ഇന്‍ഡിക്കയ്ക്ക് പകരം ഇന്നോവ ചോദിച്ചവന്‍ എന്ന് എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; ക്യാബിന്‍ ചോദിച്ചതിന്റെ കാരണം!
സിനിമയിലെ വേരുകളൊന്നുമില്ലാതെ കടന്നു വന്ന നടനാണ് നീരജ് മാധവന്‍. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടി പിന്നീട് സിനിമയിലെത്തിയ നീരജ് ഫാമിലി മാനിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ നടനാണ്. ബോളിവുഡിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചു. ഇപ്പോഴിതാ പുതിയ സിനിമയായ ആര്‍ഡിഎക്‌സ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ നെപ്പോട്ടിസത്തെക്കുറിച്ച് നീരജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് മാധവ് നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിച്ചത്. സപ്പോര്‍ട്ടിംഗ് ആക്ടറായി തുടങ്ങിയതിനാല്‍ തുടക്കകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് നീരജ് പറയുന്നത്. എന്നാല്‍ പിന്നീട് നായകനായപ്പോള്‍ താന്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പേരില്‍ പോലും പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നീരജ് പറയുന്നത്.

''ആദ്യകാലത്ത് ഇതൊന്നും എന്നെ കാര്യമായി ബാധിച്ചിരുന്നില്ല. കാരണം പുതിയൊരു നടന്‍ വന്ന് സ്‌കോര്‍ ചെയ്തു കഴിയുമ്പോള്‍, സഹനടന്‍ എന്ന നിലയില്‍, ഒരുപാട് സിനിമകളിലേക്ക് വിളിക്കും. എല്ലാ പടങ്ങളിലേക്ക് നമ്മളെ വിളിക്കും. അവന്‍ കൊള്ളാം, ഒരു സ്പാര്‍ക്ക് ഉണ്ടെന്ന് പറയും. സപ്പോര്‍ട്ടിംഗ് ആക്ടര്‍ ആണെങ്കിലാണ്. ആര്‍ക്കും വെല്ലുവിളിയാകുന്നില്ല. യു ആര്‍ ജസ്റ്റ് ആന്‍ ആക്‌സസറി. അതിനാല്‍ അന്നെനിക്ക് ആ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. എന്നെ വിളിച്ചിരുന്നതൊക്കെയും സംവിധായകര്‍ നേരിട്ടായിരുന്നു'' നീരജ് പറയുന്നു.
ഓഡിഷനുകളിലൂടെയാണ് വന്നതെങ്കിലും ആദ്യത്തെ സിനിമകള്‍ കുറച്ച് എളുപ്പമായിരുന്നു. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ലൈന്‍ മാറ്റാന്‍ നോക്കുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ നേരിട്ട് തുടങ്ങിയത്. എന്റെ അച്ഛന്‍ മൃഗഡോക്ടറായിരുന്നു, അമ്മ ടീച്ചറാണ്. ഒരു വിധത്തിലുള്ള സിനിമാ പശ്ചാത്തലവുമില്ല. നമ്മള്‍ സ്വന്തമായൊരു ട്രാക്ക് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഈ കാര്യങ്ങളൊക്കെ വലിയ ഫാക്ടറുകളായി മാറുന്നതെന്നാണ് നീരജ് പറയുന്നത്.
നമ്മള്‍ ഒരു സിനിമയുടെ മുഖമായി മാറുമ്പോള്‍, അതിനുള്ള വാല്യു ഇവനുണ്ടോ എന്നുള്ള ചോദ്യം വരും. അതിനുള്ള മാര്‍ക്കറ്റുണ്ടോ ? ഇവന്‍ അത്രയ്ക്ക് വലിയ ആളായോ? നമ്മള്‍ സിനിമയുടെ മുഖമാകുമ്പോഴാണ് ഇതൊക്കെ ശരിക്കും മനസിലാകുന്നത്. അപ്പോള്‍ ഒരു ബാക്കപ്പ് ഒക്കെയുണ്ടായിരുന്നുവെങ്കില്‍ കുറച്ചുകൂടെ എളുപ്പമായേനെ എന്നും നീരജ് അഭിപ്രായപ്പെടുന്നുണ്ട്.
ഞാന്‍ ഭയങ്കര ഈസിയായ ഡിപ്ലോമാറ്റിക് ആളായിരുന്നില്ല വന്ന സമയത്ത്. എന്നെ സംവിധായകന്മാര്‍ വിളിച്ചതു കൊണ്ട് തന്നെ മറ്റാരോടും ഓച്ചാനിച്ച് നില്‍ക്കേണ്ടി വന്നിട്ടില്ല. ചാന്‍സിന് വേണ്ടി കെഞ്ചേണ്ടി വന്നിട്ടില്ല. ആ തരത്തില്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനാല്‍ എന്റെ ആവശ്യങ്ങള്‍ പറയുന്നതില്‍ ഞാന്‍ വളരെ ഡയറക്ടായിരുന്നു. സ്വല്‍പ്പം ഡിമാന്‍ഡിംഗായിരുന്നു. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ മുഖത്തടിച്ച് പറയുമായിരുന്നു. ചിലപ്പോള്‍ ആ പ്രായത്തിന്റേതാകാം. ഞാനതിനെ ന്യായീകരിക്കുന്നില്ല.

പക്ഷെ ജോലിയില്‍ മിസ്സിംഗ് വരുത്തിയിരുന്നില്ല. കൃത്യമായി തന്നെ ഡെലിവര്‍ ചെയ്തിരുന്നു. രണ്ടു പേര്‍ ഒരു റൂം ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ എനിക്ക് ഒറ്റയ്‌ക്കൊരു റൂം വേണം എന്നൊക്കെ പറയുന്നതേയുള്ളൂ. ഞാന്‍ കേട്ടിട്ടുണ്ട് എന്നെപ്പറ്റി, ഇന്‍ഡികയ്ക്ക് പകരം ഇന്നോവ ചോദിച്ചവന്‍ എന്നൊക്കെ. പക്ഷെ ഇതൊക്കെ വളരെ അടിസ്ഥാനപരമായ കാര്യങ്ങളാണെന്നും നീരജ് പറയുന്നു.
കുറച്ച് കഴിഞ്ഞിട്ടാണ് കാരവന് അകത്തൊരു കാബിന്‍ ചോദിക്കുന്നത്. ആ സമയത്ത് ഞാന്‍ വേറൊരു സിനിമയുടെ തിരക്കഥ എഴുതുകയായിരുന്നു. എനിക്ക് കാരവന് അകത്ത് സ്വന്തമായൊരു കാബിന്‍ വേണം, തിരക്കഥയെഴുതുന്നുണ്ട് കുറേ ആളുകളുള്ളപ്പോള്‍ അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നെ ഞാന്‍ കേള്‍ക്കുന്നത് നീരജ് മാധവന് സ്വന്തം കാരവന്‍ ഉണ്ടെങ്കിലേ പടം ചെയ്യൂവെന്ന് പറഞ്ഞുവെന്നാണ്. ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് തുടങ്ങുമ്പോള്‍ അത് ആള്‍ക്കാര്‍ക്ക് പ്രശ്‌നമാണെന്ന് മനസിലായെന്നും നീരജ് കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











