For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയാൾ കാരണം ഞാനാണ് അപവാദം കേൾക്കുന്നത്, സുഹൃത്തുക്കൾ പറഞ്ഞാണ് പ്രശ്നം അറിഞ്ഞത്'; നസ്ലിന് പറയാനുള്ളത്

  |

  തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ യുവതാരമാണ് നസ്ലിൻ ​ഗഫൂർ. തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടവരുടെയെല്ലാം മനസിൽ മെൽവിൻ എന്ന കഥാപാത്രം അതിവേ​ഗത്തിൽ കയറി.

  ആവശ്യത്തിനും അനാവശ്യത്തിനും ആക്ഷൻ ഇടുന്ന കടയിലെ പറ്റ് ബുക്കിലെ വരികൾ കൂട്ടാൻആഗ്രഹിക്കുന്ന മെൽവിനെ പോലെയൊരു ചങ്കിനെ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയും. കൊടുങ്ങല്ലൂര്‍ സ്വദേശി നസ്ലിൻ കെ ഗഫൂർ ഹ്യുമാനിറ്റീസ് വിദ്യാർഥി മെൽവിനായി തകർത്ത് അഭിനയിക്കുകയായിരുന്നു.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  ഇരുപത്തിരണ്ടുകാരനായ നസ്ലിൻ 2019ലാണ് സിനിമയിലെത്തിയത്. പഠിക്കുന്ന സമയത്ത് നസ്ലിന്റെ കോളേജിൽ സിനിമയുടെ അണിയറക്കാർ ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരുപാട് പേർ പേര് കൊടുത്തുവെങ്കിലും ഒടുവിൽ ഓഡിഷന് എത്തിയത് നസ്ലിൻ മാത്രമായിരുന്നു.

  തണ്ണീർമത്തൻ ദിനങ്ങളിലെ മെൽവിനെ അവതരിപ്പിക്കും മുമ്പ് മമ്മൂട്ടി ചിത്രം മധുര രാജായിലും നസ്ലിൻ മുഖം കാനിരിച്ചിരുന്നു. എന്നാൽ ഒരു വലിയ ആൾകൂട്ടത്തിൽ ഒരാളായിട്ടാണ് അന്ന് ക്യാമറക്ക് മുന്നിൽ നസ്ലിൻ എത്തിയത്.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  ആ ചെറിയ വേഷത്തിൽ നിന്ന് ഇന്ന് ഒട്ടനവധി സിനിമകൾ ചെയ്യുന്ന നടനായി നസ്ലിൻ മാറി കഴിഞ്ഞു. തണ്ണീർ മത്തൻ‌ ദിനങ്ങൾക്ക് ശേഷം 2020ൽ നസ്ലിൻ വരനെ ആവശ്യമുണ്ട് സിനിമയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ദുൽ‌ഖറിന്റെ ചെറുപ്പമായിരുന്നു അവതരിപ്പിച്ചത്.

  സോഷ്യൽമീഡിയയിലടക്കം നിരവധി ഫോളോവേഴ്സുള്ള നസ്ലിൻ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ആരോ ഒരാൾ പ്രധാനമന്ത്രിക്കെതിരെയിട്ട കമന്റിൽ പുലിവാല് പിടിച്ചിരിക്കുകയാണ് നസ്ലിൻ.

  താരത്തിന്റെ പേരിൽ വ്യജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ആരോ കുറിച്ച കമന്റാണ് നസ്ലിന് തലവേദനയായി മാറിയിരിക്കുന്നത്.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  തന്റെ പേരും ചിത്രവുമുപയോ​ഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് താരം. കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നസ്ലിൻ വ്യക്തമാക്കി.

  'കുറച്ച് സുഹൃത്തുക്കൾ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ച് തന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തെക്കുറിച്ച് താനറിയുന്നതെന്നും നസ്ലിൻ വീഡിയോയിൽ പറഞ്ഞു. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്.'

  'അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ല ഞാൻ. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് ഞാനിപ്പോള്‍ പഴി കേള്‍ക്കുന്നത്.'

  'അങ്ങനെ പഴിയും അപവാദവും കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന ദുഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും എന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണം. താന്‍ അഭിനയിക്കുന്ന സിനിമ കാണില്ല. നിന്റെ സിനിമ കാണുന്നത് നിര്‍ത്തി എന്നൊക്കെപ്പറഞ്ഞ് കുറേ ആളുകള്‍ മെസേജ് അയക്കുന്നുണ്ട്' നസ്ലിൻ പറഞ്ഞു.

  കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം കുരുതിയിലും നസ്ലിൻ ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

  ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലും നസ്ലിൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഏറ്റവും അവസാനം മകൾ, ജോ ആന്റ് ജോ എന്നീ സിനിമകളിലാണ് നസ്ലിൻ അഭിനയിച്ചത്.

  അരുണ്‍ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ജോ ആന്റ് ജോ കഴിഞ്ഞ മെയ് 13നാണ് തിയേറ്ററുകളിലെത്തിയത്. നിഖില വിമല്‍, മാത്യു തോമസ്, മെല്‍വിന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. നെയ്മറാണ് ഇനി റിലീസ് ചെയ്യാനുള്ള നസ്ലിന്റെ സിനിമ.

  Read more about: actor
  English summary
  actor Naslen Gafoor open up about his fake facebook accout and cyber attack, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X