അക്കാര്യത്തിൽ രജനീകാന്തിനുള്ള ധൈര്യം മമ്മൂട്ടിക്കോ മോഹൻലാലിനോ ഇല്ല, അദ്ദേഹത്തെ സമ്മതിക്കണം: നാസർ ലത്തീഫ്
ഓണ്‍ സ്‌ക്രീനില്‍ രജനീകാന്തിനോളം ആരാധകരെ ആവേശത്തിലാക്കിയ മറ്റൊരു തെന്നിന്ത്യൻ താരം ഉണ്ടാകില്ല. പ്രായഭേദമന്യേയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്. സ്റ്റൈലിലും താരപരിവേഷത്തിലും രജനീകാന്തിനെ വെല്ലാനോ അദ്ദേഹത്തിന് പകരക്കാരനാകാനോ ഇനിയൊരു താരത്തിനും സാധിക്കില്ലെന്ന് ഉറപ്പാണ്. ആ പേര് മാത്രം മതി ആരാധാകരെ ആവേശം കൊള്ളിക്കാൻ. അതേസമയം ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ട് എപ്പോഴും കയ്യടി നേടാറുമുണ്ട് രജനീകാന്ത്.
സിനിമയിൽ അല്ലാതെ മറ്റു താരങ്ങളെ പോലെ മേക്കപ്പ് ചെയ്തോ വിഗ് വെച്ചോ നടനെ കാണാൻ സാധിക്കില്ല. രജനികാന്തവാൻ ഒരു നടനും സാധിക്കില്ലെന്ന് പറയുകയാണ്. മലയാള നടനും നിർമാതാവുമൊക്കെ ആയ നാസർ ലത്തീഫ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രജനീകാന്തിനെ പോലെ യഥാർത്ഥ രൂപത്തിൽ പുറത്തേക്ക് ഇറങ്ങിയാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രജനീകാന്തിന് ഉള്ള ആ ധൈര്യം ആർക്കും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'രജനീകാന്ത് രജനീകാന്ത് തന്നെയാണ്. ആ കാര്യത്തിൽ അദ്ദേഹത്തിന് ഞാൻ സലാം ചെയ്യുന്നു. അതുപോലൊരു മനുഷ്യൻ ലോകത്തില്ല. അങ്ങേരുടെ ആ രൂപം വെച്ച് അദ്ദേഹം ഇന്നും സൂപ്പർ സ്റ്റാർ ആണല്ലോ.
സിനിമ വേറെ ജീവിതം വേറെ. സിനിമയിൽ അദ്ദേഹം രസകരമായ സുന്ദരനായ ഒരു മനുഷ്യൻ ആയിരിക്കും. എന്നാൽ യഥാർത്ഥ ജീവിതത്തിലോ. എങ്ങനെയാണോ. ആ രീതിയിൽ തന്നെ. ഐശ്വര്യ റായിക്ക് ഒപ്പം അഭിനയിച്ചിട്ട് ആരോ കളിയാക്കിയതിനെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലൊക്കെ കുറെ നല്ല മനുഷ്യർ ഉണ്ട്. അതൊന്നും നമ്മുക്ക് സമ്മതിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്കയും ലാലേട്ടനുമൊക്കെ മേക്കപ്പില്ലാതെ കാണാനും വളരെ സുന്ദരന്മാരാണ്. അവരൊന്നും അധികം മേക്കപ്പ് ഒന്നുമില്ല. മമ്മൂക്ക നല്ല പഴങ്ങളൊക്കെ കഴിച്ച് കുട്ടപ്പനായിട്ടാണ് ഇരിക്കുന്നത്. കാണാനൊക്കെ രണ്ടുപേരും നല്ലതാണ്. കാണാൻ എല്ലാവരും സുന്ദരന്മാരാണ്. എന്നാൽ രജനികാന്തിനെ പോലെ പുറത്തേക്കിറങ്ങാനുള്ള ധൈര്യം ആർക്കുമില്ല. അക്കാര്യത്തിൽ അദ്ദേഹത്തെ സമ്മതിച്ചു കൊടുത്തേ കഴിയൂ എന്നും നാസർ ലത്തീഫ് പറഞ്ഞു.
അജിത്തിനൊപ്പമുള്ള ഒരു അനുഭവവും അദ്ദേഹം പങ്കുവച്ചു. 'യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ ഞാൻ അനുഷ്ക ഷെട്ടിയുടെ അച്ഛനായി അഭിനയിച്ചിരുന്നു. അതിൽ ഒരു ഹോസ്പിറ്റൽ രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് അജിത് സാർ അങ്ങോട്ട് വരുന്നത്. ഞാൻ കണ്ടപ്പോൾ സാർ ഒരു സെൽഫി എന്ന് പറഞ്ഞു ചെന്നു. എടുക്കാൻ ഒരുങ്ങിയപ്പോൾ ഗൗതം മേനോൻ സാർ അദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയി. ഞാൻ പിന്നെ അത് വിട്ടു. അവിടെ പുസ്തകം വായിച്ചിരുന്നു,'

'എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പുറകിൽ നിന്ന് സാർ സാർ എന്ന് എന്നെ വിളിച്ചു ചെന്നപ്പോൾ ഒരു സെൽഫി വേണം എന്ന് എന്നോട് പറഞ്ഞു. അങ്ങനെ എടുത്തു. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം ഓർത്തിരുന്ന് എന്നെ വിളിച്ച് എടുത്തതാണ്. അത് എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല,'
'എന്നെകളൊക്കെ വളരെ ചെറുപ്പമാണ്. പക്ഷെ ഒരാളോട് കാണിക്കുന്ന വിനയം, മറ്റൊരാൾക്ക് നല്കാൻ കഴിയുന്ന സന്തോഷം അതൊക്കെയാണ് ഒരു മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നത്,' അദ്ദേഹം പറഞ്ഞു. 'ജാഡ കാണിച്ചരിക്കുന്നവരെ ആരും വകവയ്ക്കില്ല. രണ്ടു കൊമ്പുള്ളവരും നാല് കൊമ്പുള്ളവരും വരെ മലയാള സിനിമയിലുണ്ട്. ഒരു സിനിമ കഴിഞ്ഞാൽ തന്നെ ആരൊക്കെയോ ആണെന്ന പോലെയാണ് ചിലർക്ക്,' നാസർ ലത്തീഫ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications