുള്ളത് കാമുകിയോ? കുടുംബചിത്രത്തിലെ പെണ്‍കുട്ടി ആര്? ആളെ കണ്ടെത്തി ആരാധകര്‍

  ഓണം മലയാളികൾക്ക് എത്ര പ്രിയപ്പെട്ടതാണെന്നതിന്റെ ഉദാഹരമാണ് ഇതെന്ന് പറഞ്ഞാണ് മുകേഷ് വീഡിയോ അവസാനിപ്പിക്കുന്നത്. ഓണനാൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന് പരിപാടികൾ ഒഴിവാക്കിയതിനെ കുറിച്ചും. ഓണം കഴിഞ്ഞു ഒരു മാസത്തിനപ്പുറം വിദേശ രാജ്യങ്ങളിൽ മലയാളികൾ നടത്തുന്ന ഓണാഘോഷങ്ങളെ കുറിച്ചും മുകേഷ് വീഡിയോയിൽ പറയുന്നുണ്ട്.

  Read more about: mukesh
  English summary
  Actor Mukesh shares an Onam memory with Mohanlal in the latest episode of Mukesh Speaking
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X