ഗൗരി ശങ്കരം 2; ​കാവ്യക്കൊപ്പമുള്ള വീഡിയോ വൈറൽ: സിനിമയുടെ രണ്ടാം ഭാ​ഗം വേണമെന്ന് ആരാധകർ

​ഗൗരി ശങ്കരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് മുന്ന എന്ന മുന്ന സൈമൺ. ആദ്യ ചിത്രത്തിൽ കാവ്യാ മാധവനൊപ്പമായിരുന്നു മുന്ന അഭിനയിച്ചത്. ജയഭാരതിയുടെ അനന്തരവൻ കൂടിയാണ് മുന്ന. മലയാള സിനിമയിലൂടെയാണ് അഭിനയ രം​ഗത്ത് എത്തിയതെങ്കിലും മുന്ന തമിഴ്നാട്ടിൽ ജനിച്ചു വളർന്നയാളാണ്. ​ഗൗരി ശങ്കരത്തിനു ശേഷം തമിഴ് സിനിമകളിൽ സജീവമായി മുന്ന ഇടക്ക് ചില മലയാളം സിനിമകളുടെ ഭാ​ഗമായിരുന്നു.

വർഷങ്ങൾക്കു ശേഷം കാവ്യാമാധവനെ കണ്ട സന്തോഷത്തിൽ ഇൻസ്റ്റ​ഗ്രാമിലൂടെ ഇരുവരും ഒരുമിച്ചുള്ള റീൽ മുന്ന പങ്കു വെച്ചിരുന്നു. 'കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2' എന്ന് പറഞ്ഞാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

munna

നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റിട്ടിരിക്കുന്നത്. പലരും ചോദിക്കുന്നത് ​ഗൗരി ശങ്കരം സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാവുമോ എന്നാണ്. ചിലർ പറയുന്നത് ഈ രണ്ടുപേരെയും ഒരുമിച്ച് ഒരുപാട് നാളുകൾക്കു ശേഷം കണ്ടപ്പോൾ എന്തോ ഒരു നൊസ്റ്റാൾജിയ ഫീൽ തോന്നുന്നു. ഇത്തരത്തിൽ നിരവധി കമന്റുകൾ വേറെയും ഉണ്ട്.

തന്റെ ആദ്യ നായിക എന്ന ബന്ധം ഇപ്പോഴും കാവ്യയുമായി മുന്ന സൂക്ഷിക്കുന്നുണ്ട്. ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കാവ്യയെ കറുത്ത സാരിയിൽ അതീവ സുന്ദരിയായി കാണാൻ സാധിക്കും. മലയാളത്തിലെ പല താരങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടനാണ് മുന്ന. സോഷ്യല്‍ മീഡിയയില്‍ മുന്ന വളരെ അധികം സജീവമാണ്. അതിനാൽ തന്റെ സുഹൃത്തുക്കളായ താരങ്ങള്‍ എന്തൊക്കെ പങ്കുവച്ചാലും അതിന് താഴെ മുന്നയുടെ ലൈക്കോ കമന്റോ എപ്പോഴും കാണും. കാവ്യാ മാധവനോടും ആ സ്നേഹം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്.

കുടുംബ ജീവിതത്തിലേക്ക് കടന്നതിന് ശേഷം കാവ്യ മാധവന് ഒരുപാട് വിമര്‍ശനങ്ങളും കുത്തുവാക്കുകളും നേരിടേണ്ടി വന്നിരുന്നു. അതുവരെ സുഹൃത്തുക്കളായിരുന്നവര്‍ പോലും കാവ്യയെ ഒറ്റപ്പെടുത്തുന്ന ഒരു കാലം കടന്നുപോയി. പക്ഷെ ആ കാലത്തും കാവ്യയ്ക്കും കുടുംബത്തിനുമൊപ്പം നിന്ന ആളാണ് മുന്ന. അതിന് ശേഷം കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോഴും, സകല പിന്തുണയും നല്‍കിയുള്ള മുന്നയുടെ കമന്റുകളും ശ്രദ്ധേയമായിരുന്നു.

munna

നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് ഗൗരി ശങ്കരം. ഗൗരി ശങ്കരത്തിന് ശേഷം പിന്നീട് മൊഹബത്ത്, ബാങ്കിങ് ഹൗവേഴ്‌സ്, കുട്ടീം കോലും, ടു നോറ വിത്ത് ലവ് തുടങ്ങി ഒത്തിരി സിനിമകളിലൂടെ മുന്ന മലയാത്തിലേക്ക് വീണ്ടും എത്തിയിരുന്നു. പക്ഷേ സിനിമകളിൽ അത്ര ശോഭിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. തമിഴിൽ കുടുതൽ സിനിമകളിൽ വന്നെങ്കിലും വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചില്ല. എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു.

25 വർഷത്തെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞ കാവ്യാ മാധവൻ ഇന്നും മികച്ച കഥാപാത്രങ്ങളെയാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഒന്ന്, രണ്ട് തമിഴ് സിനിമയിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ തന്നെയായിരുന്നു കാവ്യയുടെ മികച്ച സിനിമകൾ ഉണ്ടായത്. 2016ൽ പിന്നെയും എന്ന അടൂർ ​ഗോപാലകൃഷ്ണൻ ചിത്രത്തിനു ശേഷം കാവ്യ പൂർണമായും അഭിനയത്തിൽ നിന്ന് മാറി നിന്നു.

പോസ്റ്റ് കാണാം...

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X